![]() |
| frederic bourdin |
അമേരിക്ക :- 1994 San Antonio , Texas .. ....സാധാരണപോലെ ആ 13 വയസ്സുകാരന്‍ Nicholas Barclay അമ്മ കൊടുത്ത 5 Dollar വാങ്ങി അന്നു വൈകീട്ട് ബാസ്കെറ്റ് ബാള്‍ കളിക്കാന്‍ പോകുകയും .. കളി ഒക്കെ കഴിഞ്ഞു വീട്ടില്‍ വിളിച്ചു ചേട്ടനോട് തന്നെ വിളിക്കാന്‍ വരണം എന്ന് പറഞ്ഞെങ്കിലും നീ നടന്നു വന്നാല്‍ മതിയെന്നു ചേട്ടന്‍ പറഞ്ഞു ..പക്ഷെ പിന്നീടൊരിക്കലും അവന്‍ വീട്ടില്‍ തിരിച്ചെത്തിയതെ ഇല്ല .. അവന്‍റെ വീട്ടുകാര്‍ക്കൊഴികെ ആ തിരോധാനം മറ്റാര്‍ക്കും ഒരു വലിയ വാര്‍ത്തയെ ആയില്ല ,അവന്‍റെ അമ്മയ്ക്കും ചേച്ചിക്കും ഉറങ്ങാനാവാത്ത രാവുകള്‍ ആയിരുന്നു ... നാളുകള്‍ കാത്തിരുന്നു ... ഇനിയവന്‍ മടങ്ങിവരുമെന്ന പ്രതീക്ഷ അവരില്‍ അസ്തമിച്ചു .. പക്ഷെ അവനു എന്ത് പറ്റിയെന്നറിയണമെന്ന് അവര്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു
സ്പൈയിന്‍ ):- 1997 October 7 ,Linares,Spain- നേരത്തെ പറഞ്ഞ സംഭവം കഴിഞ്ഞു ഏതാണ്ട് 3 വര്‍ഷം 4 മാസം കഴിഞ്ഞ് മഴ പെയ്യുന്ന ആ രാത്രിയില്‍ പോലീസിനു വന്ന ഒരു ഫോണ്‍ കോളില്‍ , വിനോദസഞ്ചാരികള്‍ ആയ തങ്ങള്‍ ഒരു കുട്ടിയെ പേടിച്ചരണ്ട നിലയില്‍ കാണുന്നുവെന്നും അവന്‍റെ കൈയ്യില് യാതൊരു തിരിച്ചറിയല്‍ രേഖകളുമില്ലയെന്നും ഏകദേശം 15 വയസ്സ് തോന്നുമെന്നും, പെട്ടന്ന് തന്നെ നിങ്ങള്‍ ഇവിടെ എത്തണമെന്നും അറിയിച്ചു. ഏതാണ്ട് 10 മിനിട്ടിനുള്ളില്‍ പോലീസെത്തി ..ഒരു പബ്ലിക് ഫോണ്‍ ബൂത്തില്‍ പേടിച്ചരണ്ടു ചുരുണ്ട് കൂടി ഇരിക്കുകയായിരുന്ന അവന്റെയടുത്തേക്ക് പോലീസ് വരുമ്പോള്‍ അവന്‍ അപരിചിതരെ കണ്ട കുട്ടിയെപോലെ കൂടുതല്‍ ഭയചകിതനായി കാണപെട്ടു . അവന്റെ ഭാവപ്രകടനങ്ങളില്‍നിന്ന് ലൈംഗീകമായി പീഡിപ്പിക്കപ്പെടുകയും എങ്ങിനെയോ രക്ഷപെടുകയുംചെയ്ത ഒരു കുട്ടിയാണ് ഇപ്പോള്‍ തങ്ങള്‍ക്കു മുന്‍പിലെന്നു പോലീസിനു തോന്നി. പോലിസ് പല തവണ ചോദ്യംചെയ്തിട്ടും , ഒരു ചോദ്യങ്ങള്‍ക്കും അവന്‍ മറുപടി പറഞ്ഞതെ ഇല്ല ..പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പോലീസിനു അറിയില്ല എങ്കില്‍ അയാളെ കസ്റ്റെടിയില്‍ വെച്ച് കൊണ്ടിരിക്കാന്‍ നിയമപ്രകാരം കഴിയില്ല , ഉടനെ തന്നെ ഒരു ബാലസദനത്തിലേക്ക് അവനെ മാറ്റണം.ഇത് അറിയാവുന്നതിനാല്‍ ആണ് അവന്‍ അവരുടെ ചോദ്യങ്ങള്‍ക്ക് ഒന്നും മറുപടി പറയാതെ ഇരുന്നത് , ഉടനെ തന്നെ അവന്‍ ആഗ്രഹിച്ച പോലെ പോലീസ് അവനെ അടുത്തുള്ള ഒരു ബാലസദനത്തില്‍ എത്തിച്ചു ..
ഒരു നല്ല കുട്ടിക്കാലമോ, സ്നേഹമോ സംരക്ഷണമോ ഒന്നും ഇതുവരെ കിട്ടിയിട്ടില്ലാത്ത അവനെ സംബന്ധിച്ച് ഇത് ഒരവസരമാണ്.. ഒരു പുനര്‍ജ്ജന്മം ..ഈ പേരൊക്കെ മാറ്റി മറ്റൊരാളാവുക... ഒരു പക്ഷെ ഇനി ആരും ഒരിക്കലും തന്നെ തിരിച്ചറിയുകയും ഇല്ല , ഭാഗ്യം ഉണ്ടെങ്കില്‍ തന്നെ സ്നേഹിക്കുന്ന സംരക്ഷിക്കുന്ന ഒരിടത്ത് ഇനി ജീവിക്കാം . അതെ അവന്‍ തീരുമാനിച്ചു ഇനി പുതിയ ഒരു ജന്മം.
സ്പൈയിനിലെ തിരിച്ചറിയില്‍ രേഖ ഇല്ലാതെ തല്‍ക്കാലം നില്‍ക്കാന്‍ കഴിയുന്ന ബാലസദനത്തിലാണ് അവനിപ്പോള്‍... എങ്കിലും അധികൃതര്‍ക്ക് അവനെപറ്റിയുള്ള എല്ലാം കൃത്യമായി അറിയേണ്ടതുണ്ട് ... ഇനിയും ഒന്നും അറിയുന്നില്ലെങ്കില്‍ അവന്‍റെ photo യും fingerprint മൊക്കെ എടുത്തു എജെന്‍സികള്‍ക്ക് അയക്കേണ്ടി വരുമെന്ന് അവര്‍ പറയുന്നതുകേട്ട അവന്‍ ,അത് അനുവദിച്ചാല്‍ അതോടെ താന്‍ ജയിലിലായേക്കുമെന്ന് മനസ്സിലാക്കുന്നു. ഉദ്യോഗസ്ഥനോട് താന്‍ അമേരിക്കന്‍ ആണെന്നും, ഒളിച്ചോടിയതാണെന്നും, വീട്ടുക്കാരുമായി തനിക്ക് ബന്ധപെടണമെന്നും പക്ഷെ .. അവരെ തനിക്കു തന്നെ വിളിക്കണമെന്നും , ഒരു പോലീസോ കോടതിയോ തന്റെ വീട്ടില്‍ വിളിച്ചു എന്നെ സ്പെയിനില്‍ നിന്നും കണ്ടു പിടിച്ചു എന്ന് പറയുന്നത് എനിക്ക് ഇഷ്ടമല്ല എന്നും പറഞ്ഞു... അമേരിക്കയില്‍ ഇപ്പോള്‍ രാത്രി ആണ്, ഇന്ന് രാത്രി അതായതു അമേരിക്കയില്‍ പകല്‍ ആകുമ്പോള്‍ താന്‍ തന്നെ വിളിച്ചു പറയാം .. ആ രാത്രി അവര്‍ അവനെ ഫോണ്‍ സംവിധാനം ഉപയോഗിച്ച് വീട്ടില്‍ വിളിക്കാനും ആ ഓഫീസില്‍ തുടരാനും അനുവദിച്ചു .. അവിടെ ഇരുന്ന ഫോണ്‍ directory എടുത്തു ആദ്യം അവന്‍ അമേരിക്കന്‍ പോലിസിനെ വിളിച്ചു ..ഞാന്‍ സ്പെയിനില്‍ നിന്ന് പോലിസ് ഓഫീസര്‍ ജോനാതന്‍ ആണ്.. ഇവിടെ ഞങ്ങള്‍ക്ക് ഒരു അമേരിക്കന്‍ കുട്ടിയെ കിട്ടിയിട്ടുണ്ട് ..കുറെ വര്‍ഷം മുന്നേ അവിടെനിന്ന് കാണാതായതാണ് .
അമേരിക്കന്‍ പോലീസ് പറഞ്ഞു.. ആയിരക്കണക്കിന് കാണാതായ കുട്ടികളുടെ വിവരങ്ങള്‍ ഉണ്ട് ..ഇത് ഓരോന്നും ഞങ്ങള്‍ക്ക് നോക്കി കണ്ടു പിടിക്കാന്‍ കഴിയില്ല .. ഞങ്ങള്‍ Centre for Missing Children and Exploited Children Virginia യുടെ നമ്പര്‍ തരാം ..അവര്‍ക്ക് നിങ്ങളെ തീര്‍ച്ചയായും പെട്ടന്ന് സഹായിക്കാന്‍ കഴിയും . അവിടേക്ക് അവന്‍ വിളിച്ചു , ഏതാണ്ട് 14-15 വയസ്സ് പ്രായമുള്ള ഒരു അമേരിക്കന്‍കുട്ടി ഇവിടെയുണ്ടെന്നും അവന്‍ ആരെന്നോ എന്തെന്നോ അവന്‍റെ ഇപ്പോഴത്തെ മാനസിക അവസ്ഥയില്‍ പറയുന്നില്ലെന്നും...തന്‍റെ ഇപ്പോഴത്തെ രൂപവുമായി ചേര്‍ന്ന വിവരണം അല്ലെങ്കിലും അവനെ കൊണ്ട് മാനേജു ചെയ്യാന്‍ പറ്റിയേക്കും എന്ന് തോന്നിയ , അത്ര കൃത്യം അല്ലാത്ത കുറച്ച് ശാരീരിക വിവരണങ്ങളും നല്‍കി ..കാരണം ഈ പറഞ്ഞ വിവരണങ്ങളില്‍ നിന്നും അവര്‍ ഒരാളെ കണ്ടു പിടിക്കേണ്ടത് അവന്‍റെ അവശ്യം ആണ് .. അവിടെയുള്ള രേഖകളിലൂടെയൊക്കെ നോക്കിയ അവര്‍ ഇത് ഒരുപക്ഷെ June 13 കാണാതായ Nicholas Barclay എന്നാ ഒരു പയ്യന്‍ ആയിരിക്കാം എന്ന് പറഞ്ഞു .. അപ്പോള്‍ ഫാക്സ് നമ്പര്‍ കൊടുത്തിട്ട് അവന്‍റെ ഒരു ഫോട്ടോ ഫാക്സ് ചെയ്യൂ ഉടനെ ഞങ്ങള്‍ക്ക് ഇവനെ തിരിച്ചറിയാന്‍ പറ്റുമോ എന്ന് നോക്കാം എന്ന് പറഞ്ഞു, താമസിയാതെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടം ഫാക്സില്‍ വന്നു ഏതാണ്ട് 4 വര്‍ഷം മുന്നേ കാണാതായ Nicholas Barclay .. പക്ഷെ താനുമായി ഒരു സാമ്യം പോലും ഇല്ല ..
രക്ഷപെടാന്‍ വേറെ മാര്‍ഗമൊന്നും ഇല്ലെങ്കിലും ഒന്ന് ശ്രമിക്കുകതന്നെ, സംശയത്തിന്റെ പരിധിയില്‍ രക്ഷപെടാന്‍ ഉള്ള ഏക അവസരം കിട്ടിയാലോ ഫോണ്‍ എടുത്തു അവന്‍ വീണ്ടും വിളിച്ചു അവരോടു പറഞ്ഞു “ഫാക്സ് കിട്ടി , ഇത് നിങ്ങളുടെ Nicholas Barclay തന്നെ ആണ്“
അമേരിക്ക )- നിക്കൊളസ്സിന്റെ വീട്ടില്‍ ഉടന്‍ തന്നെ പോലീസ് വിളിച്ചു ..നിങ്ങളുടെ കുട്ടിയെ സ്പയിന്‍ എന്നാ രാജ്യത്തുനിന്നും കണ്ടെത്തിയതായി അറിയിച്ചു.നിക്കൊളസ്സിന്റെ ചേച്ചി Carey Gibsonനു അവര്‍ കൊടുത്ത ഫോണ്‍ നമ്പറില്‍ ഉടനെ തന്നെ ചേച്ചി വിളിച്ചു ഫോണ്‍ എടുത്ത അവന്‍ പറഞ്ഞു ഞാന്‍ പോലീസ് ആണ് പേര് ജോനാതന്‍ .. നിക്കോളാസ് എന്‍റെ അടുത്ത് ഇരിപ്പുണ്ട് , പേടിച്ചരണ്ട് ആണ് അവന്‍ , ആരോടും സംസാരിക്കുന്നില്ല ..അവനെ തട്ടിക്കൊണ്ടു പോയതാണ്.. അവന്‍ പീഡിപ്പിക്കപെട്ടിട്ടുണ്ട്..അവനു ഒന്നും ഓര്‍മയില്ല ..വീടും വീട്ടുക്കാരെയും ഒന്നും..എനിക്കവന്റെ ശബ്ദം ഒന്ന് കേള്‍ക്കണം എന്നാ പെങ്ങളുടെ അവശ്യം പോലും ജോനാതന്‍ നിഷേധിച്ചു ..കാര്യം അവനറിയാം ..ഒരു നിമിഷത്തില്‍ ഈ നാടകം അവസാനിക്കും എങ്കിലും ഫോണ്‍ അവനു കൊടുക്കുന്നു എന്ന് ചേച്ചിയോടെ പറഞ്ഞു ..പെങ്ങള്‍ അവനോടു നീ പേടിക്കേണ്ടാ.. ഞാന്‍ ഉടനെ തന്നെ അവിടെ വരാം ..നിന്നെ ഇങ്ങു കൂട്ടി കൊണ്ട് വരാം ..നീ വിഷമിക്കേണ്ടാ എന്നൊക്കെ പറഞ്ഞെങ്കിലും അവന്‍ ആകെ മറുപടിയായി അവ്യക്തമായി “love u “ എന്ന് പറഞ്ഞു ..
അവനു അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല .. കാരണം ഇനി ഒരു തിരിച്ചുപോക്ക് സാധ്യമല്ല ...അവന്‍ ഇപ്പൊള്‍ വേറൊരാളായി അഭിനയിക്കുകയല്ല , ഒരാളുടെ identity അവന്‍ അപഹരിച്ചു കഴിഞ്ഞിരുന്നു ... എഫ് ബി ഐ ഓഫീസില്‍ നിന്നും Carey Gibsonനെ (Nicholasന്‍റെ ചേച്ചിയെ)വിളിച്ചിട്ട്.. സ്പയിനിലെ എംബസ്സി നിങ്ങളുടെ അനിയനെ തിരിച്ചെത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നുവെന്നുംനിങ്ങളവനെ കൂട്ടികൊണ്ടുപോകാന്‍ ഉടനെ തയ്യാറാവുകയെന്നുംഅറിയിച്ചു .. എംബസ്സിയിലേക്ക് അവന്റെ കാണാതായ സമയത്തെ ഫോട്ടോ മറ്റു രേഖകളെല്ലാം അവര്‍ ഫാക്സ് ചെയ്തു . എഫ് ബി ഐ ഈ കേസില്‍ വരാന്‍ ഉള്ള കാരണം , സാധാരണ ഗതിയില്‍ ഒരു കുട്ടിയെ കാണാതായി ഇത്രെയും നാള്‍ കഴിഞ്ഞാല്‍ ഒന്നുകില്‍ അവന്‍ മരിച്ചിരിക്കാം അല്ലെങ്കില്‍ ഒരിക്കലും കണ്ടു കിട്ടാതെ വരാം .. പക്ഷെ ഇവിടെ കണ്ടു കിട്ടി എന്നത് മാത്രം അല്ല വളരെ അകലെ ഉള്ള ഒരു രാജ്യത്തില്‍ നിന്ന് ആണ് അവനെ കിട്ടിയത്, മറ്റൊരു ഭൂഖണ്ഠത്തില്‍ നിന്നും ..
സ്പെയിന്‍ ):- പ്രായപൂര്‍ത്തി ആകാത്ത ഒരു അമേരിക്കന്‍ പൌരനെയാണ് ഇവിടെ കണ്ടു പിടിക്കപെട്ടത്, ഇവിടെ എംബസ്സിക്ക് ഇപ്പോള്‍ അവന്‍റെ രക്ഷിതാക്കളുടെ കടമയാണ് നിറവേറ്റേണ്ടത് , പിന്നെ ഇത് വളരെ വിരളമായ ഒരു കേസ് ആയതു കൊണ്ട് അവര്‍ പെട്ടന്ന് തന്നെ ഇവന്‍ യഥാര്‍ത്ഥത്തില്‍ നികോളാസ് ആണോ എന്നറിയാനായി അടുത്ത
ബന്ധുക്കളെ എത്തിച്ചു ഉറപ്പാക്കാന്‍ ശ്രമിച്ചു. നികോളാസ് തന്നെ ആണെങ്കില്‍ എത്രയും പെട്ടന്ന് അവനെ നാട്ടില്‍ എത്തിക്കണം .. ഇവന്‍റെ ഗോളാന്തര തിരോധാനം എഫ് ബി ഐ ക്ക് അന്വേഷിക്കാനും നികോളാസ്നെ പെട്ടന്ന് നാട്ടില്‍ എത്തിക്കെണ്ടിയിരിക്കുന്നു.
. അടുത്ത ദിവസം രാവിലെ തന്നെ ബാലസദനത്തില്‍ അവനു നികോളാസിന്‍റെ കാണാതായ സമയത്തെ കളര്‍ ചിത്രവും , മറ്റു തിരിച്ചറിയല്‍ രേഖകളുംകിട്ടി .. കതകടച്ച് രേഖകള്‍ തുറന്നു നോക്കിയ അവന്‍ തീര്‍ത്തും ഞെട്ടി പോയി , താനുമായി ഒരു സാമ്യവും ഇല്ലാത്ത നീല കണ്ണുള്ള വെളുത്ത് കൊലുന്നനെയുള്ള ഒരു കുട്ടിയാണ് ആണ് നിക്കോളാസ്, അവനെ സംബന്ധിച്ച് ആകെ കണ്ടു പിടിക്കാന്‍ പറ്റിയ സാമ്യം രണ്ടു പേര്‍ക്കും അഞ്ചു വിരലുകള്‍ കൈയ്യില്‍ ഉണ്ടെന്നെത് മാത്രം ആണ് .
അവിടെ ഉള്ളവര്‍ നിക്കോളാസ് നിനക്കുടന്‍ വീട്ടിലേക്ക് പോകാന്‍ കഴിയുമെന്ന് അറിയിക്കുമ്പോള്‍ അവന് തരിച്ചിരിക്കാനെ കഴിയുന്നുള്ളൂ കാരണം അവന്‍റെ മനസ്സില്‍ താന്‍ ഇനി എപ്പോള്‍ ജയിലില്‍ പോകേണ്ടി വരും എവിടെ വെച്ച് പോകേണ്ടി വരും എന്നത് മാത്രമേ അറിയേണ്ടതുള്ളൂഎന്നതായിരുന്നു.
അമേരിക്കന്‍ എംബസ്സിയില്‍ നിന്നും ആള്‍ എത്തുമ്പോഴേക്കും അവന്‍ എവിടെക്കോ ഓടി രക്ഷപെട്ടു കളഞ്ഞു .. തിരച്ചിലില്‍ അധികം ദൂരെനിന്നല്ലാതെ അവനെ കണ്ടുപിടിക്കുകയും ചെയ്തു.. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നു എന്നാ കാര്യം കൊണ്ട് എംബസ്സി ഉദ്യോഗസ്ഥനും സംശയം ഉണ്ടായില്ല .അടുത്ത ദിവസം രാവിലെ അവനെ കൂട്ടികൊണ്ടുവരാന്‍ ചേച്ചി അമേരിക്കയില്‍ നിന്നും വരുന്നുണ്ട് എന്നാ വാര്‍ത്ത ആണ് അവന്‍ കേട്ടത് .. സംഭവങ്ങള്‍ ഇങ്ങിനെ ഒക്കെയെത്തുമെന്ന് ആലോചിക്കാതെ ഈ വേണ്ടാത്ത പണിക്കു ഇറങ്ങാന്‍ ഏതു നേരത്താണോ തോന്നിയതെന്ന് അവനുതോന്നി . പിടിക്കപെടാതിരിക്കാനുള്ള ഒരുക്കങ്ങള്‍ ഒന്നും ചെയ്യാന്‍ അവനെ കൊണ്ട് കഴിയില്ല ..കാരണം Nicholas Barclayയെ കുറിച്ച് അവനു ഒന്നും അറിയില്ല , ഇടതുകൈയ്യന്‍ ആണോ അതോ വലതു കൈയ്യന്‍ ആണോ എന്ന് പോലും
[ Nicholas Barclay സ്വര്‍ണ തലമുടിയുള്ള , നീല കണ്ണുകള്‍ ഉള്ള ,, മുന്നിലെ പല്ലിന്റെ നിരയില്‍ കാണാവുന്ന രീതിയില്‍ വിടവുകള്‍ ഉള്ള ( നമ്മുടെ നായകന്റെയും മുന്നിലെ പല്ലില്‍ ഒരു വിടവ് ഉണ്ട് ) അത്യാവശ്യം നല്ല രീതിയില്‍ കുരുത്തകേടുകള്‍ എല്ലാം ഉള്ള ഒരു പയ്യന്‍ ആയിരുന്നു, അനുസരണ തീരെ ഇല്ലാത്ത ഒരുവന്‍ നേരത്തെ രണ്ടു തവണ വഴക്കിട്ടു വീട് വിട്ടു പോയിട്ടും ഉണ്ട്, അടുത്ത ദിവസങ്ങളില്‍ കണ്ടു പിടിച്ചിട്ടും ഉണ്ട് ]
എന്തായാലും നനഞിറങ്ങി, മറ്റൊരു വഴിയും ഇനി മുന്നില്‍ ഇല്ല, അവന്‍ Hair Color ക്രീം വാങ്ങി തലമുടി സ്വര്‍ണ്ണ നിറം ആക്കി , Nicholas Barclay യുടെ വിവരങ്ങളില്‍ കണ്ട പോലെ കൈയ്യിലെ മൂന്ന് ഇടങ്ങളില്‍ T , J , L & N എന്ന് പച്ച കുത്തി പിന്നെ ഒരു വലിയ Sun Glass , ഒരു തൊപ്പി പിന്നെ ഒരു സ്കാര്‍ഫ് , ഗ്ലൌസ് ഒരാളിനെ എങ്ങിനെ ഒക്കെ മാക്സിമം മറയ്ക്കാമോ അതെല്ലാം എല്ലാം ചെയ്തു ..എങ്കിലും അവനു ഉറപ്പായിരുന്നു ചേച്ചി എത്തി തന്നെ കണ്ടാല്‍ ഉടനെ തന്നെ താന്‍ പിടിയിലാകും.
ചേച്ചി വന്നു എന്ന് അറിഞ്ഞിട്ടും പുറത്തിറങ്ങാതെ പത്തു മിനിട്ടോളം അവന്‍ മുറിയില്‍ തന്നെ അടച്ചിരുന്നു .. തൊപ്പി വെച്ച് , കണ്ണാടി വെച്ച് , സ്കാര്‍ഫ് കൊണ്ട് കഴുത്തും താടിയും ചേര്‍ത്ത് കെട്ടി ഗ്ലൌസ് ഒക്കെ ഇട്ടു അവന്‍ പതിയെ പുറത്തേക്കു ഇറങ്ങി .. അവനെ ഞെട്ടിച്ചു കൊണ്ട് ഒരു നിമിഷം പോലും കളയാതെ ചേച്ചി ഓടി വന്നു അവനെ കെട്ടിപിടിച്ചു , കരഞ്ഞു , ഞാന്‍ ഇവിടെ ഉണ്ട്. നിനക്ക് ഒന്നും പറ്റിയില്ല, നിന്നെ ചേച്ചി വീട്ടിലേക്കു കൊണ്ട് പോകാം, നിന്നെ ഞാന്‍ തിരിച്ചറിയില്ലെന്നു കരുതിയോ ? നിനക്ക് അമ്മാവന്റെ അതെ മൂക്കാണ് , പല്ലിന്റെ ആ വിടവും .നീ ഒന്നും പേടിക്കേണ്ടാ, എല്ലാം ശെരിയാവും എന്നൊക്കെ അവള്‍ സമാധാനിപ്പിച്ചു കൊണ്ടിരുന്നു..
എന്തിനാണ് അങ്ങിനെ ചെയ്തത് എന്ന് അവനു അറിയില്ല, പക്ഷെ അവനു ഒന്നുറപ്പാണ് അവള്‍ക്കു വേറെ വഴിയില്ല , തന്നെ കണ്ടു പിടിച്ചേ ഒക്കൂ , കൊണ്ട് പോയെ ഒക്കൂ , കാരണം എന്തെങ്കിലും ഉണ്ടാവും. പിന്നെ അവള്‍ അവനെ നിരവധി ഫോട്ടോകള്‍ കാണിച്ചുകൊടുത്തു , ഓരോ ആളുകളെയും പറഞ്ഞു കൊടുത്തു, ഇത് ഇന്ന ആള്‍ , ഇത് നമ്മുടെ വീട്, ഇത് നിന്റെ മുറി , ഇത് അമ്മാവന്‍ എന്നിങ്ങിനെ ആവര്‍ത്തിച്ച് പറഞ്ഞു പഠിപ്പിക്കുന്ന രീതിയില്‍.
നീ കുറച്ചു വലുതായി എന്നെ ഉള്ളൂ , പിന്നെ ഒന്നും അധികം സംസാരിക്കുന്നില്ല ...നീ ഒത്തിരി മാറി പോയി ..കഴിഞ്ഞ നാല് കൊല്ലം അവര്‍ നിന്നെ പീഡിപ്പിച്ചു ,അതാ നീ ഇങ്ങിനെ ആയതു ..എങ്കിലും നീ ഞങ്ങളുടെ നിക്കോളാസ് തന്നെ ആണ് എന്നൊക്കെ ചേച്ചി വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേ ഇരുന്നു..
ഇനി സ്പെയിനിലെ കോടതിയില്‍ നിന്നും അനുമതി വേണം, അതിനു അവര്‍ക്ക് ഇത് Carey Gibsonന്‍റെ കാണാതായ സഹോദരന്‍ നിക്കോളാസ് ആണെന്ന് കോടതിക്ക് ബോദ്ധ്യപ്പെടണം. എംബസ്സി ഉദ്യോഗസ്ഥരും ചേച്ചിയും അത് നിക്കോളാസ് തന്നെ എന്ന് വാദിക്കുന്നു എങ്കിലും , ജഡ്ജിക്ക് അവരെ പ്രത്യേകമായി അഭിമുഖം ചെയ്തു ചില ഫോട്ടോകള്‍ കാണിച്ചു ഉറപ്പു വരുത്തണമെന്നു പറഞ്ഞു.
ജഡ്ജിന്റെ മുന്നിലെത്തിയ അവനോടു ജഡ്ജി പറഞ്ഞു നീ നിക്കോളാസ് ആണെന്ന് തെളിയാന്‍ ,ഒരുപക്ഷെ ,നീ ഇത് വരെ കണ്ടിട്ടില്ലാത്ത 5 ഫോട്ടോകള്‍ നിന്നെ കാണിക്കും.നീ അതിലുള്ളവരെ തിരിച്ചറിയണം.ചേച്ചി നേരത്തെ പറഞ്ഞു പഠിപ്പിച്ച ആളുകളെ ഒന്നൊന്നായി ജഡ്ജി കാണിച്ച ഫോട്ടോകളില്‍ നിന്നും അവന്‍ പറഞ്ഞു , പറഞ്ഞതില്‍ അവസാനതെത് തെറ്റി പോയെങ്കിലും ജഡ്ജിക്ക് ഇത് Nicholas Barclay തന്നെ എന്ന് അപ്പോഴേക്കും വിശ്വാസമായിരുന്നു .
അമേരിക്കന്‍ എംബസ്സി അവനു പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്തു.അടുത്ത ദിവസം തന്നെ അമേരിക്കയിലേക്ക് പോകാം.
പക്ഷെ കിടന്നിട്ടു അവനു ഉറക്കം വരുന്നില്ല , രക്ഷപെട്ടു പോയാലോ എന്ന് പലതവണ അവന്‍ ആലോചിച്ചു ..ചെയ്യുന്നത് ശെരിയാണോ ? പോകണോ? തന്‍റെ അമ്മയ്ക്ക് പതിനേഴാം വയസ്സില്‍ ഒരു അള്‍ജീരിയന്‍ കുടിയേറ്റക്കാരനുമായി ഉള്ള ബന്ധത്തില്‍ ഉണ്ടായതാണ് Frederic Bourdin എന്നാ അവന്‍..മുത്തച്ഛന്‍ വളരെ വര്‍ഗീയവാദിയായിരുന്നു. തന്നെ ഗര്‍ഭത്തില്‍ തന്നെ നശിപ്പിക്കാന്‍ വളരെ വാശി പിടിച്ചിരുന്നു , ഒട്ടും സ്നേഹമോ പരിഗണനയോ കിട്ടാത്ത കുട്ടികാലം.ഇപ്പൊഴൊരു പുതിയ ജീവിതം, അതും അമേരിക്കന്‍ പൌരത്വം , അവിടെ സ്കൂളില്‍ പോകാം, ഒരു കുടുംബത്തിനെ സ്നേഹം , ഒരിക്കലും അവഗണിക്കപെടുമെന്ന വേവലാതിയും വേണ്ടാ..ഒരു വ്യക്തമായ ഐഡന്റിറ്റി..ഇവര്‍ ഇത്രെയും ദൂരം കഷ്ടപ്പാടുകള്‍ ഒക്കെ സഹിച്ചു എന്നെ അനിയനായി കണ്ടു കൊണ്ട് പോകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ തന്നെ അവിടെ നന്നായി കൂടെ വളര്‍ത്തും.എന്തായാലും ഇതില്‍ തന്നെ ഉറച്ചു നിന്ന് അമേരിക്കയിലെ പുതിയ ജീവിതത്തിലേക്ക് പോകാന്‍ തീരുമാനിച്ചു ഫ്രെഡ്രിക്ക് ,
രാവിലെ യാത്ര പുറപ്പെട്ടു എങ്കിലും അവന്‍ വല്ലാതെ അസ്വസ്ഥന്‍ ആയിരുന്നു , ചേച്ചി സ്വീകരിച്ചു, പക്ഷെ അവിടെ ഉള്ള ബാക്കി ഉള്ളവര്‍ ???
October 18 , 1997 അമേരിക്കയില്‍ അവനെ സ്വീകരിക്കാന്‍ വീട്ടുക്കാര്‍ എല്ലാവരും ഉണ്ടായിരുന്നു എയര്‍ പോര്‍ട്ടില്‍, എല്ലാ യാത്രക്കാരും ഇറങ്ങിയിട്ട് ഏറ്റവും അവസാനം മാത്രം ആണ് അവന്‍ ഇറങ്ങിയത്, കാത്തു നിന്ന അമ്മ ഓടി വന്നു അവനെ കെട്ടിപിടിക്കാന്‍ ശ്രേമിചെങ്കിലും അവന്‍ ഒഴിഞ്ഞുമാറി, , അവന്‍ ഒത്തിരി മാറിയിരിക്കുന്നു.ഒരുപക്ഷെ അവന്‍ കടന്നു പോയ സംഭവങ്ങളുടെ ഒക്കെ പരിണിതഫലമാകാം .
തൊപ്പിയും കണ്ണാടിയും സ്കാര്‍ഫും , ഗ്ലൌസും ഒക്കെ ഇട്ടു കൂടുതലും മറച്ചു , നില്‍ക്കുന്ന അവന്‍റെ രൂപം ശെരിക്കും ആര്‍ക്കും കൃത്യംമായി മനസ്സിലായില്ല .
പിന്നെ അവന്‍ മിക്കതിനും മറുപടി പറയാതെ ഇരിക്കുക ഒക്കെ കൊണ്ട് അവന്‍ അവനു ചുറ്റും ഒരു വേലി ഉണ്ടാക്കി , വീട്ടില്‍ എത്തി, പുറത്തേക്കു ഷോപ്പിങ്ങിനുംമറ്റും അവനെ കൊണ്ടുപോയി, കുറെ ആളുകളെ അവനു പരിച്ചയപെടുത്തിയെങ്കിലും , ആദ്യമായി കാണുന്ന അവനു അവരെ ആരേയും അറിയില്ലാരുന്നു , ട്രോമ സ്റ്റേജ് കഴിഞ്ഞാണ് അവന്‍ വന്നതെന്നും അത് കൊണ്ട് അവനു പലതും ഓര്‍മയില്ലെന്നും അമ്മയും ചേച്ചിയും പറഞ്ഞുകൊണ്ടേ ഇരുന്നു..യഥാര്‍ത്ഥ നികോളാസ് തിരിച്ചുവന്നാല്‍ എന്താവും തന്‍റെ സ്ഥിതിയെന്ന് അവന്‍ വല്ലാതെ ഭയപ്പെട്ടു .വീട്ടില്‍ അവനു പ്രശ്നങ്ങളൊന്നുമില്ലാതിരിക്കാന്‍ വീട്ടുക്കാര്‍ ശ്രദ്ധിച്ചിരുന്നു ,വളരെ കൃത്യമായ ഒരു ജീവിതശൈലി,
നിക്കോളാസ് ആയി ഇപ്പൊ ജീവിക്കുന്ന ഫ്രെഡ്രിക്ക് ആ വീട്ടിലെ എല്ലാരേയും കണ്ടു പരിചയപ്പെട്ടെങ്കിലും ഒരിക്കല്‍ പോലും ജേഷ്ഠന്‍ ജേസന്‍ അവനെ കാണാനെത്തിയില്ല, വളരെ ദിവസം കഴിഞ്ഞു ജേസന്‍ അവിടെ വന്നു, അവന്‍ നികോളാസ് ആണെന്ന് ഉള്ള രീതിയിലൊന്നുമല്ല ജേസന്‍ അപ്പോള്‍ പ്രതികരിച്ചത് , വളരെ പെട്ടന്ന് ഒരു good luck പറഞ്ഞു ജേഷ്ഠന്‍ മടങ്ങി പോയി.വന്നിട്ട് ഇത്രെയും നാളായെങ്കിലും വീട്ടുക്കാരില്‍ ആരും ഒരിക്കല്‍ പോലും അവനോട് അന്ന് എന്ത് പറ്റിയതായിരുന്നു എന്ന് ഒന്നും ചോദിച്ചിരുന്നില്ല
November 4, 1997 ഇത് വരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിക്കൊളസ്സിന്റെ വീട്ടില്‍ നിന്നും ഒരു ഫോണ്‍ പോലും ലഭിച്ചില്ല , Centre for Missing Children and Exploited Children ഓഫീസില്‍ അവനുമായി എത്താനും അവിടെ വെച്ച് കാര്യങ്ങള്‍ അവനോടു അന്വേഷിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥ അറിയിച്ചു . ഓഫീസില്‍ വെച്ച് ,അവനെ എങ്ങിനെ ആരാണു തട്ടിക്കൊണ്ടു പോയതെന്ന് നിനക്ക് അറിയാവുന്നതൊക്കെ പറയുക , എങ്കില്‍ മാത്രമേ കുറ്റവാളികളെ പിടികൂടാനും ഒരു പക്ഷെ അത് കൊണ്ട് കൂടുതല്‍ കുട്ടികളെ രക്ഷിക്കാനും കഴിയും എന്ന് അവനോടു പറഞ്ഞു.ഉദ്യോഗസ്ഥക്ക് സംശയങ്ങള്‍ ഏറെ ഉണ്ടായിരുന്നു , 3 വര്ഷം കൊണ്ട് ഉണ്ടാകാവുന്ന മാറ്റമല്ല മുന്നിലിരിക്കുന്ന കുട്ടിയ്ക്ക് , പിന്നെ ഒരു 16ക്കാരനെപോലെ തോന്നുന്നുമില്ല , തലമുടി സ്വര്‍ണ നിറം ആണെങ്കിലും ഷേവ് ചെയ്ത താടിയുടെ കറുത്ത രോമങ്ങളുടെ നിഴല്‍ കാണാം, ഈ അഭിമുഖം നടന്ന സമയങ്ങള്‍ മുഴുവനും വളരെ അസ്വസ്ഥനായി ആണ് അവനെ കാണപെട്ടത്
അവന്‍ സംഭവങ്ങള്‍ വിവരിച്ചത് ഇങ്ങിനെ , സൈനിക വേഷത്തില്‍ വന്ന കുറെ ആളുകള്‍ ഒരു വാനില്‍ വന്നു തന്നെ തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നും , പിന്നെ വിമാനത്തില്‍ കയറ്റി എങ്ങോട്ടൊക്കെയോ കൊണ്ട് പോയെന്നും, മറ്റു പല കുട്ടികളുമുഉള്ള മുറികളില്‍ ആണ് ഇട്ടിരുന്നതെന്നും ക്ലോറോഫോം കൊടുത്തു മയക്കി ഇടും മിക്ക സമയത്തും.വളരെ ഉയര്‍ന്ന American, Mexican, European സൈനിക ഉദ്യോഗസ്ഥര്‍ വന്നു ലൈംഗീകമായി പീഡിപ്പിക്കും , എന്‍റെ ഒരു കൈ അവര്‍ ബാറ്റ് കൊണ്ട് തല്ലിയൊടിച്ചു , കാലിന്റെ പാദം തല്ലി തകര്‍ത്തു ,ശരീരം പൊള്ളിക്കുമായിരുന്നു , റൂമില്‍ ഉള്ള സ്പീക്കര്‍ വഴി പല ഭാഷകള്‍ കേള്‍പ്പിച്ചു കൊണ്ടിരിക്കും ,കണ്ണില്‍ സൂചി കൊണ്ടുകുത്തും, ഇംഗ്ലീഷ് സംസാരിച്ചാല്‍ ക്രൂരമായി ഉപദ്രവിക്കും ,ചില ദ്രാവകങ്ങള്‍ ഒഴിച്ച് കണ്ണിന്റെയും മുടിയുടെയും നിറങ്ങള്‍ മാറ്റി മിലട്ടറി വിമാനങ്ങളില്‍ പലയിടത്തും മാറ്റി കൊണ്ടിരുന്നു..ഒരു ദിവസം കതകു തുറന്നു കിടക്കുന്ന കണ്ടു ഞാന്‍ ഓടി രക്ഷപെടുകയായിരുന്നു, പുറത്തു എത്തിയപ്പോള്‍ ആണ് അത് spainല്‍ ആണെന്ന് അറിഞ്ഞത് .
[തുടക്കത്തില്‍ പറഞ്ഞില്ലേ വിനോദസഞ്ചാരികള്‍ പോലിസിനെ വിളിച്ചു എന്നത്, ഫ്രെഡ്രിക്ക് തന്നെ ആണ് വിനോദസഞ്ചാരികള്‍ എന്നും പറഞ്ഞു പോലിസിനെ വിളിച്ചു പറഞ്ഞതും]
ഇതൊക്കെ കേട്ട ഉദ്യോഗസ്ഥ ശെരിക്കും ഞെട്ടി പോയി , കാരണം അവര്‍ക്ക് ഒരു സാധാരണയാള്‍ കഥയുണ്ടാക്കി പറയുന്നപോലെ തോന്നിയില്ല,
[ഒന്നുകില്‍ ഇതിലൂടെ ഒക്കെ കടന്നു പോയ ഒരു ഇര അല്ലെങ്കി ഒരു മികച്ച നടന്‍ ]
ഒരു രീതിയിലും മാധ്യമങ്ങളെ കാണരുത്, അത് കേസിന് ദോഷം ചെയ്യും , കുറ്റവാളികളെ പിടിക്കാന്‍ ഒരുപക്ഷെ കഴിഞ്ഞേക്കില്ല എന്ന് നിര്‍ദേശം കൊടുത്തിട്ട് ഉദ്യോഗസ്ഥ പോയി.
അവനെ സംബന്ധിച്ച് ഇത് അവസാന കടമ്പയായിരുന്നു.., അതിലവന്‍ വിജയിച്ചു , വീട്ടില്‍ ആര്‍ക്കും അവനെ ഒരു തരത്തിലും സംശയമില്ല ..
ഈ സംഭവം അറിഞ്ഞ ഒരു ചാനെല്‍ അവരുടെ ഒരു പ്രോഗ്രാമിലേക്ക് വേണ്ടി ഇവരെ കണ്ടുപിടിക്കാന്‍ ചാര്‍ളി പാര്‍ക്കര്‍ എന്നാ ഒരു പ്രൈവറ്റ് ഇന്‍വെസ്ടിഗെഷന്‍ ഓഫീസര്‍നെ ഏല്‍പിച്ചു , അയാള്‍ ഇവരെ കണ്ടെത്തി , അത് ആ ചാനെലില്‍ വാര്‍ത്തയും ആയി വന്നു പിന്നെ അവന്‍റെ ഇന്റര്‍വ്യൂവും , തട്ടിക്കൊണ്ടു പോകല്‍ കഥകള്‍ അവന്‍ അവിടെയും ആവര്‍ത്തിച്ചു , പക്ഷെ പരിപാടി കണ്ട ചാര്‍ളി പാര്‍ക്കര്‍ ഒരു കാര്യം ശ്രദ്ധിച്ചു ഇവന്‍റെ കണ്ണുകള്‍ ബ്രൌണ്‍ , നിക്കോളാസ്ന്‍റെ നീല കണ്ണുകള്‍ , എങ്ങും അങ്ങിനെ ഒരു ദ്രാവകത്തിനെ കുറിച്ച് വായിച്ചിട്ടില്ല , പന്തികേട് തോന്നി..ഇനി ഇവന്‍ പറയുന്ന ദ്രാവകം ഒഴിച്ച് നിറം മാറ്റുന്ന കഥ വിശ്വസിച്ചാലും , ചെവികളുടെ ഒരു ക്ലോസ് അപ്പ് ഫോട്ടോ കിട്ടിയാല്‍ ഒരു പക്ഷെ സത്യം കണ്ടെത്താം
[നമ്മുടെ വിരല്‍ അടയാളം പോലെ unique ആണ് ചെവിയുടെ ആകൃതിയും,, James Earl Ray, എന്നാ Martin Luther Kingന്‍റെ കൊലയാളിയെ സ്കോട്ട്ലന്റ് യാര്‍ഡ് Heathrow Airport വെച്ച് അറസ്റ്റ് ചെയ്യുന്നത് ചെവിയുടെ ഷേപ്പ് തിരിച്ചറിഞ്ഞു ആണെന്ന് ചാര്‍ളി വായിച്ചിട്ടുണ്ടായിരുന്നു .]
രണ്ടു പേരുടെയും ചിത്രം വെച്ചു ചെവിയുടെ ആകൃതി പരിശോധിച്ചപ്പോള്‍ രണ്ടു വ്യത്യസ്ത ഷേയ്പ്പില്‍ ഉള്ള ചെവികള്‍ ആണ് രണ്ടു പേരുടെയും എന്ന് മനസ്സിലായി ഇത് നികോളാസ് അല്ല..ഉടനെ തന്നെ ചാര്‍ളി പാര്‍ക്കര്‍ ഉദ്യോഗസ്ഥയെ വിവരം അറിയിച്ചു ,ഇത് രണ്ടും രണ്ടു പേരാണ്, എങ്കിലും അവര്‍ മുഖവിലയ്ക്ക് എടുത്തില്ല കാരണം അവന്‍റെ വീട്ടുക്കാര്‍ക്ക്, സ്വന്തം അമ്മയ്ക്ക് പോലും ഇല്ലാത്ത സംശയം എങ്ങിനെ മറ്റൊരാള്‍ക്ക്.തട്ടികൊണ്ടുപോകലിന്റെ കൂടുതല്‍ വിവരങ്ങളറിയാന്‍ അവനെ ഒരു സൈക്കോളജിസ്റ്റ്ന്‍റെ അടുത്ത് ഒരു ഫോരെന്‍സിക് അഭിമുഖത്തിനു കൊണ്ടുപോയി , അവിടെയും അവന്‍ ആ തട്ടിക്കൊണ്ടു പോകല്‍ കഥകള്‍ പറഞ്ഞു, പക്ഷെ ഈ സംഭവങ്ങളിലൂടെ കടന്നു പോയ ഒരാള്‍ക്ക് ആ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ ഉണ്ടാകാവുന്ന ചില കൃഷ്ണമണികളുടെ വികസനം , ഹൃദയമിടിപ്പിലെ വ്യതിയാനം, ശ്വസതാളങ്ങളിലെ മാറ്റങ്ങള്‍ ഒന്നും സൈക്കോളജിസ്റ്റ് ഇവനില്‍ കണ്ടില്ല , ഒരു കഥ പറഞ്ഞു പോകുന്ന രീതിയില്‍ ആണ് അവതരണം , പിന്നെ ആദ്യ 13 വയസ്സ് വരെ ഇംഗ്ലീഷ് മാത്രം സംസാരിച്ചിരുന്ന ഒരു കുട്ടി ഒരിക്കലും ഇങ്ങിനെ സ്പാനിഷ് ചുവയില്‍ ഇംഗ്ലീഷ് സംസാരിക്കില്ല.ഡോക്ക്ടര്‍ക്ക് ഇത് നിക്കോളാസ് ബാര്‍ക്കിലി അല്ല എന്നുറപ്പായി.
അന്വേഷണം ആര് എങ്ങിനെ തട്ടിക്കൊണ്ടുപോയി എന്നതില്‍ നിന്നും മാറി നിക്കോളാസ് ആയി വന്നതു ആര് എന്നതിലേക്ക് മാറി, ഉടന്‍ തന്നെ അവര്‍ അവന്‍റെ ചേച്ചിയെ വിളിച്ചു ഇതു നിക്കോളാസ് അല്ല നിങ്ങള്‍ അവനെ വീട്ടിലേക്കു കൊണ്ടുപോകുന്നത് അപകടമാണെന്നും മുന്നറിയിപ്പ് കൊടുത്തുവെങ്കിലും ചേച്ചി ഇതൊന്നും അറിയാത്ത ഭാവത്തില്‍ അവനെ വീട്ടിലേക്കു കൂട്ടികൊണ്ട് പോയി.
ചാര്‍ളി പാര്‍ക്കര്‍ ഇതിനിടയില്‍ സ്വന്തം നിലയില്‍ അന്വേഷണം തുടങ്ങി ,നിക്കോളാസ്നെ കാണാതായ സമയം താമസിച്ചിരുന്ന വീടിന്‍റെ അയല്‍പക്കങ്ങളില്‍ ഒക്കെ അന്വേഷിച്ചപ്പോള്‍ നിക്കോളാസ് ഒരു വഴക്കാളി ആയിരുന്നു എന്നും മാസത്തില്‍ രണ്ടു മൂന്നു തവണയെങ്കിലും അവിടുത്തെ അടിയും വഴക്കും കാരണം പോലീസ് വരാറുണ്ടായിരുന്നു എന്നും അറിഞ്ഞു , സാധാരണ വീടുകളില്‍ വഴിക്കിനു പോലീസ് ഒന്നും വരാരില്ലെല്ലോ .
ഇതേ സമയം അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ ഉള്ള ആലോചനയില്‍ ആയിരുന്നു പക്ഷെ അമ്മ സാമ്പിള്‍ നല്‍കാന്‍ വിസ്സമ്മതിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് ആ കുടുംബമിപ്പോള്‍ ചോദ്യം ചെയ്യപെടേണ്ടയാളുകളായി , ഒളിച്ചുവെക്കാന്‍ എന്തെങ്കിലുമില്ലെങ്കില്‍ ഇവര്‍ ഒരു അപരിചിതനെ വീട്ടിലെ അംഗം ആക്കി കാണേണ്ട അവശ്യമെന്ത്? ഡി എന്‍ എ ടെസ്റിന് സാമ്പിള്‍ നല്‍ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ അമ്മ വിസ്സമ്മതിച്ച കണ്ടതോടെ നികൊള്ളാസ് ആയി നടിക്കുന്ന ഫ്രെഡ്രിക്ന്‍റെ മനസ്സില്‍ ആശങ്കകള്‍ തുടങ്ങി , എന്തിനായിരിക്കും ഇവര്‍ തന്നെ മകന്‍ ആയി കരുതി അഭിനയിക്കുന്നത് ? ഒരു പക്ഷെ താന്‍ ചെയ്യുന്നതിനേക്കാള്‍ വലിയ ഒരു കള്ളത്തരത്തിന്റെ ലോകം ആണ് ഈ വീട് എങ്കിലോ ?
ചാര്‍ളി പാര്‍ക്കര്‍ക്ക് അയല്‍പക്കത്തെ വീടുകളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു തുടങ്ങി , നിക്കൊളസ്സിന്റെ ജേഷ്ഠന്‍ ജേസന്‍ താമസിക്കാന്‍ വരുന്നതു വരെ ആ വീട്ടില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു, മയക്കുമരുന്നിനു അടിമയായ ജേസന്‍ താമസിക്കാന്‍ തുടങ്ങിയതിനുശേഷമാണ് അവിടെ സ്ഥിരം അടിയും വഴക്കുകളും , ഇതിനിടയില്‍ അമ്മയും മയക്കുമരുന്ന് ഉപയോഗം തുടങ്ങിയിരുന്നു , ഇവനെ കാണാതായി കഴിഞ്ഞു ഒരു ദിവസം ജേസന്‍ പോലീസില്‍ വിളിച്ചിട്ട് നിക്കോളാസ് തന്‍റെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രേമിക്കുന്നു എന്ന് പരാതി കൊടുത്ത രേഖകള്‍ കണ്ടെത്തി.(ഇത് പലപ്പോഴും കൊലപാതകികള്‍ കൊല്ലപെട്ട/കാണാതായ ആള് ജീവിചിരുപ്പുണ്ട് എന്ന് വരുത്താന്‍ ചെയ്യ്തതായി പല കേസുകളിലും കണ്ടിട്ടുള്ളതാണ് )
ഇപ്പോള്‍ ഫ്രെഡ്രിക്നു തോന്നി തുടങ്ങി ഇവര്‍ നിക്കോളസിനെ കൊന്നതാണ് ,ഇവര്‍ക്ക് എല്ലാം അറിയാം, ഇവരില്‍ ചിലര്‍ അത് ചെയ്തു,ചിലര്‍ സഹായിച്ചു, ചിലര്‍ അത് മറച്ചു വെക്കുന്നു, യഥാര്ത്ഥ നിക്കോളാസ് തിരിച്ചു വരുന്നതിനെ കുറിച്ച് അവനു ഇപ്പൊ ഭയം ഇല്ലാതെ ആയി, പക്ഷെ ഇനി ഇവിടെ നില്‍ക്കാന്‍ കഴിയില്ല.
അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതി ഉത്തരവോടെ അമ്മയുടെം ഫ്രെഡ്രിക്ന്റെയും വിരല്‍ അടയാളങ്ങളും രക്ത സാമ്പിളുകളും ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.
1998 march 3 , സ്പെയിനില്‍ നിന്നും വിരലടയാളം തിരിച്ചറിഞ്ഞു കൊണ്ട് അമേരിക്കയിലേക്ക് വിവരം വന്നു , ഫാക്സില്‍ വന്ന വിവരങ്ങള്‍ ഇതായിരുന്നു
23 വയസ്സുള്ള ഫ്രഞ്ച് പൌരന്‍ ആയ Frederic Bourdin ആണ്,ഇന്റര്‍പോള്‍ Watchlistഇല്‍ ഉള്ള ഒരു കുറ്റവാളി , സ്ഥിരം ഏര്‍പെടുന്ന കുറ്റകൃത്യങ്ങള്‍:- പ്രായപൂര്‍ത്തി ആകാത്ത ആള്‍ ആയി ആള്‍മാറാട്ടം നടത്തിയുള്ള കുറ്റകൃത്യങ്ങള്‍ ,
യൂറോപ്പിലെ പല രാജ്യങ്ങളിലും, പല പേരുകളില്‍ ഇങ്ങിനെ ചെയ്തിട്ടുണ്ട്
Spain 1992 :- Federek Beard ആയി,പിന്നെ Spain 1993 :- Benjamin Dianason ആയി,പിന്നെ Luxemburg 1992 :- Jimmy Peter Manfred ആയി,Hurny Wright എന്നാ 16 കാരനായി,പിന്നെ Brussels 1995:- Wilson Thomas ആയി, പിന്നെ pyrenees ഇല്‍ Marco Fernandez Fernandez ആയി, Milan ഇല്‍ Alex Rose ആയി,Glasco വില്‍ Kent Benjamin ആയി, Robin Moriss എന്നാ ബോസ്നിയന്‍ ആയി,shadjan rascovich,Marc Selopian,Giovanni Petrullo ,Michallanjelo Martini , Alex Dove, Donovan Macneph, Peter Samson, William Thomas, Jimmy Sale, Peter Robin , James Markey , Frederic cassise, jonathan doran , Hernandez Fernandez, Edgar ഇങ്ങിനെ പല പേരുകളില്‍ പല രാജ്യത്തെ ആളുകളായി ആള്‍ മാറാട്ടം നടത്തി പിടിയിലായ, ശിക്ഷകള്‍ കിട്ടി, പിന്നെയും കുറ്റങ്ങള്‍ ആവര്‍ത്തിച്ച് ഉള്ള ഒരു കുറ്റവാളി
March 4, 1998 , ആള്‍മാറാട്ടം നടത്തി പൌരത്വം കിട്ടി അമേരിക്കയില്‍ വന്ന അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ സംഭവത്തിലെ Frederic നെ പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റില്‍ ആയ Frederic , നിക്കൊളസ്സിന്റെ അമ്മ ഒരിക്കല്‍ അവനോടു അമ്മയും ചേട്ടനും ചേര്‍ന്നാണ് നിക്കോളാസിനെ കൊന്നതെന്ന് തന്നോട് പറഞ്ഞിരുന്നു എന്ന് പോലീസിനോട് വെളിപ്പെടുത്തി..ആരോപണത്തില്‍ പോലീസ് ഒരു കേസ് ഓപ്പണ്‍ ചെയ്തു , അമ്മയ്ക്ക് നടത്തിയ പോളിഗ്രാഫ് ടെസ്റ്റ് അവര്‍ പാസ് ആയി രണ്ടു തവണ , മൂന്നാമത് നടത്തിയ ടെസ്റ്റ് അവര്‍ പല ചോദ്യങ്ങളിലും പരാജയപെട്ടു , എങ്കിലും ഒരു തെളിവുകളും ലഭിച്ചില്ല .ജേസനെ മയക്കുമരുന്നിനു അടിമയായവര്‍ക്കുള്ള സെന്ററില്‍ വെച്ച് ആണ് ചോദ്യം ചെയ്തത്, ഒരു താല്‍പര്യവും ഇല്ലാത്ത രീതിയില്‍ ആണ് പെരുമാറിയിരുന്നത് ,ജീവിച്ചാലും, ഓടിപോയാലും തിരിച്ചു വന്നാലും ഒന്നിലും അവനു താല്പര്യം ഒന്നും ഇല്ല എന്നാ രീതി, ചികിത്സ കഴിഞ്ഞു ആ സെന്റെര്‍ വിട്ട അവന്‍ അധികമായി മയക്കുമരുന്ന് കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി.നികോളാസ്ന്‍റെ കേസ് തെളിവ് ഇല്ലാത്തതിനാല്‍ അവസാനിപ്പിച്ചു .
ഫ്രെഡ്രിക് 6 വര്‍ഷ ശിക്ഷക്ക് ശേഷം 2003 ഒക്ടോബറില്‍ ഫ്രാന്‍സിലേക്ക് നാടുകടത്തി , മൂന്ന് മാസം കഴിഞ്ഞു leo bailey എന്നാ പതിനാലുക്കാരന്‍ ആയി ആള്‍മാറാട്ടം നടത്താന്‍ ശ്രേമിക്കുമ്പോള്‍ വീണ്ടും പിടിയിലായി ഇപ്പോള്‍ വിവാഹിതനായി 3 കുട്ടികളുമായി ഫ്രാന്‍സില്‍ ജീവിക്കുന്നു.
ആധാരം : യഥാര്‍ത്ഥ സംഭവത്തിനെ ആസ്പദമാക്കി ഇറങ്ങിയ The Imposter എന്നാ Documentary
ചിത്രത്തില്‍ Nicholas Barclay , എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ വന്ന നിക്കൊളസ്സിന്റെ അമ്മയുമായി Frederic , Frederic with wife & kids

No comments:
Post a Comment