Saturday, July 2, 2016

KFC

The Right ATTITUDE.....
6- വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു.
16 -വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
17 വയസ്സ് ആകുമ്പോഴേക്കും 4 ജോലികൾ നഷ്ടപ്പെട്ടു.
18-മത്തെ വയസ്സിൽ കല്യാണം.
18 മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി, പക്ഷെ പരാജിതനായി പടിയിറങ്ങി.
പിന്നീട് പട്ടാളത്തിൽ ചേർന്നെങ്കിലും അവിടെ നിന്നും പുറത്താക്കപ്പെട്ടു.
നിയമ പഠനത്തിനായി ശ്രമിച്ചു, പക്ഷെ അഡ്‌മിഷൻ കിട്ടിയില്ല.
പിന്നെ ഇൻഷുറൻസ് സെയിൽസ്മാനായി, എങ്കിലും അതിലും പരാജിതനായി.
19-വയസ്സിൽ അച്ഛനായി.
20- വയസ്സി ഭാര്യ ഉപേക്ഷിച്ചു പോയി, കൂടെ മോളേയും നഷ്ടമായി.
പിന്നീട് ചെറിയൊരു കോഫീ ഷോപ്പിൽ പാചകക്കാരനായും, പാത്രം കഴുകലും ഡബ്ൾ റോൾ.                                JJJ
അതിനിടയിൽ മോളെ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, പക്ഷെ ഏറെ ശ്രമങ്ങൾക്ക് ശേഷം ഭാര്യയെ തിരിച്ചെത്തിച്ചു.
65- വയസ്സിൽ റിട്ടയർ ചെയ്തു, 105 ഡോളർ ആണ് റിട്ടയർ ചെയ്തപ്പോൾ ആകെ കിട്ടിയത്.
തുച്ഛമായ ആ തുകയുടെ ചെക്ക് കണ്ടപ്പോൾ തന്റെ പ്രവർത്തനത്തിൽ ഗവൺമെന്റ് തൃപ്തനല്ലെന്ന നിരാശാ ബോധത്താൽ, താൻ ഒരു പരാജിതനാണ് എന്ന് തീരുമാനിച്ചു് ആത്മഹത്യക്ക് ഒരുങ്ങി.
ഒരു മരച്ചുവട്ടിൽ ഇരുന്ന്, വിൽ പത്രത്തിന് പകരം ജീവിതത്തിൽ എന്ത് നേടി എന്ന് കുറിക്കാൻ തുടങ്ങി, പക്ഷേ നേടിയതിനെക്കാൾ ജീവിതത്തിൽ ഇനിയും ഏറെ നേടാനുണ്ട് എന്ന തിരിച്ചറിവിൽ ആത്മഹത്യ ശ്രമം ഉപേക്ഷിച്ചു.
തനിക്ക് മറ്റാരേക്കാളും നന്നായി കുക്ക് ചെയ്യാൻ പറ്റും എന്ന് സ്വയം വിശ്വസിച്ചു, 105 ഡോളർ ചെക്ക് പണയം വെച്ച് 87 ഡോളർ കടം വാങ്ങി.
ആ തുകക്ക് കുറച്ച് ചിക്കൻ വാങ്ങി തനിക്കറിയാവുന്ന പ്രത്യേക മസാലക്കൂട്ട് ചേർത്ത് ഫ്രൈ ചെയ്‌തു തന്റെ നാടായ കെന്റുക്കിയിലുള്ള വീടുകൾതോറും വില്പന തുടങ്ങി..
നിരന്തരം പരാജയപ്പെട്ട്, 65- വയസ്സിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഇദ്ദേഹമാണ് Harland David Sanders, KFC യുടെ സ്ഥാപകൻ.
ഇന്ന് 123 രാജ്യങ്ങളിലായി, 20000 ൽ ഏറെ outlet കൾ ഉള്ള, വർഷത്തിൽ 25 ബില്യൺ ഡോളർ വരുമാനമുള്ള, ഓരോ ഔട്ട്ലെറ്റിലും ആവറേജ് 250 ഓളം ഓർഡറുകൾ ലഭിക്കുന്ന KFC യുടെ ഉടമയുടെ ജീവിതം ചരിത്രമാണ്.
ഗുണപാഠം: ഏറെ വൈകിപ്പോയി എന്ന ചിന്ത വേണ്ടേ വേണ്ട.
ചെയ്തതിനെക്കാൾ ഏറെ ചെയ്യാനിരിക്കുന്ന എന്ന ശരിയായ മനോഭാവം ഉണ്ടെങ്കിൽ പ്രായം തടസ്സമല്ല....
എഴുത്തിന് കടപ്പാട്

എല്ലുകള്‍ സംസാരിച്ചപ്പോള്‍......

ജഡങ്ങള്‍ സംസാരിക്കാറുണ്ട്. താ൯ എങ്ങനെ മരിച്ചെന്ന് നിരന്തരം വിളിച്ചുപറഞ്ഞ് നീതിക്കുവേണ്ടി നിശ്ശബ്ദമായി കേഴുന്ന മൃതശരീരങ്ങളില്‍ നിന്ന് അത് കേള്‍ക്കുന്ന വിദ്യയാണല്ലോ പോസ്റ്റ്മോ൪ട്ടം എന്ന് നമ്മള്‍ വിളിക്കുന്ന പോസ്റ്റ്മോ൪ട്ടം എക്സാമിനേഷ൯ അഥവാ ഓട്ടോപ്സി.

പോസ്റ്റ്മോ൪ട്ടത്തിന്റെ പ്രാധാന്യം ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്ത മഹാപ്രതിഭയാണ് സ൪ സിഡ്നി ആല്‍ഫ്രഡ് സ്മിത്ത്(1883-1969) എന്ന ഡോക്ട൪.

1917 മുതല്‍ 1924 വരെ ഈജിപ്റ്റ് സ൪ക്കാരിന്റെ ക്ഷണപ്രകാരം അദ്ദേഹം കെയ്റോയില്‍ ജോലി ചെയ്ത കാലത്തെ ഒരു സംഭവം പറയാം.....

ഗ്രാമത്തിലെ ഒരു പൊട്ടക്കിണ൪ വൃത്തിയാക്കാനിറങ്ങിയ നാട്ടുകാ൪ക്ക് കിണറ്റിനടിയില്‍ നിന്ന് മൂന്ന് എല്ലി൯കഷണങ്ങള്‍ കിട്ടി. മനുഷ്യന്റേതാണെന്ന് സംശയം തോന്നിയതിനാല്‍ അത് അവ൪ പോലീസിലേല്പിച്ചു.
പോലീസ് സംശയനിവൃത്തിക്കായി ഡോ.സ്മിത്തിനെ സമീപിച്ചു.
എല്ലി൯കഷണങ്ങള്‍ 
സൂക്ഷ്മപരിശോധന നടത്തിയ സ്മിത്തിന്റെ അഭിപ്രായം ഇങ്ങനെ ആയിരുന്നു.
"ഇത് ഉദ്ദേശം 22-24 വയസ് ഉള്ള സ്ത്രീയുടെ അസ്ഥികളാണ്. അവ൪ ഒരു തവണയെങ്കിലും പ്രസവിച്ചിട്ടുണ്ടാകും.
അവള്‍ക്ക് ശൈശവത്തി ല്‍ പോളിയോ ബാധിച്ചാലാവണം മുടന്ത് ഉണ്ടായിരുന്നു. ഈയ ഉണ്ടകള്‍ നിറച്ച തോക്ക് കൊണ്ട് അടിവയറ്റില്‍ വെടിയേറ്റാണ് അവള്‍ മരിച്ചത്. വെടി കൊള്ളുമ്പോള്‍ അവള്‍ നില്ക്കുകയും വെടിവച്ചയാള്‍ അവളുടെ മുമ്പില്‍ ഇടത് ഭാഗത്തായി ഉദ്ദേശം മൂന്ന് വാര അകലെ ഇരിക്കുകയുമായിരിക്കണം. വെടിയേറ്റ് ഒരാഴ്ച കഴിഞ്ഞ് വയറ്റില്‍ പഴുപ്പ് ബാധിച്ചാണ് മരിച്ചത്. മരണം നടന്നിട്ട് ഏതാനും മാസങ്ങളായി."

പോലീസിന് അത് അവിശ്വസനീയവും അത്ഭുതകരവുമായി തോന്നി. മൂന്ന് കഷണം എല്ലില്‍ നിന്ന് ഇത്രയും വിവരങ്ങള്‍ കിട്ടുമോ? ഏതായാലും പ്രശസ്തനായ ഫോറ൯സിക് സ൪ജ൯ പറഞ്ഞതല്ലേ, ഒന്ന് അന്വേഷിച്ചുകളയാം എന്ന് അവ൪ തീരുമാനിച്ചു.
ആദ്യമായി ആ ഗ്രാമത്തില്‍ നിന്ന് മുടന്തുള്ള യുവതികളെ കാണാതായിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ആ പൊട്ടക്കിണറ്റിന് അല്പം അകലെ ഒരുവീട്ടില്‍ താമസിച്ചിരുന്ന ഒരു യുവതിയെ കുറേ നാളായി കാണാനില്ലെന്ന് നാട്ടുകാരില്‍ ചില൪ പോലീസിനോട് പറഞ്ഞു. ഭ൪ത്താവുമായി പിണങ്ങി വൃദ്ധനായ പിതാവിനൊപ്പം താമസിച്ചിരുന്ന യുവതിയാണ് അപ്രത്യക്ഷയായിരുന്നത്. അവള്‍ മുടന്തിയും ഒരു കുട്ടിയുടെ മാതാവുമായിരുന്നു.

പോലീസ് വൃദ്ധനെ ചോദ്യം ചെയ്തപ്പോള്‍ സത്യം പുറത്തുവന്നു. മകളെ കൊന്നത് അയാള്‍ തന്നെയായിരുന്നു. പക്ഷേ മന:പൂ൪വം ചെയ്തതല്ല.
ഏതാനും മാസം മുമ്പ് ഒരു ദിവസം അയാള്‍ തറയിലിരുന്ന് തന്റെ നാട൯ തോക്ക് തുടയ്ക്കുകയായിരുന്നു. ആ സമയം മകള്‍ മുന്നില്‍ വന്നു നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു. തോക്ക് നിറച്ചിരുന്ന കാര്യം ഓ൪ത്തില്ല. അബദ്ധത്തില്‍ കാഞ്ചിയില്‍ കൈതട്ടി നിറയൊഴിഞ്ഞു. ചെറിയ ഈയ ഉണ്ടകള്‍ മകളുടെ അടിവയറ്റില്‍ തുളഞ്ഞുകയറി. ഭയം മൂലം ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ വച്ച് രഹസ്യമായി നാട൯ചികിത്സകള്‍ ചെയ്തുനോക്കി. പക്ഷേ, ഒരാഴ്ചയായപ്പോള്‍ വയറ്റില്‍ പഴുപ്പ് ബാധിച്ച് യുവതി മരിച്ചു. കള്ളത്തോക്കായിരുന്നതിനാല്‍ പോലീസില്‍ അറിക്കാ൯ ഭയന്ന് ശവം രാത്രിയില്‍ സമീപത്തെ പൊട്ടക്കിണറ്റില്‍ തള്ളി.

ഒരു വ൪ഷത്തോളം കഴിഞ്ഞപ്പോള്‍ കടുത്ത വേനലില്‍ നാട്ടില്‍ ജലക്ഷാമം രൂക്ഷമായി. കുടിവെള്ളത്തിനായി ഗ്രാമത്തിലെ പൊട്ടക്കിണ൪ വൃത്തിയാക്കാ൯ ഗ്രാമീണ൪ തീരുമാനിച്ചു. അപകടം മനസ്സിലാക്കിയ വൃദ്ധ൯ രാത്രി കിണറ്റിലിറങ്ങി അസ്ഥികൂടം എടുത്ത് ചാക്കില്‍ കെട്ടി നദിയില്‍ കളഞ്ഞെങ്കിലും വെപ്രാളത്തിനിടെ ഇരുട്ടില്‍ മൂന്ന് എല്ലി൯കഷണങ്ങള്‍ കിണറ്റില്‍തന്നെ കിടന്നത് അയാള്‍ അറിഞ്ഞിരുന്നില്ല.

പോലീസ് അയാളെ നീതിപീഠത്തിനു മുന്നിലെത്തിച്ച് അ൪ഹമായ ശിക്ഷ വാങ്ങിക്കൊടുത്തു

കിണറ്റില്‍ നിന്ന് ഡോ. സ്മിത്തിന്റെ മുമ്പിലെത്തിയത് ഇടുപ്പെല്ലിന്റെ മൂന്ന് കഷണങ്ങളായിരുന്നു.
സ്ത്രീപുരുഷന്മാരുടെ ഇടുപ്പെല്ലുകള്‍ തമ്മില്‍ ചില ആകൃതിവ്യത്യാസം ഉണ്ട്. ഇത് വെച്ചാണ് മരിച്ചത് സ്ത്രീയാണെന്ന് സ്മിത്ത് പറഞ്ഞത്. എല്ലുകളുടെ വളച്ചയില്‍ നിന്ന് പ്രായം നി൪ണ്ണയിച്ചു.ഗ൪ഭസ്ഥശിശുവിന്റെ വള൪ച്ച മൂലം ഗ൪ഭപാത്രം വികസിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന parturition pits എന്ന ചെറുദ്വാരങ്ങളുടെ സാന്നിദ്ധ്യം ഇടുപ്പെല്ലിന്റെ ഉള്ളില്‍ കണ്ടതിനാല്‍ മരിച്ച യുവതി ഒരിക്കലെങ്കിലും ഗ൪ഭിണിയായിട്ടുണ്ടെന്ന നിഗമനത്തില്‍ സ്മിത്ത് എത്തി.
വലത് ഇടുപ്പെല്ലും വലത് തുടയെല്ല് ഇടുപ്പെല്ലിനോട് ചേരുന്ന സന്ധിയും ഇടതുവശത്തേതിനേക്കാള്‍ വലിപ്പമുള്ളതായിരുന്നു. ഇടതുകാലിന്റെ നീളക്കുറവ് മൂലം ശരീരഭാരം മുഴുവ൯ വലതുകാലിന് വഹിക്കേണ്ടിവരുന്നതിനാലാണ് ഇങ്ങനെ സന്ധി വലുതാകുന്നത്.
കുട്ടിക്കാലത്ത് പോളിയോ വന്നവരിലാണ് ഇങ്ങനെ കാല്‍ശോഷിപ്പ് മൂലമുള്ള മുടന്ത് കാണുന്നത്. അതുകൊണ്ടാണ് മരിച്ച യുവതി മുടന്തിയും പോളിയോ ബാധിതയും ആയിരിക്കണമെന്ന് സ്മിത്ത് അനുമാനിച്ചത്.
എല്ലിന്റെ ഉള്‍ഭാഗത്ത് ധാരാളം ഈയ ഉണ്ടകള്‍ തറച്ചിരുന്നതില്‍ നിന്ന് ഒറ്റ വെടിക്ക് അനേകം ചെറുഉണ്ടകള്‍ ചിതറിപ്പായുന്ന ഷോട്ട്ഗണ്‍ എന്നയിനം തോക്കാണ് ഉപയോഗിച്ചതെന്ന് മനസ്സിലായി. ഉണ്ടകള്‍ തമ്മിലുള്ള അകലത്തില്‍ നിന്ന് വെടിവെച്ച ദൂരം കണക്കാക്കാ൯ കഴിഞ്ഞു.
ഇടുപ്പെല്ലില്‍ വെടിയുണ്ടകള്‍ തറച്ച ദിശ പരിശോധിച്ചതില്‍ നിന്ന് സ്ത്രീ നില്‍ക്കുമ്പോള്‍ താഴെ നിന്നാണ് വെടിയേറ്റതെന്ന് മനസ്സിലായി. വെടിയേറ്റ ഭാഗത്ത് എല്ല് പഴുത്തിരുന്നതായും പഴുപ്പ് ബാധിച്ച ഭാഗത്ത് ഒരാഴ്ച കഴിഞ്ഞതിന്റെ വ്യത്യാസങ്ങള്‍ വന്നിരുന്നതായും മൈക്രോസ്കോപ്പുപയോഗിച്ച് നിരീക്ഷിച്ചപ്പോള്‍ കാണാ൯ കഴിഞ്ഞു. അതായത് വെടിയേറ്റ് ഒരാഴ്ച കൂടി ആള്‍ ജീവിച്ചിട്ടുണ്ടാകും. എല്ലുകളില്‍ അപ്പോഴും കുറച്ച് മാംസം ഒട്ടിപ്പിടിച്ചിരുന്നതില്‍ നിന്ന് മരണം നടന്നിട്ട് ഏതാനും മാസങ്ങളേ കഴിഞ്ഞിട്ടുള്ളൂ എന്നും അനുമാനിച്ചു.

നിഗൂഢമായ അനേകം മരണങ്ങള്‍ക്ക് തുമ്പുണ്ടാക്കിയ ഡോ. സ്മിത്തിന് ഈജിപ്റ്റിലെ ഉന്നത ബഹുമതിയായ  Commander of the Order of the Nile നല്‍കിയാണ് അവിടത്തെ സ൪ക്കാ൪ ആദരിച്ചത്. Commander of the Most Excellent Order of the British Empire എന്ന ബഹുമതിയും 'സ൪' സ്ഥാനവും ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ നല്‍കി ബ്രിട്ടീഷ് ഗവണ്മെന്റും അദ്ദേഹത്തെ ആദരിച്ചു.

ഡോ. സിഡ്നി സ്മിത്തിന്റെ ആത്മകഥയാണ് 'Mostly Murder'(1959).

കടപ്പാട് . - എഴുത്തുകാരന്

ചെസ്റ്റർ നിമിറ്സ്

ഇന്ന് അമേരിക്കൻ നാവിക പടയുടെ ചലിക്കുന്ന വിമാനത്താവളങ്ങൾ എന്നു വിളിക്കാവുന്നയാണ് അവരുടെ  സൂപ്പർ ക്യാരിയറുകൾ എന്നു വിളിക്കപ്പെടുന്ന വിമാന വാഹിനികൾ .നൂറിനടത്തു വിമാനങ്ങളെ ഒരേ സമയം വഹിച്ചു കൊണ്ട് പോകാവുന്ന അവക്ക് കടൽ അതിർത്തി ആയ ഏതൊരു രാജ്യത്തെയും സ്വന്തം അയൽ രാജ്യം പോലെ ആക്രമിക്കാനാവും .അങ്ങനെ ഇപ്പൊ അമേരിക്കൻ പടനിരയിലെ സർവീസിൽ ഉള്ള വിമാന വാഹിനികൾ നിമിറ്സ് എന്ന കപ്പൽ ശ്രേണിയിൽ പെട്ടതാണ് .മഹാസമുദ്രങ്ങളുടെ കടലാഴങ്ങളിൽ പോലും പോരാട്ടങ്ങൾ കൊണ്ടു ചരിത്രം എഴുതിയ ചെസ്റ്റർ  വില്യം നിമിറ്സ് എന്ന മഹാനായ കടൽ പോരാളിയുടെ പേരിൽ നിന്നും ആണ് .അദ്ദേഹത്തെ കുറിച്ചു ഒന്നു നോക്കാം

1885 വർഷത്തിലെ അമേരിക്കയിലെ ടെക്സാസിൽ അന്നയുടെയും ബെൻഡ്ഡ് ഹാർഡ് നിമിറട്സിന്റെയും മകനായി ജനിച്ച വില്യം നിമിറ്സ് ,1905 ലാണ് അമേരിക്കൻ നാവിക സേനയിൽ അംഗം ആകുന്നത് .പിന്നീട് പല കപ്പലുകളിലും അന്തർവാഹിനികളിലും ഒക്കെ പല ഫ്ളീറ്റ്കളിൽ  സേവനം നടത്തി വരവേ ആണ് ഒന്നാം ലോക മഹായുദ്ധം തുടങ്ങുന്നത് .ജർമനിക്കു എതിരെ അമേരിക്ക യുദ്ധപ്രഖ്യാപനം നടത്തിയതോടെ അദ്ദേഹം അറ്ലാന്റിക്കിലേക്കു നിയോഗിക്കപ്പെട്ടു .ദൗത്യം ആകട്ടെ  അറ്റലാന്റിക് സമുദ്രം മുറിച്ചു കടക്കുന്ന കപ്പലുകൾക്ക് പ്രയാണത്തിനിടെ തന്നെ സമുദ്രത്തിൽ വെച്ചു ഇന്ധനം നിറക്കുക .അതാകട്ടെ ലോകത്ത് അതു വരെ വിജയിച്ചിട്ടില്ല ദൗത്യവും .അതു പക്ഷെ വിജയകരമായി മൗമീ എന്ന കപ്പലിൽ നിന്നും മറ്റു കപ്പലുകളിൽ ഇന്ധനം നിറച്ചു കൊണ്ടു നിമിറ്സ് നടപ്പിലാക്കി .പിന്നീട് അദ്ദേഹം അറ്ലാന്റിക്കിലെ സബ്മറൈൻ വിഭാഗത്തിന്റെ തലവൻ ആയി യുദ്ധത്തിൽ നിർണായക പങ്കു വഹിച്ചു

യുദ്ധ വിരാമത്തോടെ അദ്ദേഹം അമേരിക്കയിൽ എത്തിയ നിമിറ്സ് പല കപ്പലുകളിലും ട്രെയിനിങ് ക്യാമ്പുകളിലും വ്യാപൃതന് ആയി .അദ്ദേഹം ഈ കലാത്തതാണ് പേൾ ഹാര്ബറിന്റെ സബ്മറൈൻ ഡിവിഷന്റെ  ചുമതല ഏറ്റെടുക്കുന്നത് .പിന്നീട് ഏഷ്യാ -പസഫിക് ഫ്ലീറ്റിന്റെ നേതൃത്വത്തിലേക്ക് എത്തി .പിന്നീട് നാവിഗേഷൻ ബിയൂറോയിലേക്കു തലവൻ ആയി നിയമിക്കപ്പെട്ടു ആ സമയം ആണ് മറ്റൊരു മഹായ യുദ്ധം തുടങ്ങുന്നത് .

1941 ഡിസംബർ 7 ണ് ജപ്പാന്റെ ഇഎംപീരിയൽ നേവി പേൾ ഹാർബർ കത്തിച്ചതോടെ നിമിറ്സ് മറ്റൊരു മഹാദൗത്യത്തിലേക്ക് നീങ്ങി .ജപ്പാന് തിരിച്ചടി !!!

അമേരിക്ക വിറങ്ങലിച്ചു നിൽക്കവേ ആണ് ചരിത്ര പുരുഷൻ റൂസ്വെൽറ് നിമ്മിറ്സിനെ  പസഫിക് ഫ്ലീറ്റിന്റെ കമാൻഡർ ഇൻ ചീഫ് നിയമിക്കുന്നത് .പദവി ഏറ്റ നിമിറ്സ് പേൾ ഹാര്ബറിലേക്കു നീങ്ങി .ചാമ്പൽ ആയ ആ സ്റ്റേഷനിൽ ഒരു അന്തർവാഹിനിയുടെ  ഡെക്കിൽ നിന്നു കൊണ്ടു അഡ്മിറൽ ബാഡ്ജജ് ധരിക്കുമ്പോൾ അതൊരു മാറ്റത്തിന്റെ ,തിരിച്ചടിയുടെ ശംഖൊലി ആയിരുന്നു .

പസഫിക്കിനു പേടി സ്വപ്നം ആയി അപ്പോളും പേൾ ഹാര്ബറിനെ തീ പിടിപ്പിച്ച ജപ്പാന്റെ ക്യാരിയറുകൾ കടലിൽ നീങ്ങുന്നുണ്ടായിരുന്നു .അവയെ നേരിടുക എന്നതായിരുന്നു നിമിറ്സ് നേരിട്ട വെല്ലു വെല്ലു വിളി .തന്റെ തന്ത്ര പരമായ നീക്കാത്തതിലൂടെ കോറൽ സിയിലും മിഡ്വേയിലും നടന്ന പോരാട്ടത്തിൽ അവയെ മുക്കിയ നിമിറ്സ് ജപ്പാന്റെ കൈവശം ഉള്ള സോളമൻ ദ്വീപുകളിലേക്കു പട നയിച്ചു .ഇവിടെ എല്ലാം തന്നെ നേരിട്ടത് ജപ്പാന്റെ ഏറ്റവും മികവുറ്റ നാവിക സേനാധികൾ ആയ യാമോമോട്ടോ ,ചുച്ചി നഗുമോ എന്നിവരെ ആണ് .

അങ്ങനെ പ്രധാന പോരാട്ടങ്ങൽ എല്ലാം വിജയിച്ച നിമിറ്സ് ഫിലിപ്പീൻസിലേക്ക് നീങ്ങി .അപ്പോളേക്കും അദ്ദേഹം അമേരിക്കൻ ഐക നാടുകളുടെ നാവികപടയുടെ തലവൻ ആയിരുന്നു.പിന്നീട് ഗുവാം ,ഇവോ ജിമ എന്നിവിടങ്ങളിൽ നടന്ന പോരാട്ടങ്ങളിൽ വേണ്ടി കോടി പാറിച്ച അദ്ദേഹം കര -നാവിക -വ്യോമ സേനകളുടെ സംയോജിത ആക്രമണത്തിലൂടെ ജപ്പാന്റെ വിതരന ശ്രിംഖകലകൾ തകർത്തു .മഹായുദ്ധം പസഫിക്കിലേക്കു മാത്രം ചുരുങ്ങിയ നാളുകൾ ആയിരുന്നു അതു .തോറ്റിട്ടും കീഴടങ്ങാൻ കൂട്ടാക്കാതെ സമുറായികൾ പൊരുതി .കീഴടങ്ങാൻ ഉള്ള നിർദേശങ്ങൾ അവഗണിച്ച അവർ ശത്രുവിന് കീഴടങ്ങാതിരിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ  വരെ കൊന്നു .അതോടെ യു എസ് എസ് അഗസ്റ്റ എന്ന കപ്പലിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ആയ ഹാരി എസ് ട്രൂമാന്റെ സന്ദേശം ഹിരോഷിമയിൽ എത്തി .പിന്നീട് നാഗസാക്കിയിലും .അതോടെ ജപ്പാൻ കീഴടങ്ങാൻ തീരുമാനിച്ചു .

യു എസ് എസ് മിസൂറി എന്ന കപ്പലിൽ  വെച്ചു ഒപ്പിട്ട കരാറിൽ സഖ്യ കക്ഷികളുടെ ഭാഗത്ത് നിന്നും ഒപ്പിട്ടത് മറ്റാരും അല്ല ,സ്വന്തം താവളത്തെ ആക്രമിച്ച കപ്പലുകളെ എല്ലാം തകർത്ത് ,ശത്രുവിനെ തക്ക തിരിച്ചടി നൽകി പരാജയപ്പെടുത്തിയ ചെസ്റ്റർ വില്യം നിമിറ്സ് ആയിരുന്നു .ന്യൂറം ബർഗ് വിചാരണയിൽ പങ്കെടുത്ത നിമിറ്സ് അമേരിക്കയിലേക്ക് മടങ്ങി .തുടർന്നു രണ്ടു വർഷത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ച ആ മഹാ നാവികന് 1966 ഫെബ്രുവരി 20 ണ് ചരിത്രം രചിച്ച ജീവിതത്തോട് വിട പറഞ്ഞു .

ഇന്നും അദ്ദേഹത്തിന്റെ പേര് വഹിക്കുന്ന ശ്രേണിയിൽ പെട്ട യാങ്കി കപ്പലുകൾ ലോകത്തിലെ മഹാസമുദ്രങ്ങളിൽ നൂറു കണക്കിന് യന്ത്ര പക്ഷികളെ വഹിച്ചു നടക്കുന്നു

ദി ഗ്രേറ്റ് ഗാമ

ഗാമാ ഫയല്‍വാന്‍ എന്നറിയപ്പെട്ടിരുന്ന ഗുസ്തിക്കാരന്‍ ഗുലാം മുഹമ്മദ് ബക്ഷ് പഞ്ചാബിലെ അമൃത്സറിലാണ് ജനിച്ചത്. (1880 to 1963). 1910ല്‍ നടന്ന ഗുസ്തിയിലെ ലോകചാമ്പ്യന്‍ഷിപ്പും ഗുലാം മുഹമ്മദ് നേടുകയുണ്ടായി. ഗുസ്തിമത്സരരംഗത്തു 50ലധികം വര്‍ഷം 'ഗാമ' അജയ്യനായിതന്നെ നിലകൊണ്ടു. ഇന്ത്യന്‍ ഗുസ്തിയായ പെഹല്‍വാനിയിലെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗുസ്തിക്കാരന്‍ ആയി കരുതി പോരുന്നു. സ്വാതന്ത്ര്യാനന്തരം 'ഗാമ' പാകിസ്താനിലേക്ക് കുടിയേറി. പഞ്ചാബ് സിംഹം എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.

ഗാമയുടെ പിതാവ് മുഹമ്മദ് അസീസും അക്കാലത്തെ പ്രശസ്തനായ ഒരു ഗുസ്തിക്കാരനായിരുന്നു. തന്‍്റെ പത്താമത്തെ വയസില്‍ ഗാമ ജോധ്പൂരില്‍ അന്നത്തെ മഹാരാജാവ് നടത്തിയ ശക്തിമാന്‍ മത്സരത്തില്‍ തന്നെക്കാള്‍ പ്രായമുള്ളവരുമായി മത്സരിച്ച് ആദ്യ 15 മല്ലന്മാരില്‍ ഒരാള്‍ ആയി. മദ്ധ്യപ്രദേശിലെ രാജാവായിരുന്ന ഭവാനി സിങ് ഗുലാം മുഹമ്മദിനെയും സഹോദരന്‍ ഇമാം ബക്ഷിനെയും തന്‍െറ സംരക്ഷണത്തില്‍ ആക്കുകയും കായികരംഗത്ത് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.തന്‍്റെ 22മത്തെ വയസ്സില്‍ ബറോഡയില്‍ വച്ച് 1200 കിലോഗ്രാം ഭാരമുള്ള ഒരു കല്ല് ഉയര്‍ത്തുകയുണ്ടായി. ബറോഡാ മ്യൂസിയത്തില്‍ രണ്ടരയടി ഉയരമുള്ള ഈ കല്ല് പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഗാമയുടെ അവസാനകാലം അവഗണനയും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു. ജി.ഡി. ബിര്‍ല നല്‍കിയിരുന്ന 2000 രൂപ പ്രതിമാസ പെന്‍ഷനും ,പാകിസ്താന്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന പെന്‍ഷനും ചികിത്സാസഹായവും ആയിരുന്നു അവസാനകാലത്ത് അദ്ദേഹത്തിന്‍്റെ ആശ്രയം. 1963 മേയ് 21 നു അദ്ദേഹം അന്തരിച്ചു.
ഗാമയുടെ പരിശീലന മുറകളുടെ കടുത്ത ആരാധകന്‍ ആയിരുന്നു ബ്രൂസ് ലീ, ഗാമയെ കുറിച്ച് വളരെ അധികം വായികുകയും ഗാമയുടെ പരിശീലനമുറകള്‍ തന്‍്റെ പരിശീലനചിട്ടയില്‍ ഉള്‍പെടുത്തുകയും ചെയ്തിട്ടുണ്ട് (Little, John, Bruce Lee The Art Of Expressing The Human Body(Tuttle Publishin, 1998), p. 58).

ടിപ്പു സുൽത്താൻ

ബാല്യകാലത്തെനിക്ക് ചിത്രകഥകളിലെ വെറുമൊരു കഥാപാത്രമായിരുന്നു ടിപ്പു സുൽത്താൻ.കുട്ടി കഥകളിൽ നിന്നും വായന നോവലി ലേക്കും ചരിത്ര പുസ്തകങ്ങളിലേക്കും മാറിയപ്പോൾവീരപുരുഷനായി.പ0ന സ്വഭാവത്തിലുളള വായനയിലേക്ക് ഗതി മാറിയപ്പോൾ     വിമർശനങ്ങളുടെ ശരശയ്യയിൽ        കിടന്ന ചരിത്ര                         പുരുഷനായി.ഇന്ത്യയിലെ                 തങ്ങളുടെശക്തി പരീക്ഷണത്തിനുളള വേദിയായി  ബ്രിട്ടീഷ് സാമ്രാജ്യം മൈസൂരുമായുളള യുദ്ദങ്ങളെ കരുതിയപ്പോൾ ഒന്നും രണ്ടും മൈസൂർ യുദ്ദങ്ങളിൽ ഇംഗ്ലീഷുകാരെ അടിയറവു പറയിച്ച ഹൈദറിന്റെയും ടിപ്പുവിന്റെയും തട്ടകമായ ശ്രീരംഗപട്ടണം സന്ദർശിക്കാനുളള ആഗ്രഹമായി. ബ്രിട്ടീഷ് ,മറാത്ത, നൈസാം എന്നീ മൂ ന്ന് സുശക്തമായ സൈനിക ശക്തികളോടും സ്വന്തം പാളയത്തിലെ ഒറ്റുകാരോടും ഒരേ സമയം പൊരുതി പ്രാണൻ വെടിയേണ്ടിവന്ന ആദ്യത്തേ ഇന്ത്യൻ രാജകുമാരനെ പറ്റി ഭഗവാൻ ഗിദ്വാനിയും പി.കെബാലകൃഷ്ണനും മുഹിബുൽ ഹസനും, കുറുപ്പ് സാറും പകർന്നു തന്ന ചിന്ത തലക്ക് പിടിച്ചപ്പോൾ  നേരെ  കുതിരപ്പുറത്തേറി (പൾസർ 150 ) വച്ച് പിടിച്ചു കസിനുമൊത്ത് ചരിത്രമുറങ്ങുന്ന  , സുൽത്താന്റെ തട്ടകമായ ശ്രീരംഗപ്പട്ടണത്തിലേക്ക്...

                          നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന സുൽത്താൻ ബത്തേരി -മൈസൂർ ദേശീയ പാതയിലൂടെയുളള ബൈക്ക് യാത്ര. മുത്തങ്ങ ഫോറസ്റ്റ് കഴിഞ്ഞപ്പോൾ ലോകം മാറിയതായി തോന്നി. ആധുനികജീവിതത്തിന്റെ മുഖമുദ്രയായ തിരക്കുകളുo മറ്റും ന   മുക്കിവിടെ കാണാൻ കഴിയില്ല. വിശാലമായി കിടക്കുന്ന ചെണ്ടുമല്ലി സൂര്യകാന്തി പൂപ്പാടങ്ങൾ .അലസമായി മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങൾ കുടങ്ങളേറ്റി നടക്കുന്ന സ്ത്രീജനങ്ങൾ, കാളവണ്ടികൾ ആകെപ്പാടെ വായിച്ചു മറന്ന ഏതോ ചിത്രകഥയുടെ പശ്ചാത്തലമാണ് ഗുണ്ടിൽപേട്ട് എന്ന ഈ കന്നട ഗ്രാമത്തിന് .പാതയോരത്ത് മുറിച്ച് മാറ്റപ്പെട്ട തണൽ മരങ്ങളുടെ കൂറ്റൻകുറ്റികൾ കണ്ടാൽ ഒരു പക്ഷേ സുൽത്താന്റെ പടയോട്ടങ്ങൾക്ക് അവയും സാക്ഷ്യം വഹിച്ചിരുന്നതായി തോന്നും .( കണ്ടാലറിയാം ഒരു പാട് തലമുറകൾക്ക് അവ തണലേകി യിരുന്നെന്ന്)
                     ഉച്ചയോടടുത്ത്, മൈസൂർ നഗരത്തിൽ നിന്നും 13-14 കിലോമീറ്റർ ബാംഗ്ലൂർ റൂട്ടിലൂടെ പോയപ്പോൾ ശ്രീരംഗസ്വാമിയുടെ പേർ കേട്ടശ്രീ രംഗപ്പട്ടണമെത്തി.പാതക്കിരുവശവും പച്ചപ്പാർന്ന കൃഷിസ്ഥലങ്ങൾ നെല്ലും കരിമ്പുംമെല്ലാമുണ്ട്. ഒരു കാലത്ത് ഹൈദറിന്റെയും ടിപ്പുവിന്റെയും സൈന്യങ്ങളുടെ പെരുമ്പറക ളുടെയുംബ്യൂഗിളുകളുടെയും    വിജയഭേരികൾ മുഴങ്ങിക്കേട്ട ഒരു പാട് പടയോട്ടങ്ങൾക്ക് സാക്ഷ്യം          വഹിച്ച പരിസരങ്ങൾ കണ്ടപ്പോൾ വായിച്ചു തീർത്ത ചരിത്ര പുസ്തകങ്ങൾ മനസ്സിലേക്കു വന്നു..     
                കാവേരി നദി അവളുടെ കൈകൾക്കുള്ളിലാക്കി സംരക്ഷിച്ചു നിർത്തുന്ന ശ്രീരഗപ്പട്ടണ ദ്വീപും കോട്ടയും കണ്ടാലറിയാം അതിന്റെ സൈനികപരമായ ഭൂമി ശാസ്ത്രത്തിന്റെ പ്രാധാന്യം. കാല പ്രയാണത്തിൽ മണ്ണിടിഞ്ഞു നിറഞ്ഞു പോയ കിടങ്ങുകളുടെ ശേഷിപ്പുകൾ കോട്ട മതിലിനു പുറത്ത് അങ്ങിങ്ങായി കാണാം.വിജയനഗര സാമ്രാജ്യകാലത്തോളം പഴക്കം പറയപ്പെടുന്ന കോട്ട ഹൈദറലിയുടെയും പിന്നീട് ടിപ്പുവിന്റെയും മേൽനോട്ടത്തിൽ ബലപ്പെടുത്തിയിരുന്നു.കാവേരി നദി തരണം ചെയ്താൽ,കോട്ട മതിലിനരികിലായി വെളളം നിറക്കപ്പെട്ട വലിയ കിടങ്ങുകൾ, കനത്ത പുറം മതിലിനോട് ചേർന്ന് വളർത്തപ്പെട്ട മുൾക്കാടുകൾ, മതിലിന് മുകളിലായി ലക്ഷ്യം തേടി   ക്കൊണ്ടിരിക്കുന്ന മൈസൂർ പീരങ്കികളും റോക്കറ്റുകളും. കോട്ടക്കുളളിലാണെങ്കിൽ ഫ്രഞ്ച് ഓഫീസർമാരുടെ മേൽനോട്ടത്തിൽ പരിശീലനം നൽകപ്പെട്ട ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതെന്ന് പറയാവുന്ന സൈന്യം. ഇതെല്ലാം തരണം ചെയ്ത് കോട്ട കീഴടക്കുവാൻ ടിപ്പു സുൽത്താൻ ഫത്തേഹ ലിഖാന്റെ മനസ്സറിയുന്ന ഒരു ഒറ്റുകാരന്റെ സഹായമില്ലാതെ ബ്രിട്ടീഷ് മറാത്ത നൈസാം ത്രികക്ഷി സഖ്യത്തിന് കഴിയുമായിരുന്നില്ലെന്ന് ചരിത്ര പുസ്തകങ്ങൾ നമുക്ക് പറഞ്ഞു തരുന്നു. 1799 മെയ് 4 ശ്രീരംഗപ്പട്ടണത്തിന്റെയും തന്റെ തന്നെയും അവസാന ദിവസമാകുമെ ന്ന് ടിപ്പു സ്വപ്നത്തിൽ പോലും കരുതി കാണില്ല. പക്ഷേ മിർസാദിഖ് എന്ന മൈസൂർ സൈന്യത്തിന്റെ ജനറൽ ചരിത്രത്തിൽ സമാനതകളില്ലാത്ത വഞ്ചക വേഷം കെട്ടിയാടിയപ്പോൾകൃഷ്ണാ തടവും അറബിക്കടലും പശ്ചിമഘട്ടവും അതിർത്തികളായുളള മൈസൂർ സാമ്രാജ്യത്തിന്റെ അധിപനായ ബ്രിട്ടീഷുകാർക്കെന്നും അജയ്യനായിരുന്ന ആ യോദ്ദാവിന്റെ അന്ത്യം കുറിക്കപ്പെട്ടു.
                      ടിപ്പു കീഴടക്കപ്പെട്ടാൽ മൈസൂരിന്റെ നവാബ് സ്ഥാനമായിരുന്നു മിർസാദിഖിന് നൽകപ്പെട്ട വാഗ്ദാനം. സൈന്യത്തിലെ തന്റെ വിശ്വസ്ഥരുമായി ചേർന്ന് മിർ സാദിഖ് തന്റെ ജോലികളെല്ലാം ഭംഗിയാക്കി .ശത്രുക്കളെ ഫലപ്രദമായി തടയാവുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം          സേനയെ പെട്ടെന്ന് പിൻവലിച്ച് ബ്രിട്ടീഷ് സഖ്യസൈന്യത്തെ                  ശ്രീരംഗപ്പട്ടണത്തിന്റെ പടിവാതിൽ ക്കൽ എത്തിക്കുന്നതിൽ അയാൾ വിജയിച്ചു.സംശയിച്ചവരെ രഹസ്യമായി വധിച്ചും സുൽത്താന്റെ കൽപ്പന പ്രകാരമാണ് പിൻമാറ്റമെന്നുമെല്ലാം തെറ്റിദ്ദരിപ്പിച്ചുo, കോട്ടയുടെ ദുർബലമായ വടക്ക് പടിഞ്ഞാറൻ     ഭാഗത്ത് അക്രമണം കേന്ദ്രീകരിക്കാൻ ബ്രിട്ടിഷ് സൈന്യത്തിന് നിർദ്ദേശങ്ങർ നൽകി, അവിടെ വിളളലുകൾ സൃഷ്ടിച്ച് ശത്രു സൈന്യത്തെ കോട്ടക്കുള്ളിലേക്കുളള പ്രവേശനം സുഗമമാക്കുന്നതിനും മിർസാദിഖ്‌ പരിശ്രമിച്ചു.

                           1799 ഫെബ്രുവരി അവസാനത്തിലും ഏപ്രിൽ ആദ്യ ത്തിലുമായി തുടക്കം കുറിക്കപ്പെട്ട ശ്രീരംഗപ്പട്ടണ ഉപരോധംഗവർണ്ണർ ജനറൽവെല്ലസ്ലിയുടെ നേരിട്ടുളള മേൽനോട്ടത്തിലായിരുന്നു. അദ്ദേഹത്തിന്റെ സഹോദരനായ, പിന്നീട് നെപ്പോളിയനെ വാട്ടർ ലൂവിൽ പരാജയപ്പെടുത്തിയ ഡ്യൂക്ക് ഓഫ് വെല്ലിങ്ങ്ടൺ, ജനറൽ ഹാരിസ് മാസങ്ങളോളം ടിപ്പുവിന്റെ തടവിൽ കഴിയേണ്ടിവന്ന ജനറൽ ബയേഡ് തുടങ്ങിയ സൈനിക പ്രമുഖൻമാർക്ക് കീഴിൽ അന്നോളം ഇന്ത്യകണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ യൂറോപ്യൻ പട്ടാളക്കാർ അണിനിരന്ന മഹാസംരംഭത്തിൽ ഹൈദരാബാദ് നൈസാമിന്റെയും മറാത്തരുടെയും സേനകൾ കൂടി അണിനിരന്നിരുന്നു. ടിപ്പുവിന്റെ സൈനികനിലയുടെ രണ്ടിരട്ടിയോളം വരുമായിരുന്നു ഇത്.
                   ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വ വികസനത്തിന് പ്രധാന തടസ്സമായി നിലകൊണ്ട  ടിപ്പുവിന്റെ മൈസൂറിനെ ആക്രമിച്ച് കീഴ്പ്പെടുത്തുക വേണ്ടിവന്നാൽ സുൽത്താനെ തന്നെയും നശിപ്പിക്കുക - ഇതായിരുന്നു വെല്ലസ്ലിയുടെ പ്രധാന ലക്ഷ്യം .ഇതിനായി വർഷങ്ങളായി ഒരുക്കൂട്ടിയ സന്നാഹങ്ങളെ കുറിച്ച് സുൽത്താൻ സംശയിക്കാതിരിക്കുന്നതിനായി ടിപ്പുവുമായി വളരെ സൗഹാർദ്ദപര മായി ഗവർണർ വർത്തിച്ചു പോന്നു. ഓർക്കാപ്പുറത്ത് ആഞ്ഞടിച്ച് വീഴ്ത്തുക എന്നതായിരുന്നു തന്ത്രം.ഇതിനായി വയനാടിന്റെ മേലുളള ടിപ്പുവിന്റെ അവകാശം  വകവച്ചു കൊടുത്തു. മഹാ സൈനിക സംരംഭത്തെ കുറിച്ചുളള ഒരു സൂചനയും ടിപ്പുവിന് ലഭിക്കുകയുണ്ടായില്ല. അതു കൊണ്ടു തന്നെ വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ സുൽത്താന് കഴിയാതെ പോയെന്ന് പറയപ്പെടുന്നു.
                      ശ്രീരംഗപട്ടണ ദ്വീപിൽ കയറിപ്പറ്റാനുളള ബ്രിട്ടീഷ് സൈന്യത്തിന്റെ നീക്കങ്ങൾ ഓരോന്നും സുൽത്താൻ നേരിട്ടു നയിച്ച മുന്നേറ്റങ്ങളാൽ ഫലപ്രദമായി തടയപ്പെട്ടു. ഇത്തരം സന്ദർഭങ്ങളിലൊന്നിൽ ബ്രിട്ടീഷ് സൈനിക അഹങ്കാരമായ വെല്ലസ്ലി ( ഡ്യൂക്ക് ഓഫ് വെല്ലിങ്ങ്ടൺ) പിടിക്കപ്പെടാതെ പോയത് ഭാഗ്യം ഒന്നു മാത്രം കൊണ്ടാണെന്ന് പിന്നീട് സഹപ്രവർത്തകൻ രേഖപ്പെടുത്തുകയുണ്ടായി.

മിർസാദിഖിന്റെയും കുടരുടെയും
ആക്രമണത്തിനുളള അറിയിപ്പ് കിട്ടുന്നത് വരെ ശത്രുക്കൾ കാത്തിരുന്നു.1799 മെയ് 4ന് രാവിലെ 11 മണിയോടു കൂടി വിസ്കിയും ബിസ്കറ്റും കഴിച്ച് സഖ്യസേന ആക്രമണത്തിന് തയ്യാറെടുത്തു. സമൃദ്ദമായ ഉച്ചഭക്ഷണത്തിന് ശേഷം സൈനികർ ആലസ്യത്തിലാണ് കിടക്കുന്ന നട്ടുച്ചനേരത്ത് 1 മണിയോട് കൂടി ട്രഞ്ചുകളിൽ പതിയിരുന്ന സൈനികർ കോട്ട യിൽ സൃഷ്ടിക്കപ്പെട്ട വിളളലിൽ കൂടെ അകത്ത് പ്രവേശിച്ചു.ഈ പരിസരങ്ങളെല്ലാം പരിധിക്കധീനമായിരുന്ന കനത്ത മൈസൂർ തോക്കുകൾ ഈ സമയം നിശബ്ദങ്ങളായിരുന്നു.കോട്ടക്കകത്ത് നിന്നും സൂചനകൾ ലഭിച്ച ശേഷമായിരുന്നു ഈ നീക്കം.സുൽത്താൻ ശത്രുക്കളുമായി സന്ധിയായെന്നും ആരും ആക്രമണത്തിന് മുതിരരുതെന്നും മിർസാദിഖ് സൈനികർക്ക് നിർദ്ദേശം നൽകുക മാത്രമല്ല സൈനികർക്കുളള  ശമ്പള വിതരണത്തിനായി ഈ സമയം തിരഞ്ഞെടുക്കുകയും ചെയ്തു .
             ഈ നേരം                                                   ഉച്ചഭക്ഷണത്തിനിരുന്ന    സുൽത്താൻ വിരങ്ങളറിഞ്ഞ് ലഭ്യമായ സൈനികരുമായിസ്ഥല ത്തെത്തി പ്രതിരോധ ശ്രമങ്ങൾ നടത്തി. കോട്ട മതിലിനു മുകളിൽ ആളൊഴിഞ്ഞുകിട്ടപ്പെട്ട മൈസൂറിന്റെ പീരങ്കികൾ സ്വന്തം സൈനികർക്ക് നേരെ തീതുപ്പി.മിർ സാദിഖിന്റെ ചതി മനസ്സിലാക്കിയ സുൽത്താൻ പരാജയം ഉറപ്പിച്ചിരുന്നു, ശത്രുക്കളിൽ പെട്ട നാല് സൈനികരെ അദ്ദേഹം വധിച്ചതായി പറയപ്പെടുന്നു.കവാടത്തിൽ വെച്ചുള്ളള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അനുചരൻമാർ കോട്ടയുടെ ഉൾഭാഗത്തേക്ക് മാറ്റി. രഹസ്യ മാർഗ്ഗംവഴി രക്ഷപ്പെടാനുളള അവരുടെ അഭ്യർത്ഥന അദ്ദേഹം ചെവിക്കൊണ്ടില്ല. "സർക്കാരേ ഖുദാ ദാദ് " എന്ന അദ്ദേഹത്തിന്റെ ഉച്ചത്തിലുളള ആക്രോശം ഏറ്റുപിടിച്ചു കൊണ്ട് കുടെയുള്ളള പടയാളികൾ അദ്ദേഹത്തോടൊപ്പം മരണം വരെ പോരാടി.
                        ടിപ്പുവിന്റെ പതനവും മൈസൂറിന്റെ നവാബ് സ്ഥാനവും സ്വപ്നം കണ്ട മിർസാദിഖിനെ മൈസൂർ ട്രൂപ്പിലെ സുൽത്താന്റെ ആരാധകനായ ശേഖർ എന്ന പടയാളി കഴുത്തിൽ കഠാര താഴ്ത്തി കൊലപ്പെടുത്തി. മാന്യമായ ശവസംസ്കാരം പോലും അയാൾക്ക് ലഭിക്കുകയുണ്ടായില്ല. മിർസാദിഖിന്റെ ജഡം പുറത്തെടുത്ത ജനക്കൂട്ടം ദിവസങ്ങളോളം അതിൽ ചെളിയും കല്ലും വാരിയെറിഞ്ഞെന്ന് പറയപ്പെടുന്നു. അവസാനം ഇംഗ്ലിഷുകാർ ഇടപെട്ടാണ് സംസ്കരിച്ചത് . ഇന്നും രാഷ്ട്രീയ വഞ്ചകന്റെ പര്യായമായി കർണ്ണാടകയിൽ മിർസാദിഖിന്റെ പേരാണുച്ചരിക്കപ്പെട്ടു പോരുന്നത് .മൈസൂറിന്റെ പതനത്തിന് ശേഷം നൈസാമിനും മറാത്തക്കുo ബ്രിട്ടീഷ് മേൽകോയ്മയിൽ കഴിയേണ്ടിവന്നു. ബ്രിട്ടീഷുകാർ നാടിന്റെ പൊതുശത്രുക്കളാണെന്നും അവർക്കെതിരെ മൈസൂറിനെ സഹായിച്ചില്ലെങ്കിലും നിക്ഷ്പക്ഷതയെങ്കിലും പാലിക്കണമെന്ന് ടിപ്പു പേഷ്വാക്കും നൈസാമിനും എഴുതിയിരുന്നു. എന്തുകൊണ്ടെന്നാൽ ഒറ്റക്ക് മൈസൂറിനെ ആക്രമിക്കാൻ ബ്രിട്ടീഷുകാർ തുനിയുകയില്ലെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു.

ചേതനയറ്റ ടിപ്പുവിന്റെ ശരീരം പിറ്റെന്ന് സ്വന്തം പിതാവിന്റെ സമീപം അടക്കം ചെയ്യപ്പെട്ടു. ശവമഞ്ചവുമേന്തിയുളള വിലാപയാത്ര നീങ്ങി തുടങ്ങുമ്പോൾ ഇരു പാർശ്വങ്ങളിലും ജനം തടിച്ചുകൂടിയിരുന്നെന്നും അവരെല്ലാം കരയുകയായിരുന്നെന്നും ആ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇംഗ്ലീഷ് ഓഫീസർമാരെല്ലാം രേഖപ്പെടുത്തി.
ബൗറിങ്ങ് ഇങ്ങനെ പറഞ്ഞിരിക്കുന്നു - " ആ ശവകുടീരത്തിൽ നിൽക്കുമ്പോൾ, നന്നേ ദുർബലമായ ശബ്ദവീചികൾ വരെ ഉയർന്ന മേൽക്കൂരയിൽ തട്ടി അത്ഭുതകരമായ മുഴക്കത്തോടെ ശക്തമായി, അസ്പഷ്ടമായി താഴേക്കു പ്രതിധ്വനിക്കും' ആ സമയത്ത് യോദ്ദാ വി നെ പോലെ മരിച്ച നിർഭാഗ്യവാനായ ആ രാജകുമാരനെ പറ്റി നിമിഷ മാത്രമായ ഒരു സഹതാപം ഹൃദയത്തിൽ പുകഞ്ഞു പൊങ്ങുന്നത് തടയാൻ ആർക്കും സാദ്യമല്ല " .           
                                         
ടിപ്പുവിന്റെ പാലസ് നിന്നിരുന്ന സ്ഥലo, അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം കണ്ടുകിട്ടിയ ഇടം, സമ്മർ പാലസ്, മാതാപിതാക്കൾക്കരികിലുളള അദ്ദേ ത്തിന്റെ ശവകുടീരം എല്ലാം സന്ദർശിച്ച ശേഷം അറിഞ്ഞതും അറിയപ്പെടാതിരുന്നതുമായ എത്രയോ ചരിത്ര മുഹൂർത്തങ്ങൾക്ക് മൂകസാക്ഷിയായ ശ്രീ രഗപ്പട്ടണ ദ്വീപിനോട്    വൈകുന്നേരത്തോടെ ഞങ്ങൾ യാത്ര പറഞ്ഞു.