Wednesday, June 29, 2016

മിഗ്-25 ന്റെ ചരിത്രം

1950 ൽ നിന്നേ തുടങ്ങുന്നു. അമേരിക്കക്കാർ ജി-58 ഹസ്റ്റ്ലർ മാക് 2 പുറത്തിറക്കിയ ശേഷം (എക്സ്)ബി-70 വാക്കൈറി, എന്ന ആണവായുധവാഹക ശേഷിയുള്ളതും മാക്‌ 3 യിൽ 70,000 അടി ഉയരം സഞ്ചരിക്കാവുന്നതുമായ ബോംബർ വിമാനത്തിന്റെ രൂപകല്പനയിൽ മുഴുകിയ കാലത്താണ് സോവിയറ്റ്‌ യൂണിയനിൽ ഈ വിമാനം മറുപടിയെന്ന നിലയിൽ രൂപമെടുത്തത്. എന്നാൽ അതൊരു ബോംബർ ആയിരുന്നില്ല മറിച്ചു ഒരു ഇന്റർസെപ്റ്റർ അഥവാ മിന്നലാക്രമണം നടത്താൻ പാകമുള്ള വിമാനം ആയിരുന്നു. ബി 70 സോവിയറ്റ് വ്യോമ മേഖലയിൽ അത്യുയരത്തിൽ പറന്ന് ബോംബുകൾ വർഷിക്കാൻ പര്യാപ്തമായ രീതിയിലാണ് വികസിപ്പിച്ചു വന്നത്. ബി. 70 പദ്ധതി വഴിക്കു വച്ചുപേക്ഷിച്ചെങ്കിലും മിഗ്‌ 25 മുന്നോട്ടു പൊയി. അമേരിക്കയിൽ ഈ കാലഘട്ടത്തിൽ എസ്.‍ആർ.-71 ബ്ലാക്ക്‌‍ബേർഡ് വികസിക്കുകയും ചെയ്തു. മിഗ്-25, 1964 ൽ ആദ്യത്തെ പരീക്ഷണപ്പറക്കൽ നടത്തി ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ യുദ്ധ വിമാനം എന്ന ഖ്യാതി നേടിയെടുത്തു.

ആദ്യത്തെ മിഗ്‌ 25 വൈ.ഇ-155 ആർ ഒന്ന് എന്ന മാതൃക യായിരുന്നു. ഇത്‌ 1964 മാർച്ച്‌ 6 നും രണ്ടാമത്തെ മാതൃകയായ മിഗ്‌ 25 വൈ-155പി ഒന്ന് അതെ വർഷം സെപ്റ്റംബർ 9നും പരീക്ഷണപ്പറക്കൽ നടത്തിയെങ്കിലും സോവിയറ്റ്‌ യൂണിയന്റെ വ്യോമ സേനയിൽ ചേർക്കാൻ വീണ്ടും രണ്ടോ മൂന്നോ വർഷം വേണ്ടി വന്നു.

അടിസ്ഥാനപരമായി മിഗ്‌ 25 അത്യുന്നതത്തിൽ പറക്കുവാനും വിമാനങ്ങൾ തമ്മിലോ കരയിലോ വച്ചു നടക്കുന്ന യുദ്ധത്തിനിടയിലേക്ക്‌ പൊടുന്നനെ ഇരച്ചു കയറി വിഘ്നം സൃഷ്ടിക്കാനോ, അല്ലെങ്കിൽ ശത്രുപക്ഷത്തെ അവരറിയാതെ ചാരനിരീക്ഷണം (reconnaissance) നടത്താനോ അതുമല്ലെങ്കിൽ വളരെ താഴെ വച്ച്‌ വിമാനങ്ങൾ തമ്മിലുള്ള ദ്വന്ദ യുദ്ധത്തിൽ (dogfight)ഏർപ്പെടാനും ആണ്‌ രൂപകൽപന ചെയ്തിരിക്കുന്നത്‌. പ്രതിരോധ, നിരീക്ഷണ സംവിധാനങ്ങൾ കുറച്ചുകൊണ്ടുള്ള പല രൂപന്തരങ്ങളും മിഖായോൻ ഗുരേവിച്ച്‌ പുറത്തിറക്കിയെങ്കിലും ഇപ്പറഞ്ഞ ജോലിക്കല്ലാതെ മറ്റു ചെറിയ മിഗുകളെ അപേക്ഷിച്ചു സർവ്വസേവന രംഗത്ത് അമ്പേ പരാജയമായിരുന്നു മിഗ്‌ 25. ഇക്കാരണങ്ങൾ കൊണ്ട്‌ മിഖായോൻ ഗുരേവിച്ച്‌ മിഗ്‌ 25 തെ പരിഷ്‌കൃത രൂപമായ മിഗ് 31 ഇറക്കി. ഇത്‌ കൂടുതൽ താഴ്‌ന്ന ഉയരത്തിൽ പറക്കുവാനും നേർക്കു നേരേയുള്ള മുഷ്ടി യുദ്ധത്തിനും ഉള്ള കുറവുകൾ പരിഹരിക്കപ്പെട്ട രൂപമാണ്‌.

1976 ൽ ജപ്പാനിലെ ഹക്കൊഡേറ്റ്‌ വിമാനത്താവളത്തിൽ 30 മിമിഷത്തെക്കുള്ള ഇന്ധനം മാത്രം ബാക്കിനിൽക്കെ തന്റെ മിഗ്‌ 25 ഇടിച്ചിറക്കി സൊവിയറ്റ്‌ യൂണിയനിൽ നിന്ന് കൂറുമാറിയ വിക്ടർ ഇവാനോവിച്ച്‌ ബെലെങ്കൊ എന്ന വൈമാനികനാണ്‌ മിഗ്‌25-ന്റെ ര‍ഹസ്യം അമേരിക്കക്കാർക്ക്‌ വെളിപ്പെടുത്തിയത്‌.

എന്തൊക്കെയായാലും നേർക്കു നേർ യുദ്ധത്തിൽ ആദ്യത്തെ വിജയം മിഗ്‌ 25-നു തന്നെയായിരുന്നു. (1991 വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും) ഇറാക്കിൽ ഒരു മിഗ്‌ 25, അമേരിക്കയുടെ എഫ്‌ 18സി ഹോർനെറ്റിനെ വെടിവച്ചിട്ടു). എന്നാൽ ഇന്നുവരെ ഒരു മിഗ്‌ 25 പോലും നേർക്കു നേരെ വെടിവെച്ച് തകർക്കാനായില്ല എന്നത്‌ അതിന്റെ പ്രതിരോധ, കൺകെട്ടു കഴിവുകളുടെ തെളിവാണ്.

ഇന്ത്യ 1981-ലാണ് ആദ്യമായി പത്ത് മിഗ് 25-കൾ സൊവിയറ്റ് യൂണിയനിൽ നിന്നും വാങ്ങിയത്. പിന്നീട് പലപ്പോഴായി 20-ലധികം മിഗ് 25-കൾ ഇന്ത്യ വാങ്ങിക്കൂട്ടിയിട്ടുണ്ട്. പലതും സ്പെയർ പാർട്ടസുകൾക്കു വേണ്ടിയായിരുന്നു. അവസാനമായി കാർഗിൽ യുദ്ധസമയത്ത് മിഗ് 25 ഉപയോഗിച്ച് ഇന്ത്യ ചെയ്ത മുന്നേറ്റങ്ങൾ ഏറെ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു.

1976 ൽ സൊവിയറ്റ്‌ യൂണിയനിൽ നിന്ന് കൂറുമാറിയവിക്ടർ ഇവാനോവിച്ച്‌ ബെലെങ്കൊ എന്ന വൈമാനികനാണ്‌ മിഗ്‌25 ന്റെ ര‍ഹസ്യം അമേരിക്കക്കാർക്ക്‌ വെളിപ്പെടുത്തിയത്‌. ബെലെങ്കൊ അമേരിക്കക്കാരുടെ ഹീറൊ ആയിമാറിയെങ്കിലും കെ.ജി.ബി. വെറുതെ വിട്ടില്ല എന്നത്‌ മറ്റൊരു ചരിത്രം. അന്നു മുതൽ മിഗ്‌ 25 നെ വിഘടിപ്പിച്ച് ഇതിനെ പഠിക്കാൻ ശ്രമിച്ച അമേരിക്കക്കാർക്ക്‌ കുറെകാലത്തേക്ക്‌ അത്ഭുതം തന്നെയായിരുന്നു. ശ്രദ്ധയോടെ പിരിച്ചും ഇളക്കിയും പഠനം നടത്തി 67 ദിവസത്തിനു ശേഷം, ഈ വിമാനത്തെ സോവിയറ്റ്‌ യൂണിയനു കൈമാറി.

ശബ്ദാധിവേഗം- മാക് 3.0. ഇതു വളരെ കൂടുതലാണ്. പറക്കാൻ പറ്റുന്ന പരമാവധി ഉയരം = 90,000 അടി (27,000 മീ.) (വ്യത്യാസപ്പെടുത്തിയ ചില മിഗ്-25 കൾ 123,524 അടി വരെ പറന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കക്കാർ വിശ്വസിക്കുന്നത്, അവരുടെ എസ്സാർ-71 ബ്ലാക്ക്ബേർഡ് എന്ന സമാന സ്വഭാവമുള്ള വിമാനത്തിന്റെ ശ്രദ്ധ തിരിക്കാനും അതുമല്ലെങ്കിൽ ഒരു ഭീഷണിയുയർത്താനുമായിട്ടാണ് മിഗ്-25 നിർമ്മിച്ചിരിക്കുന്നത് എന്നാണ്‌. ഇതിന്റെ അപാരമായ വേഗവും ഉയരവും കാരണം ഗതിനിയന്ത്രണ (manoeuvrability) ശേഷി തീരെ കുറവാണ്. അതുകൊണ്ടു തന്നെ ആകാശത്ത് ഒരു കോഴിപ്പോര് നടത്താൻ ഇതിനാവില്ല. എന്നിരുന്നാലും ശത്രു റഡാറുകൾക്ക് കുറ്ച്ചു നേരം പരിസരബോധം നഷ്ടപ്പെടുത്താനും ഈ തക്കം നോക്കി മിഗ്-21 മിഗ്-27 തുടങ്ങിയ ചെറിയ വിമാനങ്ങൾ ഉപയോഗിച്ച് ഇരുട്ടടി നൽകാൻ കഴിയും. മറ്റു വിമാനങ്ങൾ‍ക്ക് അകമ്പടിയായി നല്ല പ്രദർശനമാണ് ഒരിക്കൽ ഇതു കാഴ്ച വച്ചിട്ടുള്ളത്. ഗൾഫ് യുദ്ധ സമയത്ത് സദ്ദാം ഹുസൈൻ തന്റെ കൈവശമുള്ള മിഗ് 25 പരമാവധി ഒളിപ്പിച്ചുവയ്ക്കാൻ ശ്രമിച്ചിരുന്നു. യു. എസ്. സൈനികർ എങ്ങനെയും ഇതു കൈക്കലാക്കൻ ശ്രമിക്കും എന്നദ്ദേഹത്തിനറിയാമായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന് മറ്റു മിഗ്ഗുകളെ വെറുമൊരു മിഗ് 25 ന്റെ അകമ്പടിയോടെ രായ്ക്കു രാമാനം ലെബനനിലേയ്ക്കു കടത്തുകയ്യും മറ്റുള്ളവയെ മരുഭൂമിയിൽ മണ്ണിട്ട് ഒളിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിൽ എല്ലാം അവസാനം അമേരീക്കക്കാർ സ്വന്തമാക്കി.

HISTORY OF Yamaha Rd350

ഇരട്ടച്ചങ്കുള്ള  ആര്ഡി350
വര്ഷം 1972. അമേരിക്കയിലെ ഏറ്റവും
പ്രശസ്തമായ ബൈക്ക് റേസ് എന്ന്
അറിയപ്പെടുന്ന ഡേറ്റോണ 200 ന്റെ
വേദി. കാവാസാക്കി, സുസുക്കി, ഹാര്ലി
ഡേവിഡ്സണ്, ബിഎസ്എ തുടങ്ങിയ എല്ലാ
പ്രമുഖ ടീമുകളും മത്സരരംഗത്തുണ്ട്. മിക്ക
ബൈക്കുകളും 500 സിസി - 750 സിസി
കപ്പാസിറ്റിയുള്ളവ. ഇതിനിടയിലേക്കാണ്
ചെറിയ 350 സിസി ടു സ്ട്രോക്ക്
ബൈക്കുമായി ഒരു ജാപ്പനീസ് കമ്പനി
വന്നത്. കൂട്ടത്തില് ചെറിയവനായ
ബൈക്കിനെ പലരും സഹതാപത്തോടെ
നോക്കി. പക്ഷേ ഏവരേയും
അമ്പരിപ്പിക്കുന്ന മുന്നേറ്റമായിരു
ന്നു 350
സിസി ബൈക്ക് റേസ്ട്രാക്കില്
കാഴ്ചവെച്ചത്. എന്ജിന് ശേഷിയും
വിലയും ഇരട്ടിയിലേറെയുള്ള ബൈക്കുകളെ
തോല്പ്പിച്ച് ഒന്നാം സ്ഥാനം ആ
ചെറുബൈക്ക് കൈപ്പിടിയിലാക്ക
ി.
ടൂ സ്ട്രോക്ക് ബൈക്കുകള്ക്ക് ഇങ്ങനെയൊരു
ചരിത്രനേട്ടം ഉണ്ടാക്കിക്കൊടുത്ത
നിര്മാതാവ് യമഹ ആയിരുന്നു.
പിന്നീടങ്ങോട്ട് തുടര്ച്ചയായി 13 വര്ഷം
യമഹയാണ് ഡേറ്റോണ 200 വിജയിച്ചത്.
ആദ്യ ഡേറ്റോണ 200 വിജയിച്ച ടിആര്
350 ബൈക്കിന്റെ അതേ രൂപകല്പ്പനയിലുള്ള
ഫ്രെയിമും എന്ജിനുമായി ഒരു റോഡ്
ബൈക്കിറക്കിയാണ് കമ്പനി വിജയം
ആഘോഷിച്ചത്. ഈ ബൈക്കാണ് 1973 ല്
യൂറോപ്പിലും 1983 ല് ഇന്ത്യയിലും യമഹ
അവതരിപ്പിച്ച ഇരട്ടച്ചങ്കുള്ള ആര്ഡി
350.
അത്യാധുനിക നിര്മിതി
റേസ് ബൈക്കുകള്ക്ക് സമാനമായ പ്രകടനവും
എന്നാല് ദൈനംദിന ഉപയോഗത്തിനു
പറ്റിയതും അറ്റകുറ്റപ്പണി കുറവുള്ളതുമായ
ബൈക്ക് യൂറോപ്പിലും അമേരിക്കയിലും
തരംഗം സൃഷ്ടിക്കാന് അധികം
താമസമുണ്ടായില്ല. ഇരട്ടിയിലധികം
വിലയും എന്ജിന് ശേഷിയുമുള്ള മറ്റു
ബൈക്കുകളെ നാണിപ്പിക്കുന്നത്ര മികച്ച
പെര്ഫോമന്സായിരുന്നു ആര്ഡി 350 ന്റെ
പ്രത്യേകത. റീഡ് വാല്വുകള്
ഉപയോഗിക്കുന്ന 350 സിസി ഇരട്ട സിലണ്ടര്
ടൂ സ്ട്രോക്ക് എന്ജിനാണ് ഇതിന്
ഉപയോഗിച്ചത്. 28 എംഎമ്മിന്റെ രണ്ട്
കാര്ബറേറ്റര് വഴി രണ്ട് സിലിണ്ടറിലേക്ക്
ഇന്ധന-വായു മിശ്രിതം എത്തിക്കുന്ന
സംവിധാനമുള്ള ബൈക്ക്, ഫുള് ത്രോട്ടിലില്
ഓടിക്കുന്നവരുടെ ഉള്ളില് ഭയം ഉളവാക്കാന്
പോകുന്ന പ്രകടനം കാഴ്ചവച്ചു.
യമഹയുടെ പ്രശസ്തമായ ടോര്ക്ക് ഇന്ഡക്ഷന് ‍,
ഓട്ടോലൂബ് ലൂബ്രിക്കേഷന് ‍, മുന് ഡിസ്ക്ക്
ബ്രേക്ക്, ആറ് സ്പീഡ് ഗീയര് ബോക്സ്
എന്നിവയുണ്ടായിരുന്ന ആര്ഡി 350
അക്കാലത്തെ ഏറ്റവും ആധുനികമായ
ബൈക്കുകളിലൊന്നായിരുന്നു.
അന്നുണ്ടായിരുന്ന മറ്റ് പിസ്റ്റണ്
നിയന്ത്രിത എന്ജിനില്നിന്നു
വ്യത്യസ്തമായി, എന്ജിനിലേക്കുള്ള വായു
സഞ്ചാരം നിയന്ത്രിക്കുന്ന റീഡ്
വാല്വുകളുടെ ഉപയോഗത്തിലൂടെ
ഹൈഎന്ഡില് എന്നപോലെ
മിഡ്റേഞ്ചിലും നല്ല പ്രകടനം
കാഴ്ചവെക്കാന് എന്ജിനു കഴിഞ്ഞു. 39
ബിഎച്ച്പി ആയിരുന്നു പരമാവധി കരുത്ത്.
ആദ്യ മോഡല് ഇറക്കി ഒരു
വര്ഷത്തിനുശേഷം രൂപകല്പ്പനയില് ചെറിയ
മാറ്റങ്ങളോടെ ആര്ഡി 350 ബി എന്ന
മോഡല് 1974 അവസാനത്തോടെ കമ്പനി
പുറത്തിറക്കി. ഈ മോഡലാണ് പിന്നീട്
1983ല് രാജദൂത് 350 എന്ന പേരില്
ഇന്ത്യയിലെത്തിയത്.
ബൈക്ക് രാജാവ് ഇന്ത്യയിലേക്ക്
എസ്കോര്ട്സ് - യമഹ കൂട്ടുകെട്ടില് രാജദൂത്
ബ്രാന്ഡിലാണ് ആര്ഡി 350
ഇന്ത്യയിലിറക്കുന്നത്. ഇന്ത്യയിലെ
ആര്ഡി-350 കളെ പ്രധാനമായും രണ്ടു
മോഡലുകളായി
തിരിച്ചിരിക്കുന്നു.1983-1985
കാലയളവിലുള്ളവയെ എച്ച്ടി അഥവാ ഹൈ
ടോര്ക്ക് എന്നും 1985-1990 വരെയുള്ളവ
എല്ടി അഥവാ ലോ ടോര്ക്ക് എന്നുമാണ്
അറിയപ്പെടുന്നത്.
ഇന്ത്യന് സാഹചര്യങ്ങള്ക്കുവേണ്ടി ചില്ലറ
മാറ്റങ്ങള് നടത്തിയാണ് ഇന്ത്യയില് 350
വിപണിയിലിറക്കിയത്.വില
കുറയ്ക്കാനായി മുന് ഡിസ്ക് ബ്രേക്ക്
ഒഴിവാക്കി ഡ്രം ബ്രേക്ക് കയറ്റിയത്
പ്രധാന മാറ്റം.
വാഹനത്തിനു കൂടുതല് നിയന്ത്രണം നല്കാനും
ഇന്ധനക്ഷമത ഉയര്ത്താനും പോര്ട്ടുകളുടെയും
കാര്ബറേറ്റര് ജെറ്റിന്റെയും വലുപ്പം
കുറച്ചിരുന്നു. ഇത് വിദേശ ആര്ഡി 350യിലെ
39 ബിഎച്ച്പി എന്നത് എച്ച്ടിയില് 30.5
ബിഎച്ച്പി ആയി ചുരുങ്ങാന് ഇടയാക്കി.
വിദേശ മോഡലിനെ അപേക്ഷിച്ച് 8.5
ബിഎച്ച്പി കുറവായിരുന്നെങ്കിലും
രാജദൂത് 350 ഇന്ത്യയിലെ കരുത്തുറ്റ
ബൈക്കായിരുന്നു. 8.5 സെക്കന്ഡുകൊണ്ട്
100 കിമീ വേഗമെടുക്കാന് ശേഷിയുള്ള
ബൈക്കിന് മണിക്കൂറില് 160 കിലോമീറ്റര്
വരെ വേഗമെടുക്കാനാവും.
എച്ച്ടി മോഡലിന്റെ പ്രധാന ഘടകങ്ങള്
ആദ്യകാലത്ത് വിദേശത്തുനിന്നു
ം ഇറക്കുമതി
ചെയ്തിരുന്നവയാണ്. രണ്ട്
സൈലന്സറുകളില്നിന്നുള്ള വന്യമായ മുരള്ച്ച
എച്ച്ടിയുടെ മാത്രം പ്രത്യേകത.
എച്ച്ടി മോഡല് 1985-ല് വില്പ്പന
ആരംഭിച്ചതോടെ പാര്ട്സുകളുടെ
നിര്മാണം ഏറെക്കുറെ
ഇവിടെത്തന്നെയാക്കാന് എസ്കോട്സിനു
സാധിച്ചു. ഇന്ധനക്ഷമത ഉയര്ത്താനും
നിയന്ത്രണം കൂട്ടാനുമായി പോര്ട്ടുകളുടെ
വ്യാസം പിന്നെയും കുറച്ചതിനാല്
എല്ടിയില് കരുത്ത് 27 ബിഎച്ച്പിയായി
വീണ്ടും ചുരുങ്ങി. എല്ടി മോഡലിന്
എച്ച്ടിയെ അപേക്ഷിച്ച് ശബ്ദവും
കുറവാണ്. 1988 ല് എല്ടി മോഡല്
പരിഷ്കരിച്ച് ഇലക്ട്രോണിക് ഇഗ്നീഷനുള്ള
മോഡലും കമ്പനി ഇറക്കി.
എല്ലാം തികഞ്ഞവന്
ഇന്ത്യന് ബൈക്കുകളില് അന്നേവരെ
കാണാതിരുന്ന പല ഫീച്ചറുകളും
ആദ്യമായി അവതരിപ്പിച്ചത് ആര്ഡി 350
ആയിരുന്നു.

മെസ്സിയുടെ ജീവിതകഥ


കേട്ടാല്‍ മെസ്സിയെ ആരാധിച്ചു പോകും. സ്വപ്നത്തില്‍  വിശ്വാസമുണ്ടായിരുന്നില ജോര്‍ജ് ഹൊറാസിയോ മെസിക്ക്സ്റ്റീല്‍ഫാക്ടറിയിലെ സാധാരണ ജീവനക്കാരന് വലിയസ്വപ്നങ്ങള്‍ കണ്ടിട്ട് എന്ത് കാര്യം ജീവിതമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് സ്വപ്നമെന്ന കളിത്തോണി തുഴഞ്ഞിട്ട് കാര്യമില്ലെന്ന് അയാള്‍ ഭാര്യ സെലാ മേരിയോട് ദിവസവും പറയും. ഓഫീസിലെ തൂപ്പുകാരി മേരി പക്ഷേ ബൈബിള്‍കഥകള്‍ വായിച്ച് ഒരു നാള്‍ സ്വന്തം കുടുംബം ഉയരത്തിലെത്തുമെന്ന് വെറുതെയങ്ങ് വിശ്വസിക്കും നാല് മക്കളായിരുന്നു ഈ ദമ്പതികള്‍ക്ക്. മൂത്തവന്‍ ന്റോഡിഗ്രസ്. രണ്ടാമന്‍  മത്തിയാസ്. മൂന്നാമന്‍ ലയണല്‍ മെസ്സി. പിന്നെ ഒരേ ഒരു പെണ്‍കുട്ടി മരിയ. ഫാക്ടറിയിലേക്ക് പോവുമ്പോള്‍ വഴിയോരത്തെ മൈതാനത്ത് കുട്ടികള്‍ പന്ത് തട്ടുന്നത് കാണുമ്പോള്‍ ജോര്ജ്ജ് ഇമചിമ്മാതെ ആ കാഴ്ച്ചകള്‍ കാണും. ഒരുദിവസം ഇളയ മകന്‍ ലയണലിനെ അരികില്‍ വളിച്ച് പറഞ്ഞു പന്ത് കളിക്കാന്‍ നീയും പോവണം. അഛ്ഛന്റെ വാക്കുകള്‍ കേട്ടതും സന്തോഷത്തോടെ അടുത്ത ദിവസം മുതല്‍ ലയണല്‍ അയല്പക്കത്തെ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു. അങ്ങനെ 5 വയസ്സുള്ള ലയണൽ പന്ത് തട്ടി തുടങ്ങി. 5 വയസ്സുകാരൻ ലയണലിന്റെ പ്രകടനം എല്ലാവരെയും അത്ബുദപ്പെടുത്തി. എതിരാളികളെ ഒന്നൊന്നായി കീഴ്പ്പെടുത്തി ലയണൽ വല കുലുക്കുമ്പോൾ അവനിലുള്ള ഭാവി കൂട്ടുക്കാർ മനസ്സിലാക്കി കഴിഞ്ഞിരുന്നു. അങ്ങനെ ഇരിക്കെ ആണ് മൈതാനത്ത് കാലു വേദനമൂലം ലയണൽ പിടഞ്ഞു വീഴുന്നത്  ആദ്യം ആരും വക വെച്ച്ചില്ലെങ്കിലും പിന്നീട് വേദനസഹിക്കാതായപ്പോൾ ജോർജ് ലയണലിനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട്പോയി. ഡോക്ടറുടെ വാക്കുകള്‍ കേട്ടപ്പോള്‍  ജോര്‍ജ് ഞെട്ടി-കാലിന് പിള്ളവാതം പോലുള്ള ഗുരുതരമായ രോഗമാണ്. രക്തയോട്ടമില്ല. ഓടിക്കളിക്കാന്‍ കഴിയില്ല. ..ഇവന് വീട്ടില്‍ തന്നെ ഇരുന്നോട്ടെയെന്ന വാക്കുകളുമായപ്പോള്‍ ജോര്‍ജ് അന്ന് ഫാക്ടറിയില്പോവാതെ വീട്ടിലേക്ക് മടങ്ങി...ഡോക്ടറുടെ വാക്കുകൾ ഹൃദയഭേദകമായിരുന്നു ...അപ്പോഴേക്കും ലയണൽ ഫുട്ബോളുമായി വേര്‍പിരിയാനാവത്ത അഗാധ പ്രണയത്തിൽ ആയി കഴിഞ്ഞിരുന്നു. വേദന വകവെക്കാതെ ആ 11 ക്കാരൻ പന്ത് തട്ടി. മികവുറ്റപന്തടക്കവും ,..തീപാറും ഷോട്ടുകളും ഉതിർത്തി  ലയണൽ ഒരു സ്റ്റാർ ആയി കഴിഞ്ഞിരുന്നു..വൈകാതെ ലയണലിന്റെ ഫുട്ബോളിലുള്ള വൈധിഗ്ധ്യം നാട്ടിൽ പാട്ടായി..റിവര്‍ പ്ലേറ്റ് അര്‍ജന്റീനയിലെ പ്രമുഖ ക്ലബായി മാറുന്ന കാലം...കുരുന്നു പ്രതിഭകളെ തേടി റൊസാരിയോ പട്ടണത്തിലെത്തിയ ക്ലബിന്റെ മാനേജരോട് നാട്ടുകാര്‍ ഒന്നടങ്കം ലയണലിന്റെ പേര് പറഞ്ഞപ്പേേള്‍ അദ്ദേഹം ജോര്‍ജിന്റെ വീട്ടിലെത്തി...സങ്കടത്തോടെ ജോര്‍ജ് മകന്റെ രോഗകാര്യങ്ങള്‍ പറഞ്ഞു. ..നല്ല ചികില്സ കിട്ടിയാല്‍ രോഗം മാറ്റാം-ഒരു മാസത്തെ ചികില്സക്ക് പക്ഷേ പതിനായിരത്തോളം പണം വേണം.മാനേജര്‍ കൈ മലര്‍ത്തി. ..വെറുമൊരു ഫാക്ടറി തോഴിലാളി മാസം പതിനായിരം രൂപ മകന്റെ ചികിത്സാ ചിലവിനായി എങ്ങനെ ഉണ്ടാക്കും? .എന്നാൽ ജോർജിനെ പിടിച്ച് കുലുക്കിയ് ലയണലിന്റെ രോഗത്തേക്കാൾ ഉപരി അവന്റെ ഫുട്ബോളിലുള്ള കഴിവും പ്രേമവുമായിരുന്നു..
വേദനയിൽ തളർന്നിരിക്കാൻ ലയണൽ തയ്യാറായിരുന്നില്ല...
അവൻ പന്ത് തട്ടി മാലോകരെ അതിശയിപ്പിച്ച് കൊണ്ടിരുന്നു...
രോഗം കീഴടക്കിയ കുരുന്നു പ്രതിഭയെകുറിച്ചുള്ള വാര്‍ത്തകള്‍ അര്‍ജന്റീനയില്‍ നിന്ന് സ്പെയിനിലെത്തി ...
ജോര്‍ജ്ജിന്റെ ചില കുടുംബക്കാര്‍ സ്പെയിനിലുണ്ടായിരുന്നു.
വാര്‍ത്ത കേട്ട ബാര്‍സിലോണയുടെ സ്പോര്‍ട്ടിംഗ് ഡയരക്ടര്‍  കാര്‍ലോസ് റെക്സാച്ച് നുവോ കാംപിലെത്താന്‍ ജോര്‍ജിനോട് പറഞ്ഞു...
ഫാക്ടറിയിലെ സുഹൃത്തിനോട് കടം വാങ്ങിയ പൈസയുമായി ജോര്‍ജും ലയണലും ബാര്‍സിലോണയിലെത്തി.
വലിയ മൈതാനത്ത് പന്ത് തട്ടുന്ന കുരുന്നുകള്‍ക്ക ൊപ്പം ലയണല്‍ വേദനിക്കുന്ന കാലുമായി ഇറങ്ങി. ..
പരിശീലനം പത്ത് മിനുട്ട് പിന്നിട്ടപ്പോള്‍ ലയണല്‍ വേദന മറന്നു- അവന് പന്തിനെ ലാളിക്കാന്‍  തുടങ്ങി.
കുട്ടുകാര്ക്ക് കൊച്ചു കൊച്ചു പാസുകള്‍  നല്കുമ്പോഴും പന്തില് അസാമാന്യ നിയന്ത്രണം ചെലുത്തിയ നീക്കങ്ങള്‍..
കാര്‍ലോസ് ഇരുന്ന ഇരുപ്പില്‍ അരികില്‍  കണ്ട ഒരു കടലാസ് തുണ്ടെടുത്തു- ഒരു വര്‍ഷം ലയണല്‍ ഇവിടെ കളിക്കട്ടെയെന്ന് പറഞ്ഞ് ജോര്ജ്ജിന് കുറിപ്പ് കൊടുത്തു...
അവന്റെ മരുന്നും ചികില്‍സയുമെല്ലാം നാട്ടിലാണെന്ന് പറഞ്ഞപ്പോള്‍ അതൊന്നും കാര്യമാക്കേണ്ടെന്ന് പറഞ്ഞ ആ മാനേജര്‍ ജോര്ജ്ജിന് അല്പ്പം കറന്‍സിയും നല്‍കി...
മകന്റെ തലയില്‍ മുത്തം വെച്ച് ജോര്‍ജ് നാട്ടിലേക്ക് മടങ്ങി. കാര്‍ലോസ്ല ലയണലിനെയുമായി ക്ലബ് ഹോസ്പിറ്റലിലെത്തി.
പരിശീലനവും ഒപ്പം ചികില്‍സയുമാണ് ഡോക്ടര്‍ വിധിച്ചത്….. നാട്ടിലേക്ക്മടങ്ങുമ്പോള്‍ ജോര്‍ജ് ആകാശത്തേക്ക് നോക്കി… അവിടെ നക്ഷത്രങ്ങള്‍ തന്നെ നോക്കി പുഞ്ചിരിക്കുന്നത് പോലെ അദ്ദേഹത്തിന് തോന്നി. ഒന്ന് കണ്ണടച്ചപ്പോള്‍ ആദ്യമായി സ്വപ്നത്തിന്റെ സുഖമറിഞ്ഞു ആപിതാവ് - ലയണല്‍ പന്ത് തട്ടുന്നു- പ്രതിയോഗികളെ കീഴ്പ്പെടുത്തുന്നു, ഗോള്‍ വലയം ലക്ഷ്യമാക്കി അവന്‍ തൊടുത്ത ഷോട്ട് വലയുടെ മോന്തായത്തില്‍  പതിയുന്നു. ജോര്ജ്ജ് ഉച്ചത്തില്‍ പറഞ്ഞു-ഓ ജീസസ്….! തന്റെ ഫുട്ബോൾപരിശീലനം മുടങ്ങിപോകാതിരിക്കാൻ ലയണൽ അടുത്തുള്ള ചായകടയിൽ ജോലിക്ക് കയറി.
വേദനയിൽ പകച്ചു നില്‍ക്കാൻ ലയണൽ തയ്യാറായിരുന്നില്ല. മറിച്ച് ഒരു ഫുട്ബോൾ കളിക്കാരാൻ ആകണമെന്ന ലയണലിന്റെ ദൃഡമായനിശ്ചയം അവനെ മുന്നോട്ട് നയിച്ചു. ലയണല്‍ പതുക്കെ വേദന മറന്ന് തുടങ്ങിയിരുന്നു.
ആദ്യം ക്ലബിന്റെ സബ് ജൂനിയര്‍ ബീ ടിമില്‍,
ഇരുപത് മിനുട്ടോളം തുടര്‍ച്ചയായി കളിച്ചപ്പോ വേദന വീണ്ടും വന്ന ഡോക്ടര്‍മാര്‍ പറഞ്ഞു പേടിക്കാതെ കളിക്കാന്‍.  പിന്നെ ലയണല്‍  ആരോടും വേദനയെകുറിച്ച് പറഞ്ഞില്ല. ഒരു വര്‍ഷം കൊണ്ട് എ ടീമില്‍. ആ സമയത്തൊന്നും ലയണലില്‍ പ്രതിഫലം കിട്ടിയരുന്നില്ല. ചികില്സാ ചെലവ് ഭാരിച്ചതായതിനാല്‍ ക്ലബിനോട് ഒന്നും ചോദിക്കാന്‍ കഴിയുമായിരുന്നില്ല. ജോര്ജ്ജ് ഇടക്കിടെ മകനെ വിളിക്കും. ഒരു തവണ കാണാന്‍ വന്നപ്പോള്‍ ലയണല്‍ ഒന്ന് മാത്രം പറഞ്ഞു-അമ്മയെ കാണണം. ബാര്‍സയെന്ന ക്ലബും ലയണല്‍ എന്ന കൊച്ചു താരവും പരസ്പര പൂരകങ്ങളായി മാറുകയായിരുന്നു പിന്നെ. 2003-04 സീസണില്‍ ക്ലബിന്റെ വിവിധ കാറ്റഗറി ടീമുകളില്‍ അവന്‍  കളിച്ചു. ആദ്യം ബി ടീമില്‍ , പിന്നെ എ ടീമില്‍. പിന്നെ ബാര്‍സ സീ ടിമില്‍ ശേഷം ബാര്‍സ എടീമില്‍. തളര്‍ന്ന കാലുകളുമായി കളിക്കളം വിടാന്‍ തീരുമാനിച്ച ലയണലിന്റെ കഥകള്‍ സ്പെയിനിലുടനീളം വാര്‍ത്തയായിരുന്നു. 2003നവംബര്‍ 16 ന് കേവലം പതിനാറ് വയസും 145 ദിവസവും പ്രായമായപ്പോള്‍ ബാര്‍സിലോണ സീനിയര്‍ ടീമില്‍ ലയണല്‍ പന്ത് തട്ടി. 2004 ഒക്ടോബര്‍ പതിനാറിന് അന്നത്തെ ബാര്‍സ പരിശീലകന്‍  ഫ്രാങ്ക് റെയ്ക്കാര്‍ഡ് ലയണലിനെ അരികില്‍ വിളിച്ചു. നാളെ നീ കളിക്കണം.അന്ന് ഡെക്കൊയ്ക്ക് പകരക്കാരായി ലയണൽ ഇറങ്ങുമ്പോൾ ആരും നീണ്ട മുടിയുള്ള 16 കാരനിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചു കാണില്ല . ഫുട്ബോളിന്റെ ചരിത്രം തിരുത്തി 16 ക്കാരൻ ലയണൽ മെസ്സി ബാർസക്ക് വേണ്ടി പന്ത് തട്ടി .
സ്പയ്നിൽ ഫുട്ബോൾ കൊണ്ട് വിസ്മയം തീര്‍ത്ത ലയണൽ സ്പയിനിന്റെ രാജ്യാന്തര ടീമിൽ കളിക്കാൻ ഓഫർ ലഭിച്ചു. എന്നാൽ താൻ ജനിച്ചുവളർന്ന അർജെന്റിനയുടെ വെള്ളയും നീലയും കലർന്ന ആ കുപ്പായത്തിൽ കളിയ്ക്കാൻ ആണ് തനിക്ക് താത്പര്യം എന്ന് പറഞ്ഞു ലയണൽ ആ ഓഫർ നിരസിച്ചു.വൈകാതെ തന്നെ ലയണൽ അർജെന്റിന നാഷണൽ ടീമിൽ അരങ്ങേറി. അണ്ടർ 20 ലോകകപ്പോടെ ലയണൽ അരങ്ങേറ്റം ഗംഭീരമാക്കി .ലയണലിനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നെ ഉയര്‍ച്ച മാത്രമായിരുന്നു ലയണലിന്റെ കരിയറില്‍ ഗോളുകള്‍ യഥേഷ്ടം.ബഹുമതികള്‍  ധാരാളം. നാല് തവണ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍ പട്ടം. ഗെറ്റാഫെക്കെതിരെ പടുകൂറ്റൻമാരായ 6 പ്രതിരോധ ഭടന്മാരെയും വെട്ടിച്ച് ലയണൽ ഗോൾ അടിച്ചപ്പോ ഫുട്ബോൾ ലോകം ഞെട്ടി...
പ്രതിരോധത്തെ കീറി മുറിച്ച് ലയണൽ അന്ന് വല കുലുക്കിയപ്പോൾ ആ ഗോൾ ഫുട്ബോൾ ദൈവം മറഡോണയുടെ നൂറ്റാണ്ടിന്റെ ഗോളിനോട് ഉപമിക്കപ്പെട്ടു. ചിര വൈരികളായ റയൽമാട്രിടിന്റെ വലയിലേക്ക് 3 എണ്ണം പറഞ്ഞ ഗോളുകളുമായി ലയണൽ വരവറിയിച്ചു.  പിന്നീട് നാം കണ്ടത് ലോകത്തിനു മുൻപിൽ നിസ്സഹായനായി നിന്ന ആ 11 ക്കാരനെയല്ല.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സാക്ഷാൽ ലയണൽ മെസ്സിയെയാണ് . കളിക്കളത്തിലെ മാന്യൻ ,കളത്തില്‍ ഇറങ്ങിയാല്‍  സ്വാര്‍ഥത കാണിക്കാത്ത ചുരുക്കം ചില  കളിക്കാരില്‍  മുന്‍നിരക്കാരനാണ് മെസ്സി....
എന്നും സ്വന്തം ടീമിലെ മറ്റുള്ളവര്‍ക്ക് പാസ് കൊടുത്ത്  കളിപ്പിച്ചിട്ടെ ഉള്ളൂ,..കളി കാണുന്നവന്‍റെ മനസ്സെന്നും നിറയിച്ചിട്ടെ ഉള്ളൂ,....അതാണ് ലയണലിന്റെ വിജയം.സച്ചിനെ പോലെ ,അല്ലെങ്കിൽ ജാവിയർ സനെറ്റിയെ പോലെ വ്യക്തിത്വം കൊണ്ടും കളി കൊണ്ടും ആരാധക ഹൃദയങ്ങൾ കീഴടക്കിയവർ കുറവാണ്.
ഇവരുടെ കൂട്ടത്തിലേക്ക് ഈ പേര് കൂടി ചേർക്കാം, ലയണൽമെസ്സി.
പണവും സമ്പത്തും മെസ്സി എന്ന വ്യക്തിയെ തെല്ലും ബാധിച്ചില്ല.
മെസ്സിയുടെ പേരിൽ അർജെന്റിനയിൽ പ്രവർത്തിക്കുന്ന ചാരിറ്റി ട്രസ്റ്റ്കൾ ഏറെയാണ്.
UNESCO എന്ന പ്രസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡാർ കൂടിയാണ് ലയണൽ.
.അര്‍ജന്റീന എന്ന ഫുട്ബോള്‍ടീമിനെ ഇഷ്ട ടീമായി കൊണ്ട് നടക്കുന്ന പകുതിയിലേറെ ആളുകളും ആ ടീമിലെ മുഴുവന്‍ കളിക്കാരുടെയും പേരോ പൊസ്സിഷനോ അറിഞ്ഞെന്ന് വരില്ല,...
കാരണം അവര്‍ക്ക് അര്‍ജന്റീന എന്നാല്‍ മെസ്സി എന്നാണ്,.........
അവര്‍ക്ക് അര്‍ജന്റീന എന്ന് എവിടേലും വായിച്ച് കേട്ടാല്‍ നിങ്ങളുടെ മുഖവും,...നിങ്ങളുടെ കളിയുമാണ് മനസ്സിലെത്തുക.....
മെസ്സിയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യം ചെയ്തവരാണ്.ഒന്നുറപ്പ് ,
ഇനി ഇത് പോലെ ഒരു കളിക്കാരാൻ ഫുട്ബോൾ ലോകത്ത് ഉദയം ചെയ്യില്ല.
അപ്പോഴും റൊസാരിയോയിലെ വീട്ടിലിരുന്ന് ജോര്ജ്ജ ഉച്ചത്തില് സംസാരിച്ചില്ല.
പക്ഷേ ആ പിതാവിന് ഇപ്പോഴും ഒരു സ്വപ്നമുണ്ട്-രാജ്യത്തിന് തന്റെ മകന് ഒരു ലോകകപ്പ് സമ്മാനിക്കണമെന്ന്…..
ഇന്ന് ജോര്‍ജും സെലാ മേരിയും റോഡ്രിഗസും മത്തിയാസും മരിയയും മാത്രമല്ല ഒരു രാജ്യവും പിന്നെ ഒരു പാടൊരുപാട് കളി പ്രേമികളും ആ സ്വപ്നം കാണുന്നു ....
(അര്ജന്റീനയുടെ തോൽവിയേക്കാൾ ഞങ്ങളെ വേദനിപ്പിക്കുന്നത് , ലിയോ നിൻറ്റെ ആ കരഞ്ഞു കലങ്ങിയ മുഖമാണ്....!
ലിയോ... നിനക്ക്‌ കഴിയുന്നത്‌ നീ ചെയ്തു...
3 ഫൈനലുകളിൽ നീ അർജ്ജന്റീനയെ എത്തിച്ചു!! എന്നാൽ നിർഭാഗ്യം എന്ന വില്ലൻ 3 തവണയും നിനക്ക്‌ വിലങ്ങ്‌ തടിയായി...!!
.കാലം ഇനിയും നിന്റെ മുന്നിൽ നീണ്ട്‌ നിവർന്ന് കിടക്കുന്നു... പോരാടുക അവസാന ശ്വാസം വരെ പോരാടുക...!)