Friday, January 29, 2016

നീരജ ഭാനോട്ട് Neerja Bhanot

: 360 വിമാനയാത്രക്കാരുടെ ജീവന്‍ രക്ഷിച്ച അസാമാന്യ ധീരതയുടെ കഥ
1985 സെപ്തംബര്‍ അഞ്ച് രാവിലെയാണ് മുംബയില്‍ നിന്ന് പറന്നുയര്‍ന്ന പാന്‍ ആം 73-ാം നമ്പര്‍ വിമാനം കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഒരു തടസ്സങ്ങളുമുണ്ടായിരുന്നില്ലെങ്കില്‍ അവിടെ നിന്നും ഫ്രാങ്ക്ഫുര്‍ട്ടിലേക്കും പിന്നീട് ന്യൂയോര്‍ക്കിലേക്കും പറക്കാനിരിക്കുകയായിരുന്നു ആ വിമാനം. നിലത്തിറങ്ങിയ വിമാനത്തിലെ യാത്രക്കാരായ ഇന്ത്യക്കാരും ജര്‍മ്മന്‍കാരും അമേരിക്കക്കാരും പാക്കിസ്ഥാനികളുമെല്ലാം അകത്തു തന്നെ ഇരിക്കുകയാണ്. പൊടുന്നനെയാണ് അത് സംഭവിച്ചത്. കറാച്ചിയിലെ മുഹമ്മദലി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ആ വിമാനം ഭീകരര്‍ റാഞ്ചി!
വിമാനത്താവള സുരക്ഷാ ഗാര്‍ഡുകളുടെ വേഷത്തില്‍ ആയുധ സന്നാഹങ്ങളുമായി ഇരച്ചെത്തിയ നാലു ഭീകരര്‍ യന്ത്രത്തോക്കില്‍ നിന്ന് വെടിയുതിര്‍ത്തു കൊണ്ട് വിമാനത്തിനകത്തേക്ക് അതിക്രമിച്ചു കയറി വിമാനത്തിന്റെ നിയന്ത്രണം പിടച്ചെടുക്കുകയായിരുന്നു. ഇവിടെ നിന്നാണ് നീരജാ ഭാനോട്ട് എന്ന ധീരയായ ഒരു ഫ്‌ളൈറ്റ് അറ്റന്റഡന്റിന്റെ കഥയുടെ തുടക്കം. അക്രമികളുടെ ഭീഷണി വകവയ്ക്കാതെ ധീരമായി വിമാനത്തിലെ യാത്രക്കാരെ രക്ഷപ്പെടാന്‍ സഹായിക്കുകയും മൂന്ന് കുട്ടികള്‍ക്കു നേരെ ഭീകരര്‍ തൊടുത്തുവിട്ട വെടിയുണ്ടകള്‍ ഏറ്റുവാങ്ങി ജീവത്യാഗം നടത്തുകയും ചെയ്ത ധീര വനിത. തന്റെ 23-ാം ജന്മദിനത്തിനു 25 മണിക്കൂര്‍ മാത്രം ശേഷിക്കെയായിരുന്നു നീരജയുടെ രക്തസാക്ഷിത്വം.
ഭീകരര്‍ വിമാനത്തിനകത്തു കയറിയ ഉടന്‍ തന്നെ നീരജയാണ് കോക്പിറ്റിലെ പൈലറ്റുമാരെ വിമാനവും യാത്രക്കാരും അപകടത്തിലായ വിവരം അറിയിച്ചയത്. ഇതറിഞ്ഞ പൈലറ്റുമാര്‍ കോക്പിറ്റിലെ കിളിവാതിലിലൂടെ പുറത്തേക്ക് ചാടി ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം രക്ഷപ്പെട്ടതോടെ യാത്രക്കാരുടേയും വിമാനത്തിന്റെയും ഉത്തരവാദിത്തം തൊട്ടടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥയായിരുന്ന നിരജയുടെ ചുമലിലായി. ഇതിനിടെ ഭീകരര്‍ എല്ലാ യാത്രക്കാരുടേയും പാസ്‌പോര്‍ട്ടുകള്‍ വാങ്ങി തങ്ങളെ ഏല്‍പ്പിക്കാന്‍ വിമാനത്തിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഭീകരരുടെ ലക്ഷ്യം അമേരിക്കന്‍ പൗരന്മാരാണെന്ന് മനസ്സിലാക്കിയ നീരജ പരമാവധി അവരുടെ പാസ്‌പോര്‍ട്ടുകള്‍ പൂഴ്ത്തിയും മറ്റും അവരെ രക്ഷിക്കാന്‍ ശ്രമിച്ചു. മൊത്തം 41 അമേരിക്കക്കാരില്‍ രണ്ടു പേര്‍ മാത്രമാണ് കൊല്ലപ്പെട്ടത്.
യാത്രക്കാരേയും വിമാന ജീവനക്കാരേയും നീണ്ട 17 മണിക്കൂര്‍ ബന്ധിയാക്കി വച്ച ഭീകരര്‍ ഒടുവില്‍ നിരത്തി വെടിവെപ്പ് തുടങ്ങി. ഇതോടെ വിമാനത്തിനകത്തു നിന്നും ചാടി ഓടാന്‍ ശ്രമിച്ച യാത്രക്കാരെ എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ സഹായിക്കുന്ന തിരക്കിയാലിരുന്നു നീരജ. വിമാനത്തില്‍ നിന്നും ആദ്യ രക്ഷപ്പെട്ടോടാനുള്ള അവസരവും നീരജക്കുണ്ടായിരുന്നു. ഇതിനിടെ വെടിവയ്പ്പില്‍ നിന്നും മൂന്ന് കുട്ടികള്‍ക്ക് രക്ഷാ കവചമൊരുക്കി മറഞ്ഞു നില്‍ക്കുകയായിരുന്ന നീരജയ്ക്കു നേരേയും ഭീകരര്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.
ജീവിതത്തേയും മരണത്തേയും ധീരതയോടെ നീരജ അഭിമുഖീകരിച്ചതു പോലുള്ള കടുത്ത സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ അധികപേര്‍ക്കും താങ്ങാന്‍ കഴിയില്ലെന്നതാണ് വസ്തുത. ആ ഭീകരത തളംകെട്ടി നിന്ന മണിക്കൂറുകളില്‍ നീരജ എന്താണ് ചിന്തിച്ചിരുന്നതെന്നോ എന്തായിരുന്നു അവരുടെ വികാരമെന്നോ നമുക്ക് ഒരിക്കലുമറിയില്ല. അസാമാന്യ ധൈര്യത്തോടെയും മനസ്സാന്നിധ്യത്തോടെയും തികഞ്ഞ മാന്യതയോടെയും ഭീകരരുടെ നീക്കങ്ങളോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായി എന്നു മാത്രം നമുക്ക് അറിയാം. ആ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുമടക്കം 380 പേരില്‍ 20 പേരാണ് കൊല്ലപ്പെട്ടത്.
മറ്റുള്ളവര്‍ക്ക് പരിക്കേറ്റിരുന്നെങ്കിലും അവര്‍ മരണ വക്കില്‍ നിന്ന് രക്ഷപ്പെട്ടത് ഭീരുവാകുന്നതിനു പകരം ജീവന്‍ പണയപ്പെടുത്തി അവസാന നിമിഷം വരെ മറ്റുള്ളവരോട് കരുണ കാണിക്കാന്‍ തയ്യാറായ 22-കാരിയായ ഒരു വിമാന ജീവനക്കാരിയുടെ ഇടപെടലിലൂടെയായിരുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന ഒരേ ഒരു മകളെ നഷ്ടപ്പെട്ട നീരജയുടെ കുടുംബത്തിനു ഈ ദുരന്തം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. 'രണ്ടു ആണ്‍മക്കള്‍ക്കു ശേഷം ഏറെ കാലത്തെ പ്രാര്‍ത്ഥനയ്ക്ക് ലഭിച്ച ഉത്തരമായിരുന്നു നീരജ,' സഹോദരന്‍ അനീഷ് ഓര്‍ത്തെടുക്കുന്നു. 1962 സെപ്തംബര്‍ ഏഴിന് അവള്‍ ജനിച്ച ദിവസം അച്ഛനുണ്ടായ സന്തോഷത്തെക്കുറിച്ചു അനീഷിന് പറയാന്‍ ഏറെയുണ്ട്.
ഒരിക്കലും നികത്താനാന്‍ കഴിയാത്ത നഷ്ടമുണ്ടായെങ്കിലും ദുഃഖത്തിന്റെ നാളുകളില്‍ പിടിച്ചു നില്‍ക്കാന്‍ അവളുടെ അമ്മ രമയ്ക്കും അച്ഛന്‍ ഹരീഷ് ഭാനോട്ടിനും കഴിഞ്ഞു. മാത്രവുമല്ല നീരജയുടെ ധീരമായ ഓര്‍മ്മകളെ ജ്വലിപ്പിച്ചു നിര്‍ത്താന്‍ അനുയോജ്യമായ ഒരു കാര്യവും അവര്‍ ചെയ്തു. നഷ്ടപരിഹാരമായി ലഭിച്ച വലിയ ഇന്‍ഷുറന്‍സ് തുകയും പാന്‍ ആം നല്‍കിയ തുല്യമായ സംഖ്യയും ഒരുമിച്ചു കൂട്ടി അവര്‍ നീരജ ഭാനോട്ട് പാന്‍ ആം ട്രസ്റ്റിനു രൂപം നല്‍കി. സാമൂഹി അനീതിയോട് പൊരുതുകയും അത് തരണം ചെയ്യുകയും സമാന സാഹചര്യങ്ങളില്‍ കുടുങ്ങിപ്പോയ സ്ത്രീകള്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യന്‍ വനിതക്കും തൊഴിലിലുപരിയായി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഒരു വിമാന ജീവനക്കാരിക്കും നീരജയുടെ സ്മരണാര്‍ത്ഥമുള്ള ഒന്നര ലക്ഷം രൂപയുടെ രണ്ട് അവാര്‍ഡുകള്‍ ഈ ട്രസ്റ്റ് ഓരോ വര്‍ഷവും നല്‍കി വരുന്നു. നീരജയുടെ ഓര്‍മ്മകള്‍ക്ക് ജീവന്‍ നല്‍കാന്‍ ഇതിലും മികച്ച മറ്റൊന്നുമില്ല.
ഭീകരര്‍ റാഞ്ചിയ വിമാനത്തിനുള്ളില്‍ നീരജ കാണിച്ച അസാമാന്യ ധീരതയ്ക്ക് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയായ അശോക ചക്ര നല്‍കി മരണാനന്തരം രാജ്യം ഈ യുവതിയെ ആദരിച്ചു. ഭീകരരുടെ ഭീഷണി വകവയ്ക്കാതെ സഹജീവികളോട് കാണിച്ച കാരുണ്യത്തിനുള്ള ബഹുമതിയായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നീരജയെ തംഗയെ ഇഹ്‌സാനിയത്ത് പുരസ്‌കാരവും മരണാനന്തരമായി നല്‍കി. കൂടാതെ യു എസ് സര്‍ക്കാരിന്റെ പല മരണാനന്തര ബഹുമതികളും ഈ യുവതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്.

അറക്കൽ കെട്ട് arakkal kettu

arakkal kettu
arakkal kettu

കണ്ണൂർ കേന്ദ്രമായി നിലവിലുണ്ടായിരുന്ന കേരളത്തിലെ ഒരേ ഒരു മുസ്‌ലിം രാജവംശമാണ് അറയ്ക്കൽ രാജവംശം.കണ്ണൂർ രാജവംശം, കണ്ണൂരിന്റെയും ലക്ഷദ്വീപുകളുടെയും സൽത്തനത്ത് എന്നീ പേരുകളിലും അറക്കൽ രാജവംശം അറിയപ്പെട്ടിരുന്നു. അറക്കൽ രാജവംശത്തിന്റെ പിറവിയെ കുറിച്ച് പല കഥകളും ഉണ്ട്.അതു വെറൊരു ചിത്രത്തിന്റെ കൂടെ പറയാം

കേരള ചരിത്രത്തിന്റെ അവിസ്മരണീയങളായ ഇന്നലേകളിൽ മിന്നിതിളങുന്ന രാജകുടുംബങളിൽ ഒന്നാണ് അറക്കൽ രാജകുടുംബം.പത്തേമാരികളിലും, പായ്ക്കപ്പലുകളിലുമായി പണ്ടുകാലം മുതൽ കുരുമുളകും മറ്റു സുഗന്ധവ്യഞ്ജനങ്ങളും തേടി മലയാളക്കരയിലെത്തിയ പരദേശികൾ മാത്രമല്ല. പoിക്കാനും കാണാനും എത്തിയ എത്രയോ എഴുത്തുകാരും സഞ്ചാരികളും പ്രെകീർത്തനങൾ ചൊരിഞ ആലി രാജാവും അറക്കൽ ബീവിയുമെല്ലാം ഒരു സുവർണ്ണ കാലത്തിന്റെ ഓർമ്മകളായ് നിലനിൽക്കുന്നു. ചരിത്രത്തിന്റെ കഥ പറയുന്ന അതിന്റെ തിരുശേഷിപ്പുകളാണ് ഇന്ന് ഇവിടെ കാണുന്ന കൊട്ടാരവും, പള്ളിയും,ധാരിയ മഹലും, ഇടിഞ്ഞുപൊളിഞ്ഞ അനുബന്ധ കെട്ടിടങ്ങളും. അനേകം പടയോട്ടങൾക്കും, പിടിച്ചെടുക്കലുകൾക്കും, പടത്തലവന്മാരുടെ ആതിേഥയത്വത്തിനും ഈ കൊട്ടാരം സാക്ഷിയായിട്ടുണ്ട്.പള്ളിവാളും പടച്ചട്ടയുമണിഞ്ഞ പടനായകന്മാരോടൊപ്പം നിരവധി രാജാക്കന്മാർ ഈ കൊട്ടാരത്തിൽ വിരുന്നുകാരായ് എത്തിയിട്ടുണ്ട്.പോർട്ടുഗീസുകാരും,ഡച്ചുകാരും,ഫ്രെഞ്ചുകാരും, ഇംഗ്ലീഷുകാരും ഉൾപ്പെടെ പലരും സന്ധിക്കും സംഭാഷണത്തിനുമെത്തിയവരിൽ ഉൾപ്പെടുന്നു.

അവസാനം ഇ‌ന്ത്യ ബ്രിട്ടീഷുകാരുടെ കൊടിക്കീഴിലായതോടെ കേരളത്തിലെ മറ്റ് രാജകുടുംബങളെപോലെ അറക്കലിന്റെ പ്രതാപവും അവസാനിച്ചു.ഇന്ന് അതെല്ലാം ഓർമ്മകൾ മാത്രം.

കാലത്തിന്റെ നാൽക്കവലയിൽ ചരിത്രത്തിന്റെ ഒരായിരം കഥപറയുന്ന മുതുമുത്തശ്ശിയാണ് അറക്കൽ കൊട്ടാരം.അത് അയവിറക്കുന്നത് കേരളത്തിന്റേയും, ഇന്ത്യയുടേയും, ലോകത്തിന്റേയും ഗതകാല സ്മരണകളാണ്.

ചിത്രത്തിൽ കാണുന്നത് അറക്കൽ കൊട്ടാരത്തിന്റെ ഡർബാർ ഹാൾ ആണ്. 90 ലക്ഷം രൂപ ചിലവഴിച്ച് കേരളാ ഗവർണ്മെന്റ് അറ്റകുറ്റപ്പണികൾ നടത്തി ഒരു മ്യൂസിയമാക്കി 2005 ൽ പൊതുജനങൾക്കയി തുറന്നുകൊടുത്തു.കണ്ണൂർ സിറ്റിയിൽ നിന്നും 3 കിമീ മാറി ആയിക്കര കടൽത്തീരത്ത് മാപ്പിള ബേയുടെ അടുത്തായിട്ടാണ് അറക്കൽ കെട്ട് .കണ്ണൂരിലെത്തുന്ന സഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് അറക്കൽ കെട്ട്.(അറക്കൽ മ്യൂസിയം).

ആപ്പിൾ ഇൻകോർപറേറ്റഡ് :apple int

apple
apple logo



ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി കമ്പനികളിൽ ഒന്ന്, ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള കമ്പനി ആപ്പിള്‍ ആണ്. അവരുടെ ആസ്തി 337 ബില്ല്യന്‍ ഡോളര്‍ ആണ്.
അതായത് 33700 കോടി ഡോളര്‍ (ഏകദേശം 1516500 കോടി രൂപ).
അപ്പോള്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ പഴം ഇപ്പോള്‍ അപ്പിള്‍ തന്നെ, എന്ന് നിസംശയം പറയാം.
ആപ്പിളിന്റെ ലോക പ്രശസ്തമായ ആ ലോഗോ എങനെ വന്നെന്നറിയാമോ? അതിന്റെ യഥാർത്ഥ ചരിത്രം കമ്പനി ഇതുവര പുറത്ത് വിട്ടിട്ടില്ല എന്നാലും പ്രധാനമായും 3 വസ്തുതകളാണ് ലോകം മുഴുവനുമുള്ള ആപ്പിൾ ആരാധകർക്കിടയിൽ പങ്കു വെക്കപ്പെടുന്നത് ....
ഒന്ന്
ഏറ്റവും സുപ്രധാനമായ ഒരു ഭൌതിക ശാസ്ത്ര കണ്ടു പിടിത്തത്തില്‍ ആപ്പിളിന്റെ സംഭാവന അറിയില്ലേ? അതെ അന്ന് ന്യുട്ടന്റെ തലയില്‍ വീണ ആ ആപ്പിള്‍.
ഏറ്റവും വലിയ കമ്പനിയുടെ പേരും, ഏറ്റവും പ്രധാനമായ കണ്ടുപിടുത്തത്തിന് നിമിത്തമായതും അപ്പിള്‍ ആണെന്നത് യാദൃശ്ചികം മാത്രമാണോ?
ന്യുടനെ പ്രശസ്തമാക്കിയ ആപ്പിളിന് ജോബ്സ് തന്റെ കമ്പനിയില്കൂടി പുതിയ പ്രശസ്തി നല്‍കുകയായിരുന്നു.
രണ്ട്
ആപ്പിള്‍ കമ്പനിക്കു ആ പേര് വന്നതിനെ പറ്റി ഒരു കഥയും നിലവിലുണ്ട്.
സ്ടിവ് ജോബ്സ് ഒരു ആപ്പിള്‍ തോട്ടത്തില്‍ വര്‍ക്ക്‌ ചെയ്തിരുന്നു.
കൂടാതെ കമ്പനി തുടങ്ങിയപ്പോള്‍ അവര്‍ എല്ലാവരും കൂടി പേരിനെ പറ്റി ചര്‍ച്ച ആരംഭിച്ചെങ്കിലും ഒന്നും തീരുമാനമായില്ല. പിന്നീട ഡയരക്ടര്‍മാര്‍ എല്ലാവരും അന്തിമ തീരുമാനത്തിനായി ജോബ്സിനെ കാണുമ്പോള്‍ അദ്ദേഹം ഒരു ആപ്പിള്‍ തിന്നുകയായിരുന്നു. ഒട്ടും തന്നെ ആലോചിക്കേണ്ടി വന്നില്ല, കമ്പനിക്കു തന്റെ വിശപ്പ്‌ ശമിപ്പിച്ച പഴത്തിന്റെ പേര് തന്നെ നല്‍കി; ഇതിലും വലിയ ബഹുമാനം എന്തുണ്ട്...?
മൂന്ന്
കമ്പ്യൂട്ടര്‍ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്നത് അലന്‍ ട്യുറിങ് ആണ്. ഇദ്ദേഹം ഒരു സ്വവര്‍ഗ്ഗ പ്രേമിയായിരുന്നു. ആപ്പിളില്‍ സയനഡ് പുരട്ടി നല്‍കിയാണ് അദ്ദേഹത്തെ വധിച്ചത്. ഒരൊറ്റ കടിയില്‍ അലന്‍ ഇഹലോകവാസം വെടിഞ്ഞു.അദ്ദേഹത്തിന്റെ ഓര്‍മയ്ക്കാണത്രെ ആപ്പില്‍ ലോഗോ ഇങ്ങനെയാക്കിയത്......

ജോസ് കാപ്പാ ബ്ലാങ്ക jose capablanca

മനുഷ്യൻ രൂപം നൽകിയ ശക്തവും സമ്പന്നവുമായ ബൗദ്ധിക വ്യായാമമാണ് ചെസ്സ്. ബുദ്ധിശക്തി, ഏകാഗ്രത, സൂക്ഷ്മനിരീക്ഷണ പാടവം, ഭാവനാശാലിത്വം എന്നിവ വികസിപ്പിക്കാൻ ചെസ്സിനോളം പോന്ന കളിയില്ല തന്നെ! പല രാജ്യങ്ങളിലും പ്രത്യേകിച്ച് സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയനിൽ ചെസ്സ് സ്കൂളുകൾ ധാരാളമുണ്ടായിരുന്നു. പല രാജ്യങ്ങളിലായി എത്രയെത്ര മഹാന്മാരായ കളിക്കാർ ... മിഖായേൽ ബോട്വിനിക്ക്, കാപ്പാ ബ്ലാങ്ക, സ്മൈസ്ലോവ്, മിഖായേൽ താൽ, പെട്രോഷ്യൻ, ബോറിസ് സ്പാസ്കി, ബോബി ഫിഷർ, അനറ്റോളി കാർപോവ്, ഗാരി കാസ്പറോവ്, ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് , മാഗ്നസ് കാൾസൻ.. പട്ടിക നീളുന്നു. മറ്റു കളികളെ പോലെ ഇതിൽ ഒരാളെപ്പറ്റി മാത്രം പരാമർശിക്കുക അസാദ്ധ്യം. കാരണം രണ്ടു പേർ മാത്രമുള്ള കളിയിൽ എതിരാളിയുടെ ശക്തിയെ കൂടി പരാമർശിക്കേണ്ടതായി വരും ജേതാവിന്റെ മികവിനെ പറ്റി പറയാൻ. ഇതിൽ തന്നെ സ്പാസ്കി - ഫിഷർ മത്സരങ്ങളാണ് ചെസ്സിന് ഇന്നുള്ള ജനപ്രീതിയും അംഗീകാരവും നേടിക്കൊടുത്തത്. സമാനതകളില്ലാത്ത മസ്തിഷ്ക യുദ്ധങ്ങളായിരുന്നു അവ!

ഇവിടെ പറയുന്നത് ചെസ്സിലെ അതുല്യനായ കളിക്കാരനായിരുന്ന കാപ്പാബ്ലാങ്കയെപ്പറ്റിയാണ്. മികവിന്റെ ഔന്നത്യത്തിൽ നിന്ന കാലത്ത് അദ്ദേഹത്തെ പരാജയപ്പെടുത്തുക തികച്ചും അസാധ്യമായ കാര്യമായിരുന്നു. എട്ടു വർഷം തുടർച്ചയായി ഒരു മത്സരം പോലും തോൽക്കാതെ നടത്തിയ ജൈത്രയാത്ര മാത്രം മതി അദ്ദേഹത്തിന്റെ കളിയുടെ ആഴവും പരപ്പുമറിയാൻ. ചെസ്സ് യന്ത്രം എന്ന് വിളിപ്പേരുള്ള കാപ്പാബ്ലാങ്ക പിൽക്കാലത്ത് ബോബി ഫിഷറിനോടാണ് ഉപമിക്കപ്പെട്ടത്.
ക്യൂബയിലെ ഹവാനയിൽ 1888 നവംബർ 19 ന് ജനിച്ച ജോസ് കാപ്പാ ബ്ലാങ്ക നാലാം വയസിൽ തന്നെ കരുക്കളുടെ ലോകത്തെത്തി. തന്റെ പിതാവും കൂട്ടുകാരും തമ്മിൽ ഇടയ്ക്കിടെ നടക്കുന്ന ചെസ്സ് മത്സരം സസൂക്ഷ്മം വീക്ഷിക്കാറുള്ള കാപ്പാ ബ്ലാങ്ക ഏറെ വൈകാതെ നന്നായി കളി പഠിച്ചു. ഏതാനും വർഷങ്ങൾക്കകം അദ്ദേഹം പ്രശസ്തരായ കളിക്കാരെ പോലും അടിയറവ് പറയിക്കാനാരംഭിച്ചു. 13 വയസിൽ ക്യൂബയിലെ ദേശീയ ചാമ്പ്യൻഷിപ്പിൽ അദ്ദേഹം മത്സരിച്ച് ഒരു ഗെയിം ജയിച്ചു.
സമർഥവും സങ്കീർണവുമായ നീക്കങ്ങൾ ധൃതഗതിയിൽ നടത്താനുള്ള കാപ്പബ്ലാങ്കയുടെ പാടവം ഗംഭീരമായിരുന്നു. സാങ്കേതിക പിഴവില്ലാത്തതും തന്ത്ര ഭദ്രവുമായ നീക്കങ്ങൾ അസാമാന്യ ലാഘവത്തോടെ അദ്ദേഹം പുറത്തെടുത്തു.
അക്കാലത്ത് ലോക ചെസ്സിന്റെ കേന്ദ്രസ്ഥാനമായിരുന്ന യൂറോപ്പിലാണ് ഉന്നത നിലവാരമുള്ള താരങ്ങളത്രയും കളിച്ചു തകർത്തിരുന്നത്. യൂറോപ്യൻ താരങ്ങളുമായി മാറ്റുരച്ചു പരിചയസമ്പത്താർജിക്കാത്തവർക്ക് ലോകകിരീടം ചൂടാനാവില്ലെന്നായിരുന്നു പൊതുവെ ധാരണ. എന്നാൽ സ്വന്തം ഭാവനാ വിലാസവും നിശിതമായ ബുദ്ധികൂർമതയും പോരാട്ട മനോഭാവവും കൊണ്ട് കാപ്പാ ബ്ലാങ്ക എല്ലാ പ്രതികൂലാവസ്ഥയേയും അതിജീവിച്ചു. ആ കുതിപ്പിന്റെ പര്യവസാനമെന്നോണം 1921ൽ അദ്ദേഹം ലോകകിരീടം ചൂടി. പിന്നെ ഏഴു വർഷത്തോളം ലോക ചെസ്സ് വേദിയിൽ കാപ്പാബ്ലാങ്കയുടെ തേരോട്ടമായിരുന്നു.
ചെസ്സ് ജീവിത ചര്യയാക്കിയ കളിക്കാരനായിരുന്നു അദ്ദേഹം. പോരാട്ടവും പ്രതിരോധവുമായിരുന്നു കളിയിൽ അദ്ദേഹത്തിന്റെ മുഖമുദ്ര. ഏറ്റവും അപകടകരമായ നിലയിൽ നിന്നു പോലും അപരാജതമായ പ്രതിരോധം ചമയ്ക്കുന്നതിൽ അദ്ദേഹം അദ്വിതീയനായിരുന്നു. ചെസ്സ് അദ്ദേഹത്തിന്റെ മാതൃഭാഷയായിരുന്നുവെന്നാണ് കാപ്പാബ്ലാങ്കയുടെ ആരാധകരിലൊരാളായ റിച്ചാർഡ് റെനി അഭിപ്രായപ്പെടുന്നത്.

സാംസങ്ങിന്റെ കഥ ( Samsung Corporation )

samsung
samsung


സാംസങ് എന്ന് കേൾക്കുമ്പോൾ ഗ്യാലക്സി ഫാേണും, TV , വാഷിoഗ് മെഷീൻ ഒക്കെ ആണ് എല്ലാർക്കും ഓർമ വരുക. എന്നാൽ ഇതു മാത്രമല്ല. 80 ൽ അധികം ബിസിനെസുകളിൽ ലോകത്ത് മുൻപന്തിയിലാണവർ എന്നറിയാമോ?
1938-ൽ കൊറിയയിലെ (ഇപ്പോൾ ദക്ഷിണ കൊറിയയിൽ) ദേഗു എന്ന നഗരത്തിൽ ബ്യൂങ്-ചുൽ ലീ ആരംഭിച്ച സംരംഭം. ആദ്യകാല പേർ സാംസങ് സാംഘോ എന്നായിരുന്നു.
ഒരു ചെറിയ സൂപ്പർ മാർക്കറ്റും നൂഡിൽസ് ഉണ്ടാകൂന്ന കമ്പനിയുമായിട്ടായിരുന്നു തുടക്കം . പിന്നീട് പഞ്ചസാര ,കമ്പിളി രംഗത്തേക്ക് തിരിഞ്ഞു.പിന്നീടങ്ങോട്ട് കൈവെക്കാത്ത മേഖലകളില്ല .
സാംസങ്ങിന്റെ ആദ്യ കാല ഓഫീസ്
കൊറിയൻ മീനുകൾ, പച്ചകറികൾ, പഴങ്ങൾ തുടങ്ങിയവ മഞ്ജൂരിയ., ബെയ്‌ജിങ്ങ്‌ എന്നിടങ്ങളിലേക്ക് കയറ്റുമതിയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പത്തു വർഷങ്ങൾക്കുള്ളിൽ, നിരവധി മില്ലുകളും മിഠായി കടകളും ആരംഭിച്ച സാംസങ് പിന്നീട് വളർന്നു പന്തലിക്കുകയായിരുന്നു. "സാംസങ്" എന്ന കൊറിയൻ വാക്കിന്റെ അർഥം മൂന്നു നക്ഷത്രങ്ങൾ എന്നാണ്. 1969-ൽ സാംസങ്-സാന്യോ ഇലക്ട്രോണിക്സ് തുടങ്ങിയതാണ് സാംസങ്ങിനെ ഇലക്ട്രിക്കൽ ഉല്പന്നങ്ങളുടെ വ്യാപാരത്തിലേക്ക് എത്തിച്ചത് (1977-ൽ ഇതിനെ സാംസങ് ഇലക്ട്രോണിക്സ് എന്ന ശൃഖലയുമായി ലയിപ്പിച്ചു). 1970-ൽ ബ്ലാക്ക്&വൈറ്റ് ടി.വി. നിർമ്മിച്ചുകൊണ്ട് ഇലക്ട്രോണിക്സ് മേഖലയിലേക്ക് പ്രവേശിച്ചു. തുടർന്ന് ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കളർ ടി.വി., മൈക്രോവേവ് അവൻ, കമ്പ്യൂട്ടർ (1983) തുടങ്ങിയ ഗൃഹോപകരണങ്ങളുടെ നിർമ്മാണം ആരംഭിച്ചു.
1987-ൽ ലീ അന്തരിച്ചപ്പോൾ സാംസങ് സാംസങ് ഗ്രൂപ്പ്, ഷിൻസെഗേ ഗ്രൂപ്പ്, സി.ജി. ഗ്രൂപ്പ്, ഹൻസോൾ ഗ്രൂപ്പ് എന്നീ നാല് കമ്പനികളായി തിരിഞ്ഞു. ഇവയൊന്നും ഇപ്പോൾ സാംസങ് ഗ്രൂപ്പുമായി ബന്ധം തുടരുന്നില്ല.
* സാംസങ് ഇലക്ട്രോണിക്സ് : ലോകത്തിലെ ഏറ്റവും വലിയ ഇൻഫർമേഷൻ ടെക്‌നോളജി കമ്പനി
* സാംസങ് ഹെവി ഇൻഡസ്ട്രീ : ലോകത്തിലെ നാലാമത്തെ വലിയ കപ്പൽ നിർമ്മാണ കമ്പനി
* സാംസങ് എഞ്ചിനീറിംങ് & C&T : ലോകത്തിലെ പത്താമത്തെ വലിയ കൺസ്ട്രക്ഷൻ കമ്പനി
* സാംസങ് ലൈഫ് ഇൻഷൂറൻസ് : ലോകത്തിലെ 9മത്തെ വലിയ ഇൻഷൂറൻസ് കമ്പനി
* സാംസങ് എവർ ലാൻഡ് : അമ്യൂസ്മെന്റ് പാർക്കുകൾ
* ഷീൽ വേൾഡ് വൈഡ് : ലോകത്തിലെ 10) മത്തെ വലിയ advt. കമ്പനി (പരസ്യങൾ )

samsung old
samsung old photo

ഇന്ന് സാംസങിന് കൊറിയയു സാമ്പത്തിക വളർച്ച, രാഷ്ട്രീയം, കൾച്ചർ, മീഡിയ എന്നിവയിൽ ശക്തമായ സ്വാധീനം ഉണ്ട് കൊറിയയെ " ഹാൻ നദിയിലെ അത്ഭുതം" എന്ന് വിളിക്കുന്നതിൽ ഇവർക്കും ഒരു പങ്കുണ്ട് . കൊറിയയുടെ സാമ്പത്തിക രംഗത്തിന്റെ 17% നിയന്ത്രിക്കുന്നത് ഇവരാണ് ! , ആകെ കയറ്റുമതിയുടെ അഞ്ചിലൊരു ഭാഗവും! സാംസങ് എന്നാൽ കൊറിയൻ ഗവർമെന്റ് തന്നെ ആണെന്ന് ആപ്പിൾ അടക്കമുള്ള അമേരിക്കൻ ബിസിനസ് എതിരാളികൾ ആരോപിക്കുന്നു
മറ്റു ബിസിനസുകൾ:
ഇലക്ട്രാേണിക്സ്(മെമ്മറി ചിപ്പ്, പ്രാേസസറുകൾ ,കാമറ, മൊബൈൽ ഫോൺ,ബാറ്ററി, ലാപ്ടോപ്പ്,പിസി,സ്റ്റോറേജ്,ഓഡിയോ ഡിസ്പ്ലേ etc... )
ഹോം അപ്ലെയൻസസ്
റീടൈൽ ഹൈപ്പർ മാർക്കെറ്റുകൾ
മിലിട്ടറി വെപ്പൺസ്,
റോബോട്ടുകൾ ,
കപ്പൽ നിർമ്മാണം,
IT സോഫ്റ്റ് വെയർ
ഹോസ്പിറ്റലുകൾ,
ഇൻഷൂറൻസ്,
ബാങ്കിങ്
പെട്രോളിയം,
എഞ്ചിനീറിങ്& കൺസ്ട്രക്ഷൻ,
വിമാനങ്ങൾ ,ഹെലികോപ്റ്ററുകൾ ,
കാറുകൾ
വസ്ത്ര ബ്രാൻഡുകൾ ,
കെമിക്കൽസ് ,
ഹാേട്ടൽ ,റിസോർട്ടുകൾ ,
അമ്യൂസ്മെന്റ് പാർക്കുകൾ
മെഡിക്കൽ ഉപകരണങൾ,
സിനിമ, മ്യൂസിക്
1995 ഡിസംബറിൽ വീഡിയോക്കോൺ ഗ്രൂപ്പിലെ വേണുഗോപാൽ ധൂതിന്റെ റീസണബിൾ കമ്പ്യൂട്ടർ സൊല്ല്യൂഷൻസ് പ്രൈവറ്റ് ലി. ന്റെ (RCSPL) ഒപ്പം ചേർന്ന് 51:49 അനുപാതത്തിൽ സാംസങ് ഇന്ത്യൻ വിപണിയിൽ കാല് കുത്തി. 1998-ൽ RCSPL-ന്റെ പങ്ക് 26% ആയി കുറഞ്ഞു. മിച്ചമുണ്ടായിരുന്ന 23% പങ്ക് സാംസങ് 2002 നവംബറിൽ വാങ്ങിച്ചു. ഉത്തരേന്ത്യയിൽ പ്രവർത്തനം ആരംഭിച്ച സാംസങ് തുടർന്ന് ഇന്ത്യ ഒട്ടാകെ അവരുടെ സാന്നിദ്ധ്യം അറിയിച്ചു. 2000-ൽ നോയിഡയിൽ സാംസങ് അവരുടെ ഇന്ത്യയിലെ ആദ്യത്തെ R&D സെന്റ്ർ ആരംഭിച്ചു. ഇതിപ്പോൾ ഇന്ത്യ, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയയിടങ്ങളിലേക്കായി പ്രവർത്തിക്കുന്ന്. 2002 സെപ്തംബറിൽ ഭാരത സർക്കാരിന്റെ ഇലക്ട്രോണിക്സിലെ മികവിനുള്ള അവാർഡ് നേടി. 2013-ൽ സാംസങ്ങിനു് ഇന്ത്യയിൽ നിന്നുള്ള വരുമാനം ₹38,000 കോടിയായിരുന്നു.
സാംസങ്ങിന്റെ ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിന്റെ നാലിൽ മൂന്ന് ഭാഗവും സ്മാർട്ട്ഫോൺ, ടാബ്ലെറ്റ് വിപണിയിൽ നിന്നാണ്. സാംസങ് ഇന്ത്യയുടെ പ്രസിഡന്റും സീ.ഈ.ഓ.യും ഹ്യുൻ ചിൽ ഹൊങാണ് ഇന്ത്യൻ സ്മാർട്ഫോൺ വിപണിയുടെ 21.5% സാംസങ്ങിന്റെ പക്കലാണ്.
★ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ഫോൺ വിൽക്കുന്നത് സാംസങ്ങാണ്. ലോകത്ത് വിൽക്കപ്പെടുന്ന സ്മാർട്ഫോണുകളിൽ 1/3 സാംസങ്ങിന്റേതാണ്.
★എല്ലാ മിനിട്ടിലും 100-ഓളം സാംസങ് ടി.വി.കൾ വിൽക്കപ്പെടുന്നു
★ലോകത്തെ ആദ്യത്തെ ഡിജിറ്റൽ ടി.വി.യും MP3 ഫോണും സാംസങ്ങിന്റേതാണ്.

Thursday, January 28, 2016

ഹെൻറി ഫോർഡ്

hentry ford

മിഷിഗണിലെ ഡിയര്‍ബോണ്‍ പട്ടണത്തിനടുത്ത് സമൃദ്ധമായ കൃഷിയിടങ്ങളുള്ള കര്‍ഷക കുടുംബത്തില്‍ നിന്നാണ് ഒരു ചെറുപ്പക്കാരന്‍ ലോകത്തിന്‍റെ നെറുകയിലേക്ക് വണ്ടിയോടിച്ച് കയറിയത്. ചെറുപ്പക്കാരനെ നമുക്ക് ഹെന്‍ട്രി ഫോര്‍ഡെന്നും അവന്‍റെ സ്വപ്നസഞ്ചാരത്തെ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയെന്നും വിളിക്കാം. 1863ല്‍ ജനിച്ച ഫോര്‍ഡിന്‍റെ ജന്‍‌മദിനമാണ് ജൂലൈ 30.
വില്യമിന്‍റെയും മേരി ഫോര്‍ഡിന്‍റെയും ആറു മക്കളില്‍ മൂത്തവനായി ഹെന്‍ട്രി ഫോര്‍ഡ് ജനിച്ചു. കുട്ടിക്കാലത്തു തന്നെ യന്ത്രപ്പണിയില്‍ താത്പര്യമുണ്ടായിരുന്ന ഫോര്‍ഡ് അച്ഛന്‍റെ കടയില്‍ പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ചു. പതിമൂന്നാം വയസ്സിലാണ് സ്വയം ഓടുന്ന ഒരു വണ്ടി - ആവിയന്ത്രത്താല്‍ സ്വയം ചലിക്കുന്ന വണ്ടി ഫോര്‍ഡ് കണ്ടത്.
1879
ല്‍ ഫ്ളവര്‍ ബ്രദേഴ്സ് കമ്പനിയില്‍ മെക്കാനിക്ക് സഹായിയായി ചേര്‍ന്നു. 1882ല്‍ ഡിയര്‍ ബോണിലേക്ക് മടങ്ങിയെത്തി സ്വന്തം കമ്പനിയില്‍ പണിയെടുത്തു. അവിടെ വികസിപ്പിച്ചെടുത്ത വലിപ്പം കുറഞ്ഞ ബസ്റ്റിംഗ് ഹൗസ് ആവിയന്ത്രം ഫോര്‍ഡിന് പുതിയ തുടക്കം നല്‍കി.
1888
ല്‍ ക്ളാരാ ബ്രയന്‍റിനെ ഫോര്‍ഡ് വിവാഹം കഴിച്ചു. 1891ല്‍ എഡിസണ്‍ ഇല്യൂമിനേറ്ററിംഗ് കമ്പനിയില്‍ എഞ്ചിനീയറായി ചേര്‍ന്ന ഫോര്‍ഡ് രണ്ടു വര്‍ഷത്തിനകം കമ്പനിയുടെ ചീഫ് എഞ്ചിനീയറായി ഉയര്‍ന്നു. 1896ല്‍ സ്വയം പ്രവര്‍ത്തിക്കുന്ന ക്വാഡര്‍ സൈക്കിള്‍ യന്ത്രം ഫോര്‍ഡ് പരീക്ഷിച്ചു. കുറെ നിക്ഷേപകരെ ചേര്‍ത്ത് ഡിറ്ററോയിറ്റ് ഓട്ടോമൊബൈല്‍ കമ്പനി തുടങ്ങിയ ഫോര്‍ഡിന്‍റെ തുടക്കം തന്നെ വിജയമായിരുന്നു. കാറോട്ട കമ്പക്കാരനായ ഫോര്‍ഡ്, ഹെന്‍ട്രി ഫോര്‍ഡ് കമ്പനി എന്ന പേരില്‍ മറ്റൊരു കമ്പനി കൂടി തുടങ്ങി.
1903
ല്‍ കുറെ നിക്ഷേപകരെ കൂടി ചേര്‍ത്ത് 28,000 ഡോളര്‍ മൂലധനത്തില്‍ ഫോര്‍ഡ് മോട്ടോര്‍ കമ്പനി രൂപീകരിച്ചു. ഗുണമേന്മയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നിർമാണം തുടങ്ങി , വേഗതയില്‍ പുതിയ റെക്കോര്‍ഡിട്ട ഫോര്‍ഡിന്‍റെ പുതിയ മോഡല്‍ 999 പൂര്‍ണ വിജയം കണ്ടു.
ഫോർഡ് തന്റെ കമ്പനിയിൽ പ്രൊഡക്ഷൻ ലൈൻ സമ്പ്രദായം കൊണ്ടുവന്നു. ഇതു വാഹനങ്ങളുടെ നിർമ്മാണസമയം ക്രമാധിതമായി കുറയ്ക്കുകയുണ്ടയി. അതിനാൽ ഫോർഡ് പിന്നീട് ഫാദർ ഒഫ് മാസ് പ്രൊഡക്ഷ്ൻ എന്നറിയപെടുന്നത്.
ഹെനറി ഫോർഡ് പിന്തുടർന്ന പ്രവർത്തനരീതി പിന്നീട് ഫോർഡിസം എന്നാണ് അറിയപെടുന്നത്.
1913
ല്‍ പുറത്തിറക്കിയ മോഡല്‍ ടി എസ് വില്പനയില്‍ ചലനം സൃഷ്ടിച്ചു. 1918ല്‍ അമേരിക്കയിലെ കാറുകളില്‍ പകുതിയിലധികം ടി എസ് മോഡലിന്‍റേതായിരുന്നു. 15 ദശലക്ഷം കാറുകളാണ് ഈ മോഡലില്‍ ലോകമെങ്ങും വിറ്റു പോയത്. 1920 കളുടെ ഒടുവിലെത്തിയതോടെ ഫോര്‍ഡ് വിപണി പിടിച്ചു.
1931
ല്‍ മോഡല്‍ എ വിജയചരിത്രം ആവര്‍ത്തിച്ചു. കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് കാര്‍ നിര്‍മ്മാണത്തിനാവശ്യമായ പ്ളാസ്റ്റിക്കും മറ്റ് അസംസ്കൃത വസ്തുക്കളും നിര്‍മ്മിക്കാനുള്ള പരീക്ഷണങ്ങളും വിജയം കണ്ടു.വ്യാവസായിക രംഗത്തു മാത്രമല്ല ഫോര്‍ഡിന്‍റെ പ്രവൃത്തി വിജയങ്ങള്‍. 1919ല്‍ ദ ഡര്‍ബോണ്‍ ഇന്‍ഡിപെന്‍ഡന്‍റ് എന്ന പത്രം തുടങ്ങി. ഹിറ്റ്ലറുടെ ജൂത വിരോധത്തിന് അനുകൂല നിലപാടായിരുന്നു ഫോര്‍ഡിന്‍റേത്.
ഹിറ്റ്ലര്‍ക്ക് യന്ത്രസഹായങ്ങളും ഫോഡ് നല്‍കിയതായി ചരിത്രം. 1938ല്‍ ദ് ഗ്രാന്‍റ് ക്രോസ് ഓഫ് ദ ഓഥര്‍ ഓഫ് ദ ജര്‍മ്മന്‍ ഈഗിള്‍ പുരസ്കാരം ഹിറ്റ്ലര്‍ നല്‍കിയത് ഒരര്‍ത്ഥത്തില്‍ ഉപകാര സ്മരണയായിരുന്നു. ഈ പുരസ്കാരം നേടുന്ന ആദ്യ അമേരിക്കക്കാരനാണ് ഫോര്‍ഡ്.
തൊഴിലാളികളോട് അനുകൂല നിലപാട് സ്വീകരിച്ച ഫോര്‍ഡ് അഞ്ചു ദിവസം 40 മണിക്കൂര്‍ ജോലി സമയം എന്ന തൊഴില്‍ ക്രമം 1926ല്‍ തന്‍റെ കമ്പനിയില്‍ നടപ്പാക്കി മറ്റുള്ളവര്‍ക്ക് മാതൃകയായി. 1945ല്‍
റൂസ് വെല്‍റ്റ് ഫെഡറല്‍ ബാലറ്റിലൂടെ അധികാരമേറ്റപ്പോഴേക്കും ഫോര്‍ഡ് കമ്പനിയില്‍ നിന്ന് പിന്‍വാങ്ങി. ഫോര്‍ഡിന്‍റെ ചെറുമകന്‍ ഹെന്‍ട്രി ഫോര്‍ഡ് രണ്ടാമന്‍ അപ്പോഴേക്കും കമ്പനിയെ നിയന്ത്രിക്കാന്‍ പ്രാപ്തനായിരുന്നു.
1936
ല്‍ തുടങ്ങിയ ഫോര്‍ഡ് ഫൗണ്ടേഷന്‍ ഇന്ന് ലോകം മുഴുവനുമുള്ള സേവന സംഘടനയാണ്. ഹോട്ടല്‍ വ്യവസായ രംഗത്തും ഫോര്‍ഡിന്‍റെ പേരുകളുണ്ട്.1947 ഏപ്രില്‍ ഏഴിന് ഹെന്‍‌ട്രി ഫോര്‍ഡ് മരണത്തിന് കീഴടങ്ങി
ഇന്ന് ലോകമൊട്ടാകെ 224000 തൊഴിലാളികളും
90 നിർമാണ ശാലകളുമായി വമ്പൻ കമ്പനി ആയി നിലകൊള്ളുന്നു.

London Underground (The Tube).

London Underground (The Tube).


ലോകത്തിലെ ആദ്യ ഭൂഗർഭ റയിൽവേ സംവിധാനം. ലണ്ടൻ നിവാസികൾ ഇതിനെ ട്യൂബ് എന്നു വിളിക്കുന്നു.153 വർഷങ്ങൾക്ക് മുൻപ് സേവനമാരംഭിച്ച മെട്രോ റയിൽ ശൃംഘല. ഇന്ന് 11 ലൈനുകളിലൂടെ 420 കിലോമീറ്റർ നീളത്തിൽ 270 സ്റ്റേഷനുകളിലായ് ലണ്ടൻ നഗരത്തിന്റെ സ്പന്ദനമായ് പരന്നു കിടക്കുന്ന പൊതുഗതാഗത യന്ത്രം. 
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിൽ വ്യാവസായിക വിപ്ലവം കൊടുമ്പിരി കൊള്ളുന്ന കാലം.രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ആയിരക്കണക്കിനു മനുഷ്യർ തൊഴിൽ തേടി ലണ്ടനിലേക്ക് ചേക്കേറാൻ തുടങ്ങി.നഗരത്തിലെ ഗതാഗതം താറുമാറായ് തുടങ്ങിയപ്പോൾ ഉടലെടുത്ത ആശയമാണ് Underground Railway. ഭൂമി തുരന്ന് നഗരത്തിനുള്ളിലെ ചെറു പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക എന്നത് അത്ര എളുപ്പമല്ലായിരുന്നെങ്കിലും ബ്രിട്ടനിലെ ചെളിപോലെയുള്ള മണ്ണ് തുരക്കൽ പ്രക്രിയക്ക് തുരങ്കമാകാതെ സഹായിച്ചു.
1863 ജനുവരിയിൽ Paddington, Farringdon എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ആദ്യത്തെ ലൈൻ ആയ Metropolitan Line നിലവിൽ വന്നു. ആദ്യ ദിവസം തന്നെ 38000 യാത്രക്കാരെ വഹിച്ച് അതൊരു ജൈത്ര യാത്രക്ക് തുടക്കമിട്ടു.
ഒരുപാട് ചരിത്രപരമായ മുഹൂർത്തങ്ങൾക്കും ട്യൂബ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ Luftwaffe ലണ്ടൻ നഗരത്തിൽ ബോംബ് വർഷിച്ചപ്പോൽ പൊതുജനങ്ങൾ ജീവനായ് അഭയം പ്രാപിച്ചത് ഈ ട്യൂബിന്റെ മാറിൽ ആയിരുന്നു.അന്ന് Central Line യുദ്ധവിമാന നിർമ്മാണ ശാലയായ് പ്രവർത്തിച്ചു. 2005 ജൂലായ് ഏഴിനു തീവ്രവാദികൾ ട്യൂബ് ആക്രമിച്ചു 56 പേർ ആ തുരങ്കത്തിനുള്ളിൽ ജീവൻ വെടിഞ്ഞു.
ഇന്ന് ഒരു വർഷം 130 കോടി യാത്രക്കാർ ട്യൂബ് ഉപയോഗിക്കുന്നു.ട്യൂബിന്റെ 92% നടത്തിപ്പ് ചിലവുകളും അതിന്റെ ലാഭത്തിൽ നിന്നു തന്നെയാണ് . Oyster എന്ന പേരിൽ അറിയപ്പെടുന്ന contactless സംവിധാനമാണ് ഭൂരിഭാഗം യാത്രക്കാരും pay ചെയ്യാൻ ഉപയോഗിക്കുന്നത്. Apple pay, credit cards എന്നീ സംവിധാനങ്ങളും യാത്ര എളുപ്പമാക്കുന്നു.

Wednesday, January 27, 2016

സ്വർഗീയ സുഗന്ധം

ഊദ് 

സ്വര്‍ണ്ണത്തെക്കാള്‍ വിലയുള്ള മരക്കഷ്ണമുണ്ടന്ന് സങ്കല്‍പിക്കാന്‍ കഴിയുന്നുണ്ടോ? എങ്കില്‍ ഉണ്ട്. ആ മരമാണ് ഊദ്. വിശുദ്ധവും ദൈവികവുമായ ഒരു ഗന്ധമാണ് ഊദ്. എന്നാല്‍, ആ ഗന്ധം അറിയണമെങ്കില്‍ സ്വര്‍ണ്ണം പുകക്കുന്ന ചെലവുവരും. കോഴിക്കോട് നഗരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ 'ഊദും ഊദിന്റെ അത്തറും' എന്ന ബോര്‍ഡ് കാണാത്തവരില്ല. ഒരു സുഗന്ധദ്രവ്യം എന്നാശ്വസിച്ച് കടന്നുപോകുന്നവര്‍ പക്ഷെ കൗതുകത്തിന്റെ കലവറയായ ഊദ് എന്താണെന്ന് അറിയുന്നതേയില്ല. കിലോക്ക് ഒരു ലക്ഷം രൂപ വരെ വിലയുള്ള ഊദ് കോഴിക്കോട്ടെ ചില കടകളില്‍നിന്നു ലഭിക്കും.
ഊദ് അഥവാ അഗര്‍ ഒരു സുഗന്ധദ്രവ്യ മരമാണ്. ഈ മരങ്ങള്‍ സാധാരണയായി കാണപ്പെടുന്നത് സൗത്ത് ഏഷ്യന്‍ കാടുകളിലാണ്. ഇന്ന് കേരളത്തിലും ഈ മരങ്ങള്‍ വ്യാപകമായി കൃഷി ചെയ്തുവരുന്നു.
അക്വിലേറിയ മരത്തില്‍നിന്നാണ് ഊദ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. അസമില്‍നിന്നാണ് ഇതിന്റെ ഉല്‍ഭവം എന്നു പറയപ്പെടുന്നു. ഫിയാലോഫോറ പാരസൈറ്റിക്ക എന്ന ഒരു പൂപ്പല്‍ അക്വിലേറിയ മരത്തില്‍ പറ്റിപ്പിടിക്കുമ്പോള്‍ അത് സുഗന്ധമുള്ള ഒരു പദാര്‍ഥം ഉല്‍പാദിപ്പിക്കുന്നു. അതാണ് ഊദ് ആയി രൂപാന്തരപ്പെടുന്നത്.
ഊദിന്റെ മധുരതരമായ സുഗന്ധം വളരെ പ്രസിദ്ധമാണ്. ഉ|ൗദ് എണ്ണ വിലകൂടിയതും ഡിമാന്റുള്ളതുമാണ്. അസാധാരണമായി കാണുന്നതും, അപൂര്‍വമായി കൃഷിചെയ്യുന്നതുമായ ഊദ് എണ്ണയാണ് ലോകത്ത് ഏറ്റവും വില കൂടിയ എണ്ണ.


ലോകത്തില്‍ ഊദിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത് അറേബ്യന്‍ നാടുകളിലാണ്. പെര്‍ഫ്യൂംസ്, കോസ്‌മെറ്റിക്‌സ്, മെഡിസിന്‍സ് തുടങ്ങിയവയായും ഊദ് ഉപയോഗിക്കുന്നു.
ഊദ് ഒരു കിലോ പട്ടക്ക് 25,000 രൂപ മുതല്‍ വിലയും അഗര്‍ ഓയിലിന് ഒരു കിലോക്ക് ഗ്രേഡ് അനുസരിച്ച് 10 ലക്ഷം രൂപ മുതല്‍ വിലയും ഉണ്ട്. അഗര്‍ മരത്തിന്റെ കായ്കള്‍ മെഡിസിനായും ഉപയോഗിക്കുന്നു.
പണ്ട്, പോസിറ്റീവ് എനര്‍ജിയെക്കുറിച്ചോ മാനസിക രോഗങ്ങളെക്കുറിച്ചോ വൈദ്യശാസ്ത്രം സിദ്ധാന്തങ്ങള്‍ ഉണ്ടാക്കുന്നതിനും മുമ്പ് ഒരു തടിക്കഷ്ണം പുകച്ചാല്‍ മനസ്സിനും ശരീരത്തിനും ഉന്മേഷം കിട്ടുമെന്ന് നമ്മുടെ പൂര്‍വികര്‍ കണ്ടുപിടിച്ചു. ആ തടിക്കഷ്ണമാണ് ഊദായി നമുക്കുമുന്നിലിരിക്കുന്നത്.
കാഴ്ചയില്‍ ഊദ് ചിതലെടുത്ത മരക്കഷ്ണംപോലെ തോന്നും. ഒരു പ്രത്യേക ഗന്ധവുമുണ്ടാകും. ഭാരം നന്നേ കുറവ്. കനലിലിട്ടാല്‍ കുന്തിരിക്കംപോലെ പുകയും. സ്വര്‍ഗീയമായൊരു സുഗന്ധം പരക്കും. ആ സുഗന്ധമേറ്റാല്‍ മനസ്സില്‍ ഊര്‍ജം നിറയും. രോഗം മാറുമെന്ന വിശ്വാസം. അങ്ങനെ ചരിത്രാതീത കാലംമുതല്‍ കടന്നുവന്ന അത്ഭുതമായി നമുക്കുമുന്നിലിരിക്കുകയാണ് ഊദ്.
ഇന്ത്യ, ഇന്തോനേഷ്യ, കംബോഡിയ, മലേഷ്യ തുടങ്ങിയ ചുരുക്കം രാജ്യങ്ങളിലാണ് ഊദിന്റെ ഉല്‍പാദനമുള്ളത്. ഇന്ത്യയില്‍, അസമില്‍ മാത്രമെ ഊദ് കിട്ടുന്നുള്ളൂ. അറബികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഊദും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. 
ടിബറ്റുകാര്‍ പൗരാണിക കാലംമുതല്‍ പ്രാര്‍ഥിക്കാന്‍ ഊദ് പുകക്കുമായിരുന്നു. പ്രാര്‍ഥന മനസ്സിന് ഊര്‍ജം പകരുമ്പോള്‍ ഊദിന്റെ സുഗന്ധം ആത്മീയമായ ഉണര്‍വുനല്‍കുമെന്ന് ബുദ്ധമതം പറയുന്നു. ദൈവത്തിന്റെ സ്വന്തം മരം എന്നാണ് ഊദ് അറിയപ്പെടുന്നത്.
ആയുര്‍വേദം, യൂനാനി, ടിബറ്റന്‍ ചൈനീസ് പാരമ്പര്യ ചികിത്സാരീതികള്‍ എന്നിവയില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള പ്രാധാന ഔഷധമായി പറയുന്നത് ഊദാണ്.
എട്ടാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ മൃതദേഹങ്ങള്‍ മമ്മിയാക്കാനും ഊദ് വാറ്റിയ തൈലം ഉപയോഗിക്കാറുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധ ഭിക്ഷുക്കളും സൂഫിവര്യന്മാരും ഊദ് ഉപയോഗിച്ചിരുന്നു. 
ജപ്പാനില്‍ നടത്തിയ ശാസ്ത്രീയമായ പരീക്ഷണങ്ങളില്‍ ചില പ്രത്യേക ഔഷധഗുണങ്ങള്‍ ഊദിനുണ്ടെന്നു കണ്ടെത്തി. ഊദ് മാനസികമായി ഉണര്‍വും ശാന്തതയും നല്‍കുകയും ഡിപ്രഷന്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. നെഗറ്റീവ് എനര്‍ജി മനുഷ്യശരീരത്തില്‍നിന്നും ഇല്ലാതാവുന്നു. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ഉത്സാഹം കൂട്ടുകയും ചെയ്യുന്നു. നാഢീസംബന്ധമായ അവ്യവസ്ഥകള്‍ പരിഹരിക്കുന്നതോടൊപ്പം ശരീരത്തിലെ നാഢീഞരമ്പുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുകയും ചെയ്യുന്നു.


അപസ്മാരം, സന്ധിവാതം, പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങള്‍, ശ്വസനസംബന്ധിയായ പ്രശ്‌നങ്ങള്‍, ആസ്മ, കാന്‍സര്‍, കരള്‍രോഗം, വാര്‍ധക്യ പ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് ഊദ് മരുന്നായി ഉപയോഗിച്ചിരുന്നു. വിവധ ത്വക്കുരോഗങ്ങള്‍ക്ക് ഇന്നും അറബികള്‍ ഊദ് പുകക്കുകയാണു ചെയ്യുന്നത്. ഊദ് പുകക്കുന്ന ആരാധനാലയങ്ങള്‍ ആത്മീയത മാത്രമല്ല ഒരാളിന്റെ ശരീരത്തെയും മനസ്സിനെയും സ്വാധീനിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ആത്മാവിനുള്ള ഭക്ഷണമാണ് ഊദ് എന്നാണ് ഇസ്‌ലാം വിശ്വാസം. മനസ്സിനെ നിയന്ത്രിക്കാനും ചിത്തഭ്രമംപോലും ഇല്ലാതാക്കാനും ഊദിനു കഴിയുമെന്ന് വിശുദ്ധ ഗ്രന്ഥങ്ങള്‍ പറയുന്നു. അറബികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ഊദ്. വീട്ടിലായാലും പൊതുസ്ഥലങ്ങളിലായാലും ഊദ് പുകച്ചുകൊണ്ടാണ് ഇവര്‍ ഒരു ദിവസം തുടങ്ങുന്നത്. ഊദിന്റെ അത്തറേ ഒട്ടുമിക്ക അറബികളും ഉപയോഗിക്കാറുള്ളൂ. ഇവിടുത്തെ പ്രാര്‍ഥനാലയങ്ങളിലെല്ലാം ഊദ് പുകക്കാറുണ്ട്. നമ്മുടെ നാട്ടില്‍ കുന്തിരിക്കം പുകക്കുന്നതുപോലെയാണ് അവര്‍ ഊദ് പുകക്കുന്നത്.
ഊദ് പുകക്കാന്‍ പ്രത്യേകം പാത്രമുണ്ട്. ഇതില്‍ കരിക്കട്ട കനലാക്കി ഊദ് അതിലിട്ടു പുകക്കുകയാണ് ചെയ്യുന്നത്. ജപ്പാനില്‍നിന്നും ചൈനയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ഒരുതരം കരിക്കട്ടയാണു കനലാക്കുന്നത്.
ഊദ് വാങ്ങാനെത്തുന്നവരില്‍ മലയാളികളാണു കൂടുതലെങ്കിലും ഊദ് പുകക്കുന്ന മലയാളികള്‍ വളരെ കുറവാണ്. ഗള്‍ഫിലേക്കു തിരിച്ചുപോകുമ്പോള്‍ അറബികള്‍ക്കു സമ്മാനിക്കാനാണ് ഭൂരിഭാഗംപേരും ഊദ് വാങ്ങുന്നത്.
ഒരുലിറ്റര്‍ ഊദിന്റെ അത്തറിന് ലക്ഷങ്ങള്‍ വിലവരും. മരത്തിന്റെ കാലപ്പഴക്കമാണ് ഊദിന്റെ വില നിശ്ചയിക്കുന്നത്. ആറായിരം മുതല്‍ പത്തുലക്ഷം വരെ വിലയുള്ള ഊദ് വില്‍പനക്കായുണ്ട്.
ഇത്രയും ആദായമുള്ള ഈ മരം നട്ടുവളര്‍ത്താന്‍ ബുദ്ധിമുട്ടാണ്. ഇന്ത്യയില്‍ ഊദ് വളരുന്ന ഏകസംസ്ഥാനം അസമാണ്. അവിടെ ഗോഹാട്ടി പ്രദേശങ്ങളിലെ കൊടു|ംവനങ്ങളിലാണ് ഊദ് കാണുന്നത്. ഊദ് മരത്തിന്റെ തൈ നമ്മുടെ മണ്ണിലും വളരും. എന്നാല്‍ ആ മരം സുഗന്ധദ്രവ്യമാകണമെങ്കില്‍ പിന്നെയും കടമ്പകളുണ്ട്. ഊദ് മരം സുഗന്ധദ്രവ്യമായി കിട്ടാന്‍ ശരാശരി 40 മുതല്‍ 50 വര്‍ഷംവരെ വളര്‍ച്ച ആവശ്യമുണ്ട്. ഇതിനെക്കാള്‍ പ്രാധാന്യമുണ്ട് ഊദ് മരം തുളക്കുന്ന ഒരുതരം വണ്ടിന്റെ സാന്നിധ്യം.
നാല്‍പതു വര്‍ഷത്തിലേറെ പഴക്കമാകുമ്പോള്‍ ഊദ് മരത്തിന്റെ തൊലിപൊട്ടി ഒരു ദ്രാവകം പുറത്തേക്കുവരും. ഈ ദ്രാവകത്തിനു പ്രത്യേക സുഗന്ധമുണ്ട്. ഇതു പ്രത്യേകതരം വണ്ടുകളെ മരത്തിലേക്ക് ആകര്‍ഷിക്കുന്നു. ഈ വണ്ടുകളാണ് യഥാര്‍ഥത്തില്‍ ഊദ് ഉണ്ടാക്കുന്നത്. ഊദ് മരത്തിലെത്തിയാല്‍ ഈ വണ്ടുകള്‍ തേനീച്ചകളെപ്പോലെ കൂടുകൂട്ടാന്‍ തുടങ്ങും. മരംതുളച്ച് കാതലിനുള്ളിലാണ് ഇവയുടെ സഹവാസം. ഈ വണ്ടുകള്‍ ഉല്‍പാദിപ്പിക്കുന്ന ഒരുതരം എന്‍സൈം ഊദ് മരത്തില്‍ ഒരുതരം പൂപ്പല്‍ബാധയുണ്ടാക്കുന്നു. മാത്രമല്ല, ഊദ് മരത്തിന്റ കാതല്‍ വിവിധ രൂപങ്ങളിലായി പൊടിഞ്ഞുമാറുകയും ചെയ്യുന്നു. ഈ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ഊദ് മരം വലിയ ചിതല്‍പ്പുറ്റുപോലെയാവും. ഈ മരക്കഷ്ണങ്ങളാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധദ്രവ്യമായ ഊദ്.
അസമിലെ ഉള്‍ക്കാടുകളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഊദ് മരങ്ങള്‍ ഇപ്പോഴുമുണ്ട്. പക്ഷെ കൊടുംകാടിനുള്ളില്‍ ഇതു കണ്ടെത്തുക പ്രയാസമാണ്. ഊദിന്റെ വ്യാപാരസാധ്യതകള്‍ മനസ്സിലാക്കി ഇപ്പോള്‍ അസമില്‍ ഊദ് മരം നട്ടുപിടിപ്പിക്കുകയും കൃത്രിമമായി വണ്ടുകളെ കടത്തിവിടുകയും ചെയ്യുന്നു. എന്നാല്‍ പ്രകൃതിദത്തമായി കിട്ടുന്ന ഊദിന്റെ ഗുണമേന്മ ഇവക്കില്ല. ഗള്‍ഫിലെ സാധാരണക്കാരായ അറബികളാണ് ഇത്തരം ഊദ് വാങ്ങുന്നത്.
ഊദ് വാറ്റിയെടുക്കുന്ന അത്തറാണ് ഊദിന്റെ അത്തര്‍. കിലോ കണക്കിന് ഊദ് വാറ്റിയാലേ ഒരുലിറ്റര്‍ ഊദിന്റെ അത്തറുകിട്ടൂ. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിനു രൂപയാകും ഒരുലിറ്റര്‍ ഊദിന്റെ അത്തറിന്.


cdt:വിക്കി,പറഞ്ഞുകേട്ട അറിവുകൾ,ആരാമം)

Impostor, ഒരു വ്യക്തികത അസാമാന്യ കഥ (യഥാര്ത്യം )

frederic bourdin
frederic bourdin


അമേരിക്ക :- 1994 San Antonio , Texas .. ....സാധാരണപോലെ ആ 13 വയസ്സുകാരന്‍ Nicholas Barclay അമ്മ കൊടുത്ത 5 Dollar വാങ്ങി അന്നു വൈകീട്ട് ബാസ്കെറ്റ് ബാള്‍ കളിക്കാന്‍ പോകുകയും .. കളി ഒക്കെ കഴിഞ്ഞു വീട്ടില്‍ വിളിച്ചു ചേട്ടനോട് തന്നെ വിളിക്കാന്‍ വരണം എന്ന് പറഞ്ഞെങ്കിലും നീ നടന്നു വന്നാല്‍ മതിയെന്നു ചേട്ടന്‍ പറഞ്ഞു ..പക്ഷെ പിന്നീടൊരിക്കലും അവന്‍ വീട്ടില്‍ തിരിച്ചെത്തിയതെ ഇല്ല .. അവന്‍റെ വീട്ടുകാര്‍ക്കൊഴികെ ആ തിരോധാനം മറ്റാര്‍ക്കും ഒരു വലിയ വാര്‍ത്തയെ ആയില്ല ,അവന്‍റെ അമ്മയ്ക്കും ചേച്ചിക്കും ഉറങ്ങാനാവാത്ത രാവുകള്‍ ആയിരുന്നു ... നാളുകള്‍ കാത്തിരുന്നു ... ഇനിയവന്‍ മടങ്ങിവരുമെന്ന പ്രതീക്ഷ അവരില്‍ അസ്തമിച്ചു .. പക്ഷെ അവനു എന്ത് പറ്റിയെന്നറിയണമെന്ന് അവര്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു
സ്പൈയിന്‍ ):- 1997 October 7 ,Linares,Spain- നേരത്തെ പറഞ്ഞ സംഭവം കഴിഞ്ഞു ഏതാണ്ട് 3 വര്‍ഷം 4 മാസം കഴിഞ്ഞ് മഴ പെയ്യുന്ന ആ രാത്രിയില്‍ പോലീസിനു വന്ന ഒരു ഫോണ്‍ കോളില്‍ , വിനോദസഞ്ചാരികള്‍ ആയ തങ്ങള്‍ ഒരു കുട്ടിയെ പേടിച്ചരണ്ട നിലയില്‍ കാണുന്നുവെന്നും അവന്‍റെ കൈയ്യില് യാതൊരു തിരിച്ചറിയല്‍ രേഖകളുമില്ലയെന്നും ഏകദേശം 15 വയസ്സ് തോന്നുമെന്നും, പെട്ടന്ന് തന്നെ നിങ്ങള്‍ ഇവിടെ എത്തണമെന്നും അറിയിച്ചു. ഏതാണ്ട് 10 മിനിട്ടിനുള്ളില്‍ പോലീസെത്തി ..ഒരു പബ്ലിക്‌ ഫോണ്‍ ബൂത്തില്‍ പേടിച്ചരണ്ടു ചുരുണ്ട് കൂടി ഇരിക്കുകയായിരുന്ന അവന്റെയടുത്തേക്ക് പോലീസ് വരുമ്പോള്‍ അവന്‍ അപരിചിതരെ കണ്ട കുട്ടിയെപോലെ കൂടുതല്‍ ഭയചകിതനായി കാണപെട്ടു . അവന്റെ ഭാവപ്രകടനങ്ങളില്‍നിന്ന് ലൈംഗീകമായി പീഡിപ്പിക്കപ്പെടുകയും എങ്ങിനെയോ രക്ഷപെടുകയുംചെയ്ത ഒരു കുട്ടിയാണ് ഇപ്പോള്‍ തങ്ങള്‍ക്കു മുന്‍പിലെന്നു പോലീസിനു തോന്നി. പോലിസ് പല തവണ ചോദ്യംചെയ്തിട്ടും , ഒരു ചോദ്യങ്ങള്‍ക്കും അവന്‍ മറുപടി പറഞ്ഞതെ ഇല്ല ..പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പോലീസിനു അറിയില്ല എങ്കില്‍ അയാളെ കസ്റ്റെടിയില്‍ വെച്ച് കൊണ്ടിരിക്കാന്‍ നിയമപ്രകാരം കഴിയില്ല , ഉടനെ തന്നെ ഒരു ബാലസദനത്തിലേക്ക് അവനെ മാറ്റണം.ഇത് അറിയാവുന്നതിനാല്‍ ആണ് അവന്‍ അവരുടെ ചോദ്യങ്ങള്‍ക്ക് ഒന്നും മറുപടി പറയാതെ ഇരുന്നത് , ഉടനെ തന്നെ അവന്‍ ആഗ്രഹിച്ച പോലെ പോലീസ് അവനെ അടുത്തുള്ള ഒരു ബാലസദനത്തില്‍ എത്തിച്ചു ..
ഒരു നല്ല കുട്ടിക്കാലമോ, സ്നേഹമോ സംരക്ഷണമോ ഒന്നും ഇതുവരെ കിട്ടിയിട്ടില്ലാത്ത അവനെ സംബന്ധിച്ച് ഇത് ഒരവസരമാണ്.. ഒരു പുനര്‍ജ്ജന്മം ..ഈ പേരൊക്കെ മാറ്റി മറ്റൊരാളാവുക...‍ ഒരു പക്ഷെ ഇനി ആരും ഒരിക്കലും തന്നെ തിരിച്ചറിയുകയും ഇല്ല , ഭാഗ്യം ഉണ്ടെങ്കില്‍ തന്നെ സ്നേഹിക്കുന്ന സംരക്ഷിക്കുന്ന ഒരിടത്ത് ഇനി ജീവിക്കാം . അതെ അവന്‍ തീരുമാനിച്ചു ഇനി പുതിയ ഒരു ജന്മം.
സ്പൈയിനിലെ തിരിച്ചറിയില്‍ രേഖ ഇല്ലാതെ തല്‍ക്കാലം നില്‍ക്കാന്‍ കഴിയുന്ന ബാലസദനത്തിലാണ് അവനിപ്പോള്‍... എങ്കിലും അധികൃതര്‍ക്ക് അവനെപറ്റിയുള്ള എല്ലാം കൃത്യമായി അറിയേണ്ടതുണ്ട് ... ഇനിയും ഒന്നും അറിയുന്നില്ലെങ്കില്‍ അവന്‍റെ photo യും fingerprint മൊക്കെ എടുത്തു എജെന്‍സികള്‍ക്ക് അയക്കേണ്ടി വരുമെന്ന് അവര്‍ പറയുന്നതുകേട്ട അവന്‍ ,അത് അനുവദിച്ചാല്‍ അതോടെ താന്‍ ജയിലിലായേക്കുമെന്ന് മനസ്സിലാക്കുന്നു. ഉദ്യോഗസ്ഥനോട് താന്‍ അമേരിക്കന്‍ ആണെന്നും, ഒളിച്ചോടിയതാണെന്നും‌, വീട്ടുക്കാരുമായി തനിക്ക് ബന്ധപെടണമെന്നും പക്ഷെ .. അവരെ തനിക്കു തന്നെ വിളിക്കണമെന്നും , ഒരു പോലീസോ കോടതിയോ തന്റെ വീട്ടില്‍ വിളിച്ചു എന്നെ സ്പെയിനില്‍ നിന്നും കണ്ടു പിടിച്ചു എന്ന് പറയുന്നത് എനിക്ക് ഇഷ്ടമല്ല എന്നും പറഞ്ഞു... അമേരിക്കയില്‍ ഇപ്പോള്‍ രാത്രി ആണ്, ഇന്ന് രാത്രി അതായതു അമേരിക്കയില്‍ പകല്‍ ആകുമ്പോള്‍ താന്‍ തന്നെ വിളിച്ചു പറയാം .. ആ രാത്രി അവര്‍ അവനെ ഫോണ്‍ സംവിധാനം ഉപയോഗിച്ച് വീട്ടില്‍ വിളിക്കാനും ആ ഓഫീസില്‍ തുടരാനും‍ അനുവദിച്ചു .. അവിടെ ഇരുന്ന ഫോണ്‍ directory എടുത്തു ആദ്യം അവന്‍ അമേരിക്കന്‍ പോലിസിനെ വിളിച്ചു ..ഞാന്‍ സ്പെയിനില്‍ നിന്ന് പോലിസ് ഓഫീസര്‍ ജോനാതന്‍ ആണ്.. ഇവിടെ ഞങ്ങള്‍ക്ക് ഒരു അമേരിക്കന്‍ കുട്ടിയെ കിട്ടിയിട്ടുണ്ട് ..കുറെ വര്‍ഷം മുന്നേ അവിടെനിന്ന് കാണാതായതാണ് .
അമേരിക്കന്‍ പോലീസ് പറഞ്ഞു.. ആയിരക്കണക്കിന് കാണാതായ കുട്ടികളുടെ വിവരങ്ങള്‍ ഉണ്ട് ..ഇത് ഓരോന്നും ഞങ്ങള്‍ക്ക് നോക്കി കണ്ടു പിടിക്കാന്‍ കഴിയില്ല .. ഞങ്ങള്‍ Centre for Missing Children and Exploited Children Virginia യുടെ നമ്പര്‍ തരാം ..അവര്‍ക്ക് നിങ്ങളെ തീര്‍ച്ചയായും പെട്ടന്ന് സഹായിക്കാന്‍ കഴിയും . അവിടേക്ക് അവന്‍ വിളിച്ചു , ഏതാണ്ട് 14-15 വയസ്സ് പ്രായമുള്ള ഒരു അമേരിക്കന്‍കുട്ടി ഇവിടെയുണ്ടെന്നും അവന്‍ ആരെന്നോ എന്തെന്നോ അവന്‍റെ ഇപ്പോഴത്തെ മാനസിക അവസ്ഥയില്‍ പറയുന്നില്ലെന്നും...തന്‍റെ ഇപ്പോഴത്തെ രൂപവുമായി ചേര്‍ന്ന വിവരണം അല്ലെങ്കിലും അവനെ കൊണ്ട് മാനേജു ചെയ്യാന്‍ പറ്റിയേക്കും എന്ന് തോന്നിയ , അത്ര കൃത്യം അല്ലാത്ത കുറച്ച് ശാരീരിക വിവരണങ്ങളും നല്‍കി ..കാരണം ഈ പറഞ്ഞ വിവരണങ്ങളില്‍ നിന്നും അവര്‍ ഒരാളെ കണ്ടു പിടിക്കേണ്ടത്‌ അവന്‍റെ അവശ്യം ആണ് .. അവിടെയുള്ള രേഖകളിലൂടെയൊക്കെ നോക്കിയ അവര്‍ ഇത് ഒരുപക്ഷെ June 13 കാണാതായ Nicholas Barclay എന്നാ ഒരു പയ്യന്‍ ആയിരിക്കാം എന്ന് പറഞ്ഞു .. അപ്പോള്‍ ഫാക്സ് നമ്പര്‍ കൊടുത്തിട്ട് അവന്‍റെ ഒരു ഫോട്ടോ ഫാക്സ് ചെയ്യൂ ഉടനെ ഞങ്ങള്‍ക്ക് ഇവനെ തിരിച്ചറിയാന്‍ പറ്റുമോ എന്ന് നോക്കാം എന്ന് പറഞ്ഞു, താമസിയാതെ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് പടം ഫാക്സില്‍ വന്നു ഏതാണ്ട് 4 വര്‍ഷം മുന്നേ കാണാതായ Nicholas Barclay .. പക്ഷെ താനുമായി ഒരു സാമ്യം പോലും ഇല്ല ..
രക്ഷപെടാന്‍ വേറെ മാര്‍ഗമൊന്നും ഇല്ലെങ്കിലും ഒന്ന് ശ്രമിക്കുകതന്നെ, സംശയത്തിന്റെ പരിധിയില്‍ രക്ഷപെടാന്‍ ഉള്ള ഏക അവസരം കിട്ടിയാലോ ഫോണ്‍ എടുത്തു അവന്‍ വീണ്ടും വിളിച്ചു അവരോടു പറഞ്ഞു “ഫാക്സ് കിട്ടി , ഇത് നിങ്ങളുടെ Nicholas Barclay തന്നെ ആണ്“
അമേരിക്ക )- നിക്കൊളസ്സിന്റെ വീട്ടില്‍ ഉടന്‍ തന്നെ പോലീസ് വിളിച്ചു ..നിങ്ങളുടെ കുട്ടിയെ സ്പയിന്‍ എന്നാ രാജ്യത്തുനിന്നും കണ്ടെത്തിയതായി അറിയിച്ചു.നിക്കൊളസ്സിന്റെ ചേച്ചി Carey Gibsonനു അവര്‍ കൊടുത്ത ഫോണ്‍ നമ്പറില്‍ ഉടനെ തന്നെ ചേച്ചി വിളിച്ചു ഫോണ്‍ എടുത്ത അവന്‍ പറഞ്ഞു ഞാന്‍ പോലീസ് ആണ് പേര് ജോനാതന്‍ .. നിക്കോളാസ് എന്‍റെ അടുത്ത് ഇരിപ്പുണ്ട് , പേടിച്ചരണ്ട് ആണ് അവന്‍ , ആരോടും സംസാരിക്കുന്നില്ല ..അവനെ തട്ടിക്കൊണ്ടു പോയതാണ്.. അവന്‍ പീഡിപ്പിക്കപെട്ടിട്ടുണ്ട്..അവനു ഒന്നും ഓര്‍മയില്ല ..വീടും വീട്ടുക്കാരെയും ഒന്നും..എനിക്കവന്റെ ശബ്ദം ഒന്ന് കേള്‍ക്കണം എന്നാ പെങ്ങളുടെ അവശ്യം പോലും ജോനാതന്‍ നിഷേധിച്ചു ..കാര്യം അവനറിയാം ..ഒരു നിമിഷത്തില്‍ ഈ നാടകം അവസാനിക്കും എങ്കിലും ഫോണ്‍ അവനു കൊടുക്കുന്നു എന്ന് ചേച്ചിയോടെ പറഞ്ഞു ..പെങ്ങള്‍ അവനോടു നീ പേടിക്കേണ്ടാ.. ഞാന്‍ ഉടനെ തന്നെ അവിടെ വരാം ..നിന്നെ ഇങ്ങു കൂട്ടി കൊണ്ട് വരാം ..നീ വിഷമിക്കേണ്ടാ എന്നൊക്കെ പറഞ്ഞെങ്കിലും അവന്‍ ആകെ മറുപടിയായി അവ്യക്തമായി “love u “ എന്ന് പറഞ്ഞു ..
അവനു അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല .. കാരണം ഇനി ഒരു തിരിച്ചുപോക്ക് സാധ്യമല്ല ...അവന്‍ ഇപ്പൊള്‍ വേറൊരാളായി അഭിനയിക്കുകയല്ല , ഒരാളുടെ identity അവന്‍ അപഹരിച്ചു കഴിഞ്ഞിരുന്നു ... എഫ് ബി ഐ ഓഫീസില്‍ നിന്നും Carey Gibsonനെ (Nicholasന്‍റെ ചേച്ചിയെ)വിളിച്ചിട്ട്.. സ്പയിനിലെ എംബസ്സി നിങ്ങളുടെ അനിയനെ തിരിച്ചെത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നുവെന്നുംനിങ്ങളവനെ കൂട്ടികൊണ്ടുപോകാന്‍ ഉടനെ തയ്യാറാവുകയെന്നുംഅറിയിച്ചു .. എംബസ്സിയിലേക്ക് അവന്റെ കാണാതായ സമയത്തെ ഫോട്ടോ മറ്റു രേഖകളെല്ലാം അവര്‍ ഫാക്സ് ചെയ്തു . എഫ് ബി ഐ ഈ കേസില്‍ വരാന്‍ ഉള്ള കാരണം , സാധാരണ ഗതിയില്‍ ഒരു കുട്ടിയെ കാണാതായി ഇത്രെയും നാള്‍ കഴിഞ്ഞാല്‍ ഒന്നുകില്‍ അവന്‍ മരിച്ചിരിക്കാം അല്ലെങ്കില്‍ ഒരിക്കലും കണ്ടു കിട്ടാതെ വരാം .. പക്ഷെ ഇവിടെ കണ്ടു കിട്ടി എന്നത് മാത്രം അല്ല വളരെ അകലെ ഉള്ള ഒരു രാജ്യത്തില്‍ നിന്ന് ആണ് അവനെ കിട്ടിയത്, മറ്റൊരു ഭൂഖണ്ഠത്തില്‍ നിന്നും ..
സ്പെയിന്‍ ):- പ്രായപൂര്‍ത്തി ആകാത്ത ഒരു അമേരിക്കന്‍ പൌരനെയാണ് ഇവിടെ കണ്ടു പിടിക്കപെട്ടത്‌, ഇവിടെ എംബസ്സിക്ക് ഇപ്പോള്‍ അവന്‍റെ രക്ഷിതാക്കളുടെ കടമയാണ് നിറവേറ്റേണ്ടത് , പിന്നെ ഇത് വളരെ വിരളമായ ഒരു കേസ് ആയതു കൊണ്ട് അവര്‍ പെട്ടന്ന് തന്നെ ഇവന്‍ യഥാര്‍ത്ഥത്തില്‍ നികോളാസ് ആണോ എന്നറിയാനായി അടുത്ത 
ബന്ധുക്കളെ എത്തിച്ചു ഉറപ്പാക്കാന്‍ ശ്രമിച്ചു. നികോളാസ് തന്നെ ആണെങ്കില്‍ എത്രയും പെട്ടന്ന് അവനെ നാട്ടില്‍ എത്തിക്കണം .. ഇവന്‍റെ ഗോളാന്തര തിരോധാനം എഫ് ബി ഐ ക്ക് അന്വേഷിക്കാനും നികോളാസ്നെ പെട്ടന്ന് നാട്ടില്‍ എത്തിക്കെണ്ടിയിരിക്കുന്നു.
. അടുത്ത ദിവസം രാവിലെ തന്നെ ബാലസദനത്തില്‍ അവനു നികോളാസിന്‍റെ കാണാതായ സമയത്തെ കളര്‍ ചിത്രവും , മറ്റു തിരിച്ചറിയല്‍ രേഖകളുംകിട്ടി .. കതകടച്ച് രേഖകള്‍ തുറന്നു നോക്കിയ അവന്‍ തീര്‍ത്തും ഞെട്ടി പോയി , താനുമായി ഒരു സാമ്യവും ഇല്ലാത്ത നീല കണ്ണുള്ള വെളുത്ത് കൊലുന്നനെയുള്ള ഒരു കുട്ടിയാണ് ആണ് നിക്കോളാസ്, അവനെ സംബന്ധിച്ച് ആകെ കണ്ടു പിടിക്കാന്‍ പറ്റിയ സാമ്യം രണ്ടു പേര്‍ക്കും അഞ്ചു വിരലുകള്‍ കൈയ്യില്‍ ഉണ്ടെന്നെത് മാത്രം ആണ് . 
അവിടെ ഉള്ളവര്‍ നിക്കോളാസ് നിനക്കുടന്‍ വീട്ടിലേക്ക് പോകാന്‍ കഴിയുമെന്ന് അറിയിക്കുമ്പോള്‍ അവന് തരിച്ചിരിക്കാനെ കഴിയുന്നുള്ളൂ കാരണം അവന്‍റെ മനസ്സില്‍ താന്‍ ഇനി എപ്പോള്‍ ജയിലില്‍ പോകേണ്ടി വരും എവിടെ വെച്ച് പോകേണ്ടി വരും എന്നത് മാത്രമേ അറിയേണ്ടതുള്ളൂഎന്നതായിരുന്നു.
അമേരിക്കന്‍ എംബസ്സിയില്‍ നിന്നും ആള്‍ എത്തുമ്പോഴേക്കും അവന്‍ എവിടെക്കോ ഓടി രക്ഷപെട്ടു കളഞ്ഞു .. തിരച്ചിലില്‍ അധികം ദൂരെനിന്നല്ലാതെ അവനെ കണ്ടുപിടിക്കുകയും ചെയ്തു.. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നു എന്നാ കാര്യം കൊണ്ട് എംബസ്സി ഉദ്യോഗസ്ഥനും സംശയം ഉണ്ടായില്ല .അടുത്ത ദിവസം രാവിലെ അവനെ കൂട്ടികൊണ്ടുവരാന്‍ ചേച്ചി അമേരിക്കയില്‍ നിന്നും വരുന്നുണ്ട് എന്നാ വാര്‍ത്ത ആണ് അവന്‍ കേട്ടത് .. സംഭവങ്ങള്‍ ഇങ്ങിനെ ഒക്കെയെത്തുമെന്ന് ആലോചിക്കാതെ ഈ വേണ്ടാത്ത പണിക്കു ഇറങ്ങാന്‍ ഏതു നേരത്താണോ തോന്നിയതെന്ന് അവനുതോന്നി . പിടിക്കപെടാതിരിക്കാനുള്ള ഒരുക്കങ്ങള്‍ ഒന്നും ചെയ്യാന്‍ അവനെ കൊണ്ട് കഴിയില്ല ..കാരണം Nicholas Barclayയെ കുറിച്ച് അവനു ഒന്നും അറിയില്ല , ഇടതുകൈയ്യന്‍ ആണോ അതോ വലതു കൈയ്യന്‍ ആണോ എന്ന് പോലും
[ Nicholas Barclay സ്വര്‍ണ തലമുടിയുള്ള , നീല കണ്ണുകള്‍ ഉള്ള ,, മുന്നിലെ പല്ലിന്റെ നിരയില്‍ കാണാവുന്ന രീതിയില്‍ വിടവുകള്‍ ഉള്ള ( നമ്മുടെ നായകന്റെയും മുന്നിലെ പല്ലില്‍ ഒരു വിടവ് ഉണ്ട് ) അത്യാവശ്യം നല്ല രീതിയില്‍ കുരുത്തകേടുകള്‍ എല്ലാം ഉള്ള ഒരു പയ്യന്‍ ആയിരുന്നു, അനുസരണ തീരെ ഇല്ലാത്ത ഒരുവന്‍ നേരത്തെ രണ്ടു തവണ വഴക്കിട്ടു വീട് വിട്ടു പോയിട്ടും ഉണ്ട്, അടുത്ത ദിവസങ്ങളില്‍ കണ്ടു പിടിച്ചിട്ടും ഉണ്ട് ]
എന്തായാലും നനഞിറങ്ങി, മറ്റൊരു വഴിയും ഇനി മുന്നില്‍ ഇല്ല, അവന്‍ Hair Color ക്രീം വാങ്ങി തലമുടി സ്വര്‍ണ്ണ നിറം ആക്കി , Nicholas Barclay യുടെ വിവരങ്ങളില്‍ കണ്ട പോലെ കൈയ്യിലെ മൂന്ന് ഇടങ്ങളില്‍ T , J , L & N എന്ന് പച്ച കുത്തി പിന്നെ ഒരു വലിയ Sun Glass , ഒരു തൊപ്പി പിന്നെ ഒരു സ്കാര്‍ഫ് , ഗ്ലൌസ് ഒരാളിനെ എങ്ങിനെ ഒക്കെ മാക്സിമം മറയ്ക്കാമോ അതെല്ലാം എല്ലാം ചെയ്തു ..എങ്കിലും അവനു ഉറപ്പായിരുന്നു ചേച്ചി എത്തി തന്നെ കണ്ടാല്‍ ഉടനെ തന്നെ താന്‍ പിടിയിലാകും.
ചേച്ചി വന്നു എന്ന് അറിഞ്ഞിട്ടും പുറത്തിറങ്ങാതെ പത്തു മിനിട്ടോളം അവന്‍ മുറിയില്‍ തന്നെ അടച്ചിരുന്നു .. തൊപ്പി വെച്ച് , കണ്ണാടി വെച്ച് , സ്കാര്‍ഫ് കൊണ്ട് കഴുത്തും താടിയും ചേര്‍ത്ത് കെട്ടി ഗ്ലൌസ് ഒക്കെ ഇട്ടു അവന്‍ പതിയെ പുറത്തേക്കു ഇറങ്ങി .. അവനെ ഞെട്ടിച്ചു കൊണ്ട് ഒരു നിമിഷം പോലും കളയാതെ ചേച്ചി ഓടി വന്നു അവനെ കെട്ടിപിടിച്ചു , കരഞ്ഞു , ഞാന്‍ ഇവിടെ ഉണ്ട്. നിനക്ക് ഒന്നും പറ്റിയില്ല, നിന്നെ ചേച്ചി വീട്ടിലേക്കു കൊണ്ട് പോകാം, നിന്നെ ഞാന്‍ തിരിച്ചറിയില്ലെന്നു കരുതിയോ ? നിനക്ക് അമ്മാവന്റെ അതെ മൂക്കാണ് , പല്ലിന്റെ ആ വിടവും .നീ ഒന്നും പേടിക്കേണ്ടാ, എല്ലാം ശെരിയാവും എന്നൊക്കെ അവള്‍ സമാധാനിപ്പിച്ചു കൊണ്ടിരുന്നു..
എന്തിനാണ് അങ്ങിനെ ചെയ്തത് എന്ന് അവനു അറിയില്ല, പക്ഷെ അവനു ഒന്നുറപ്പാണ് അവള്‍ക്കു വേറെ വഴിയില്ല , തന്നെ കണ്ടു പിടിച്ചേ ഒക്കൂ , കൊണ്ട് പോയെ ഒക്കൂ , കാരണം എന്തെങ്കിലും ഉണ്ടാവും. പിന്നെ അവള്‍ അവനെ നിരവധി ഫോട്ടോകള്‍ കാണിച്ചുകൊടുത്തു , ഓരോ ആളുകളെയും പറഞ്ഞു കൊടുത്തു, ഇത് ഇന്ന ആള്‍ , ഇത് നമ്മുടെ വീട്, ഇത് നിന്റെ മുറി , ഇത് അമ്മാവന്‍ എന്നിങ്ങിനെ ആവര്‍ത്തിച്ച്‌ പറഞ്ഞു പഠിപ്പിക്കുന്ന രീതിയില്‍.
നീ കുറച്ചു വലുതായി എന്നെ ഉള്ളൂ , പിന്നെ ഒന്നും അധികം സംസാരിക്കുന്നില്ല ...നീ ഒത്തിരി മാറി പോയി ..കഴിഞ്ഞ നാല് കൊല്ലം അവര്‍ നിന്നെ പീഡിപ്പിച്ചു ,അതാ നീ ഇങ്ങിനെ ആയതു ..എങ്കിലും നീ ഞങ്ങളുടെ നിക്കോളാസ് തന്നെ ആണ് എന്നൊക്കെ ചേച്ചി വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേ ഇരുന്നു..
ഇനി സ്പെയിനിലെ കോടതിയില്‍ നിന്നും അനുമതി വേണം, അതിനു അവര്‍ക്ക് ഇത് Carey Gibsonന്‍റെ കാണാതായ സഹോദരന്‍ നിക്കോളാസ് ആണെന്ന് കോടതിക്ക് ബോദ്ധ്യപ്പെടണം. എംബസ്സി ഉദ്യോഗസ്ഥരും ചേച്ചിയും അത് നിക്കോളാസ് തന്നെ എന്ന് വാദിക്കുന്നു എങ്കിലും , ജഡ്ജിക്ക് അവരെ പ്രത്യേകമായി അഭിമുഖം ചെയ്തു ചില ഫോട്ടോകള്‍ കാണിച്ചു ഉറപ്പു വരുത്തണമെന്നു പറഞ്ഞു. 
ജഡ്ജിന്റെ മുന്നിലെത്തിയ അവനോടു ജഡ്ജി പറഞ്ഞു നീ നിക്കോളാസ് ആണെന്ന് തെളിയാന്‍ ,ഒരുപക്ഷെ ,നീ ഇത് വരെ കണ്ടിട്ടില്ലാത്ത 5 ഫോട്ടോകള്‍ നിന്നെ കാണിക്കും.നീ അതിലുള്ളവരെ തിരിച്ചറിയണം.ചേച്ചി നേരത്തെ പറഞ്ഞു പഠിപ്പിച്ച ആളുകളെ ഒന്നൊന്നായി ജഡ്ജി കാണിച്ച ഫോട്ടോകളില്‍ നിന്നും അവന്‍ പറഞ്ഞു , പറഞ്ഞതില്‍ അവസാനതെത് തെറ്റി പോയെങ്കിലും ജഡ്ജിക്ക് ഇത് Nicholas Barclay തന്നെ എന്ന് അപ്പോഴേക്കും വിശ്വാസമായിരുന്നു . 
അമേരിക്കന്‍ എംബസ്സി അവനു പാസ്പോര്‍ട്ട്‌ ഇഷ്യൂ ചെയ്തു.അടുത്ത ദിവസം തന്നെ അമേരിക്കയിലേക്ക് പോകാം.
പക്ഷെ കിടന്നിട്ടു അവനു ഉറക്കം വരുന്നില്ല , രക്ഷപെട്ടു പോയാലോ എന്ന് പലതവണ അവന്‍ ആലോചിച്ചു ..ചെയ്യുന്നത് ശെരിയാണോ ? പോകണോ? തന്‍റെ അമ്മയ്ക്ക് പതിനേഴാം വയസ്സില്‍ ഒരു അള്‍ജീരിയന്‍ കുടിയേറ്റക്കാരനുമായി ഉള്ള ബന്ധത്തില്‍ ഉണ്ടായതാണ് Frederic Bourdin എന്നാ അവന്‍..മുത്തച്ഛന്‍ വളരെ വര്‍ഗീയവാദിയായിരുന്നു. തന്നെ ഗര്‍ഭത്തില്‍ തന്നെ നശിപ്പിക്കാന്‍ വളരെ വാശി പിടിച്ചിരുന്നു , ഒട്ടും സ്നേഹമോ പരിഗണനയോ കിട്ടാത്ത കുട്ടികാലം.ഇപ്പൊഴൊരു പുതിയ ജീവിതം, അതും അമേരിക്കന്‍ പൌരത്വം , അവിടെ സ്കൂളില്‍ പോകാം, ഒരു കുടുംബത്തിനെ സ്നേഹം , ഒരിക്കലും അവഗണിക്കപെടുമെന്ന വേവലാതിയും വേണ്ടാ..ഒരു വ്യക്തമായ ഐഡന്റിറ്റി..ഇവര്‍ ഇത്രെയും ദൂരം കഷ്ടപ്പാടുകള്‍ ഒക്കെ സഹിച്ചു എന്നെ അനിയനായി കണ്ടു കൊണ്ട് പോകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ തന്നെ അവിടെ നന്നായി കൂടെ വളര്‍ത്തും.എന്തായാലും ഇതില്‍ തന്നെ ഉറച്ചു നിന്ന് അമേരിക്കയിലെ പുതിയ ജീവിതത്തിലേക്ക് പോകാന്‍ തീരുമാനിച്ചു ഫ്രെഡ്രിക്ക് ,
രാവിലെ യാത്ര പുറപ്പെട്ടു എങ്കിലും അവന്‍ വല്ലാതെ അസ്വസ്ഥന്‍ ആയിരുന്നു , ചേച്ചി സ്വീകരിച്ചു, പക്ഷെ അവിടെ ഉള്ള ബാക്കി ഉള്ളവര്‍ ???
October 18 , 1997 അമേരിക്കയില്‍ അവനെ സ്വീകരിക്കാന്‍ വീട്ടുക്കാര്‍ എല്ലാവരും ഉണ്ടായിരുന്നു എയര്‍ പോര്‍ട്ടില്‍, എല്ലാ യാത്രക്കാരും ഇറങ്ങിയിട്ട് ഏറ്റവും അവസാനം മാത്രം ആണ് അവന്‍ ഇറങ്ങിയത്, കാത്തു നിന്ന അമ്മ ഓടി വന്നു അവനെ കെട്ടിപിടിക്കാന്‍ ശ്രേമിചെങ്കിലും അവന്‍ ഒഴിഞ്ഞുമാറി, , അവന്‍ ഒത്തിരി മാറിയിരിക്കുന്നു.ഒരുപക്ഷെ അവന്‍ കടന്നു പോയ സംഭവങ്ങളുടെ ഒക്കെ പരിണിതഫലമാകാം .
തൊപ്പിയും കണ്ണാടിയും സ്കാര്‍ഫും , ഗ്ലൌസും ഒക്കെ ഇട്ടു കൂടുതലും മറച്ചു , നില്‍ക്കുന്ന അവന്‍റെ രൂപം ശെരിക്കും ആര്‍ക്കും കൃത്യംമായി മനസ്സിലായില്ല .
പിന്നെ അവന്‍ മിക്കതിനും മറുപടി പറയാതെ ഇരിക്കുക ഒക്കെ കൊണ്ട് അവന്‍ അവനു ചുറ്റും ഒരു വേലി ഉണ്ടാക്കി , വീട്ടില്‍ ‍എത്തി, പുറത്തേക്കു ഷോപ്പിങ്ങിനുംമറ്റും അവനെ കൊണ്ടുപോയി, കുറെ ആളുകളെ അവനു പരിച്ചയപെടുത്തിയെങ്കിലും , ആദ്യമായി കാണുന്ന അവനു അവരെ ആരേയും അറിയില്ലാരുന്നു , ട്രോമ സ്റ്റേജ് കഴിഞ്ഞാണ് അവന്‍ വന്നതെന്നും അത് കൊണ്ട് അവനു പലതും ഓര്‍മയില്ലെന്നും അമ്മയും ചേച്ചിയും പറഞ്ഞുകൊണ്ടേ ഇരുന്നു..യഥാര്‍ത്ഥ നികോളാസ് തിരിച്ചുവന്നാല്‍ എന്താവും തന്‍റെ സ്ഥിതിയെന്ന് അവന്‍ വല്ലാതെ ഭയപ്പെട്ടു .വീട്ടില്‍ അവനു പ്രശ്നങ്ങളൊന്നുമില്ലാതിരിക്കാന്‍ വീട്ടുക്കാര്‍ ശ്രദ്ധിച്ചിരുന്നു ,വളരെ കൃത്യമായ ഒരു ജീവിതശൈലി, 
നിക്കോളാസ് ആയി ഇപ്പൊ ജീവിക്കുന്ന ഫ്രെഡ്രിക്ക് ആ വീട്ടിലെ എല്ലാരേയും കണ്ടു പരിചയപ്പെട്ടെങ്കിലും ഒരിക്കല്‍ പോലും ജേഷ്ഠന്‍ ജേസന്‍ അവനെ കാണാനെത്തിയില്ല, വളരെ ദിവസം കഴിഞ്ഞു ജേസന്‍ അവിടെ വന്നു, അവന്‍ നികോളാസ് ആണെന്ന് ഉള്ള രീതിയിലൊന്നുമല്ല ജേസന്‍ അപ്പോള്‍ പ്രതികരിച്ചത് , വളരെ പെട്ടന്ന് ഒരു good luck പറഞ്ഞു ജേഷ്ഠന്‍ മടങ്ങി പോയി.വന്നിട്ട് ഇത്രെയും നാളായെങ്കിലും വീട്ടുക്കാരില്‍ ആരും ഒരിക്കല്‍ പോലും അവനോട് അന്ന് എന്ത് പറ്റിയതായിരുന്നു എന്ന് ഒന്നും ചോദിച്ചിരുന്നില്ല
November 4, 1997 ഇത് വരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിക്കൊളസ്സിന്റെ വീട്ടില്‍ നിന്നും ഒരു ഫോണ്‍ പോലും ലഭിച്ചില്ല , Centre for Missing Children and Exploited Children ഓഫീസില്‍ അവനുമായി എത്താനും അവിടെ വെച്ച് കാര്യങ്ങള്‍ അവനോടു അന്വേഷിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥ അറിയിച്ചു . ഓഫീസില്‍ വെച്ച് ,അവനെ എങ്ങിനെ ആരാണു തട്ടിക്കൊണ്ടു പോയതെന്ന് നിനക്ക് അറിയാവുന്നതൊക്കെ പറയുക , എങ്കില്‍ മാത്രമേ കുറ്റവാളികളെ പിടികൂടാനും ഒരു പക്ഷെ അത് കൊണ്ട് കൂടുതല്‍ കുട്ടികളെ രക്ഷിക്കാനും കഴിയും എന്ന് അവനോടു പറഞ്ഞു.ഉദ്യോഗസ്ഥക്ക് സംശയങ്ങള്‍ ഏറെ ഉണ്ടായിരുന്നു , 3 വര്ഷം കൊണ്ട് ഉണ്ടാകാവുന്ന മാറ്റമല്ല മുന്നിലിരിക്കുന്ന കുട്ടിയ്ക്ക് , പിന്നെ ഒരു 16ക്കാരനെപോലെ തോന്നുന്നുമില്ല , തലമുടി സ്വര്‍ണ നിറം ആണെങ്കിലും ഷേവ് ചെയ്ത താടിയുടെ കറുത്ത രോമങ്ങളുടെ നിഴല്‍ കാണാം, ഈ അഭിമുഖം നടന്ന സമയങ്ങള്‍ മുഴുവനും വളരെ അസ്വസ്ഥനായി ആണ് അവനെ കാണപെട്ടത്
അവന്‍ സംഭവങ്ങള്‍ വിവരിച്ചത് ഇങ്ങിനെ , സൈനിക വേഷത്തില്‍ വന്ന കുറെ ആളുകള്‍ ഒരു വാനില്‍ വന്നു തന്നെ തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നും , പിന്നെ വിമാനത്തില്‍ കയറ്റി എങ്ങോട്ടൊക്കെയോ കൊണ്ട് പോയെന്നും, മറ്റു പല കുട്ടികളുമുഉള്ള മുറികളില്‍ ആണ് ഇട്ടിരുന്നതെന്നും ക്ലോറോഫോം കൊടുത്തു മയക്കി ഇടും മിക്ക സമയത്തും.വളരെ ഉയര്‍ന്ന American, Mexican, European സൈനിക ഉദ്യോഗസ്ഥര്‍ വന്നു ലൈംഗീകമായി പീഡിപ്പിക്കും , എന്‍റെ ഒരു കൈ അവര്‍ ബാറ്റ് കൊണ്ട് തല്ലിയൊടിച്ചു , കാലിന്റെ പാദം തല്ലി തകര്‍ത്തു ,ശരീരം പൊള്ളിക്കുമായിരുന്നു , റൂമില്‍ ഉള്ള സ്പീക്കര്‍ വഴി പല ഭാഷകള്‍ കേള്‍പ്പിച്ചു കൊണ്ടിരിക്കും ,കണ്ണില്‍ സൂചി കൊണ്ടുകുത്തും, ഇംഗ്ലീഷ് സംസാരിച്ചാല്‍ ക്രൂരമായി ഉപദ്രവിക്കും ,ചില ദ്രാവകങ്ങള്‍ ഒഴിച്ച് കണ്ണിന്റെയും മുടിയുടെയും നിറങ്ങള്‍ മാറ്റി മിലട്ടറി വിമാനങ്ങളില്‍ പലയിടത്തും മാറ്റി കൊണ്ടിരുന്നു..ഒരു ദിവസം കതകു തുറന്നു കിടക്കുന്ന കണ്ടു ഞാന്‍ ഓടി രക്ഷപെടുകയായിരുന്നു, പുറത്തു എത്തിയപ്പോള്‍ ആണ് അത് spainല്‍ ആണെന്ന് അറിഞ്ഞത് .
[തുടക്കത്തില്‍ പറഞ്ഞില്ലേ വിനോദസഞ്ചാരികള്‍ പോലിസിനെ വിളിച്ചു എന്നത്, ഫ്രെഡ്രിക്ക് തന്നെ ആണ് വിനോദസഞ്ചാരികള്‍ എന്നും പറഞ്ഞു പോലിസിനെ വിളിച്ചു പറഞ്ഞതും]
ഇതൊക്കെ കേട്ട ഉദ്യോഗസ്ഥ ശെരിക്കും ഞെട്ടി പോയി , കാരണം അവര്‍ക്ക് ഒരു സാധാരണയാള്‍ കഥയുണ്ടാക്കി പറയുന്നപോലെ തോന്നിയില്ല,
[ഒന്നുകില്‍ ഇതിലൂടെ ഒക്കെ കടന്നു പോയ ഒരു ഇര അല്ലെങ്കി ഒരു മികച്ച നടന്‍ ]
ഒരു രീതിയിലും മാധ്യമങ്ങളെ കാണരുത്, അത് കേസിന് ദോഷം ചെയ്യും , കുറ്റവാളികളെ പിടിക്കാന്‍ ഒരുപക്ഷെ കഴിഞ്ഞേക്കില്ല എന്ന് നിര്‍ദേശം കൊടുത്തിട്ട് ഉദ്യോഗസ്ഥ പോയി.
അവനെ സംബന്ധിച്ച് ഇത് അവസാന കടമ്പയായിരുന്നു.., അതിലവന്‍ വിജയിച്ചു , വീട്ടില്‍ ആര്‍ക്കും അവനെ ഒരു തരത്തിലും സംശയമില്ല .. 
ഈ സംഭവം അറിഞ്ഞ ഒരു ചാനെല്‍ അവരുടെ ഒരു പ്രോഗ്രാമിലേക്ക് വേണ്ടി ഇവരെ കണ്ടുപിടിക്കാന്‍ ചാര്‍ളി പാര്‍ക്കര്‍ എന്നാ ഒരു പ്രൈവറ്റ് ഇന്‍വെസ്ടിഗെഷന്‍ ഓഫീസര്‍നെ ഏല്‍പിച്ചു , അയാള്‍ ഇവരെ കണ്ടെത്തി , അത് ആ ചാനെലില്‍ വാര്‍ത്തയും ആയി വന്നു പിന്നെ അവന്‍റെ ഇന്റര്‍വ്യൂവും , തട്ടിക്കൊണ്ടു പോകല്‍ കഥകള്‍ അവന്‍ അവിടെയും ആവര്‍ത്തിച്ചു , പക്ഷെ പരിപാടി കണ്ട ചാര്‍ളി പാര്‍ക്കര്‍ ഒരു കാര്യം ശ്രദ്ധിച്ചു ഇവന്‍റെ കണ്ണുകള്‍ ബ്രൌണ്‍ , നിക്കോളാസ്ന്‍റെ നീല കണ്ണുകള്‍ , എങ്ങും അങ്ങിനെ ഒരു ദ്രാവകത്തിനെ കുറിച്ച് വായിച്ചിട്ടില്ല , പന്തികേട്‌ തോന്നി..ഇനി ഇവന്‍ പറയുന്ന ദ്രാവകം ഒഴിച്ച് നിറം മാറ്റുന്ന കഥ വിശ്വസിച്ചാലും , ചെവികളുടെ ഒരു ക്ലോസ് അപ്പ്‌ ഫോട്ടോ കിട്ടിയാല്‍ ഒരു പക്ഷെ സത്യം കണ്ടെത്താം 
[നമ്മുടെ വിരല്‍ അടയാളം പോലെ unique ആണ് ചെവിയുടെ ആകൃതിയും,, James Earl Ray, എന്നാ Martin Luther Kingന്‍റെ കൊലയാളിയെ സ്കോട്ട്ലന്റ് യാര്‍ഡ്‌ Heathrow Airport വെച്ച് അറസ്റ്റ് ചെയ്യുന്നത് ചെവിയുടെ ഷേപ്പ് തിരിച്ചറിഞ്ഞു ആണെന്ന് ചാര്‍ളി വായിച്ചിട്ടുണ്ടായിരുന്നു .]
രണ്ടു പേരുടെയും ചിത്രം വെച്ചു ചെവിയുടെ ആകൃതി പരിശോധിച്ചപ്പോള്‍ രണ്ടു വ്യത്യസ്ത ഷേയ്പ്പില്‍ ഉള്ള ചെവികള്‍ ആണ് രണ്ടു പേരുടെയും എന്ന് മനസ്സിലായി ഇത് നികോളാസ് അല്ല..ഉടനെ തന്നെ ചാര്‍ളി പാര്‍ക്കര്‍ ഉദ്യോഗസ്ഥയെ വിവരം അറിയിച്ചു ,ഇത് രണ്ടും രണ്ടു പേരാണ്, എങ്കിലും അവര്‍ മുഖവിലയ്ക്ക് എടുത്തില്ല കാരണം അവന്‍റെ വീട്ടുക്കാര്‍ക്ക്, സ്വന്തം അമ്മയ്ക്ക് പോലും ഇല്ലാത്ത സംശയം എങ്ങിനെ മറ്റൊരാള്‍ക്ക്‌.തട്ടികൊണ്ടുപോകലിന്റെ കൂടുതല്‍ വിവരങ്ങളറിയാന്‍ അവനെ ഒരു സൈക്കോളജിസ്റ്റ്ന്‍റെ അടുത്ത് ഒരു ഫോരെന്‍സിക് അഭിമുഖത്തിനു കൊണ്ടുപോയി , അവിടെയും അവന്‍ ആ തട്ടിക്കൊണ്ടു പോകല്‍ കഥകള്‍ പറഞ്ഞു, പക്ഷെ ഈ സംഭവങ്ങളിലൂടെ കടന്നു പോയ ഒരാള്‍ക്ക്‌ ആ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ ഉണ്ടാകാവുന്ന ചില കൃഷ്ണമണികളുടെ വികസനം , ഹൃദയമിടിപ്പിലെ വ്യതിയാനം, ശ്വസതാളങ്ങളിലെ മാറ്റങ്ങള്‍ ഒന്നും സൈക്കോളജിസ്റ്റ് ഇവനില്‍ കണ്ടില്ല , ഒരു കഥ പറഞ്ഞു പോകുന്ന രീതിയില്‍ ആണ് അവതരണം , പിന്നെ ആദ്യ 13 വയസ്സ് വരെ ഇംഗ്ലീഷ് മാത്രം സംസാരിച്ചിരുന്ന ഒരു കുട്ടി ഒരിക്കലും ഇങ്ങിനെ സ്പാനിഷ്‌ ചുവയില്‍ ഇംഗ്ലീഷ് സംസാരിക്കില്ല.ഡോക്ക്ടര്‍ക്ക് ഇത് നിക്കോളാസ് ബാര്‍ക്കിലി അല്ല എന്നുറപ്പായി. 
അന്വേഷണം ആര് എങ്ങിനെ തട്ടിക്കൊണ്ടുപോയി എന്നതില്‍ നിന്നും മാറി നിക്കോളാസ് ആയി വന്നതു ആര് എന്നതിലേക്ക് മാറി, ഉടന്‍ തന്നെ അവര്‍ അവന്‍റെ ചേച്ചിയെ വിളിച്ചു ഇതു നിക്കോളാസ് അല്ല നിങ്ങള്‍ അവനെ വീട്ടിലേക്കു കൊണ്ടുപോകുന്നത് അപകടമാണെന്നും മുന്നറിയിപ്പ് കൊടുത്തുവെങ്കിലും ചേച്ചി ഇതൊന്നും അറിയാത്ത ഭാവത്തില്‍ അവനെ വീട്ടിലേക്കു കൂട്ടികൊണ്ട് പോയി.
ചാര്‍ളി പാര്‍ക്കര്‍ ഇതിനിടയില്‍ സ്വന്തം നിലയില്‍ അന്വേഷണം തുടങ്ങി ,നിക്കോളാസ്നെ കാണാതായ സമയം താമസിച്ചിരുന്ന വീടിന്‍റെ അയല്‍പക്കങ്ങളില്‍ ഒക്കെ അന്വേഷിച്ചപ്പോള്‍ നിക്കോളാസ് ഒരു വഴക്കാളി ആയിരുന്നു എന്നും മാസത്തില്‍ രണ്ടു മൂന്നു തവണയെങ്കിലും അവിടുത്തെ അടിയും വഴക്കും കാരണം പോലീസ് വരാറുണ്ടായിരുന്നു എന്നും അറിഞ്ഞു , സാധാരണ വീടുകളില്‍ വഴിക്കിനു പോലീസ് ഒന്നും വരാരില്ലെല്ലോ .
ഇതേ സമയം അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു ഡി എന്‍ എ ടെസ്റ്റ്‌ നടത്താന്‍ ഉള്ള ആലോചനയില്‍ ആയിരുന്നു പക്ഷെ അമ്മ സാമ്പിള്‍ നല്‍കാന്‍ വിസ്സമ്മതിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് ആ കുടുംബമിപ്പോള്‍ ചോദ്യം ചെയ്യപെടേണ്ടയാളുകളായി , ഒളിച്ചുവെക്കാന്‍ എന്തെങ്കിലുമില്ലെങ്കില്‍ ഇവര്‍ ഒരു അപരിചിതനെ വീട്ടിലെ അംഗം ആക്കി കാണേണ്ട അവശ്യമെന്ത്? ഡി എന്‍ എ ടെസ്റിന് സാമ്പിള്‍ നല്‍ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ അമ്മ വിസ്സമ്മതിച്ച കണ്ടതോടെ നികൊള്ളാസ് ആയി നടിക്കുന്ന ഫ്രെഡ്രിക്ന്‍റെ മനസ്സില്‍ ആശങ്കകള്‍ തുടങ്ങി , എന്തിനായിരിക്കും ഇവര്‍ തന്നെ മകന്‍ ആയി കരുതി അഭിനയിക്കുന്നത് ? ഒരു പക്ഷെ താന്‍ ചെയ്യുന്നതിനേക്കാള്‍ വലിയ ഒരു കള്ളത്തരത്തിന്റെ ലോകം ആണ് ഈ വീട് എങ്കിലോ ?
ചാര്‍ളി പാര്‍ക്കര്‍ക്ക് അയല്‍പക്കത്തെ വീടുകളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു തുടങ്ങി , നിക്കൊളസ്സിന്റെ ജേഷ്ഠന്‍ ജേസന്‍ താമസിക്കാന്‍ വരുന്നതു വരെ ആ വീട്ടില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു, മയക്കുമരുന്നിനു അടിമയായ ജേസന്‍ താമസിക്കാന്‍ തുടങ്ങിയതിനുശേഷമാണ് അവിടെ സ്ഥിരം അടിയും വഴക്കുകളും , ഇതിനിടയില്‍ അമ്മയും മയക്കുമരുന്ന് ഉപയോഗം തുടങ്ങിയിരുന്നു , ഇവനെ കാണാതായി കഴിഞ്ഞു ഒരു ദിവസം ജേസന്‍ പോലീസില്‍ വിളിച്ചിട്ട് നിക്കോളാസ് തന്‍റെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രേമിക്കുന്നു എന്ന് പരാതി കൊടുത്ത രേഖകള്‍ കണ്ടെത്തി.(ഇത് പലപ്പോഴും കൊലപാതകികള്‍ കൊല്ലപെട്ട/കാണാതായ ആള് ജീവിചിരുപ്പുണ്ട് എന്ന് വരുത്താന്‍ ചെയ്യ്തതായി പല കേസുകളിലും കണ്ടിട്ടുള്ളതാണ് )
ഇപ്പോള്‍ ഫ്രെഡ്രിക്നു തോന്നി തുടങ്ങി ഇവര്‍ നിക്കോളസിനെ കൊന്നതാണ് ,ഇവര്‍ക്ക് എല്ലാം അറിയാം, ഇവരില്‍ ചിലര്‍ അത് ചെയ്തു,ചിലര്‍ സഹായിച്ചു, ചിലര്‍ അത് മറച്ചു വെക്കുന്നു, യഥാര്ത്ഥ നിക്കോളാസ് തിരിച്ചു വരുന്നതിനെ കുറിച്ച് അവനു ഇപ്പൊ ഭയം ഇല്ലാതെ ആയി, പക്ഷെ ഇനി ഇവിടെ നില്‍ക്കാന്‍ കഴിയില്ല.
അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതി ഉത്തരവോടെ അമ്മയുടെം ഫ്രെഡ്രിക്ന്റെയും വിരല്‍ അടയാളങ്ങളും രക്ത സാമ്പിളുകളും ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.
1998 march 3 , സ്പെയിനില്‍ നിന്നും വിരലടയാളം തിരിച്ചറിഞ്ഞു കൊണ്ട് അമേരിക്കയിലേക്ക് വിവരം വന്നു , ഫാക്സില്‍ വന്ന വിവരങ്ങള്‍ ഇതായിരുന്നു 
23 വയസ്സുള്ള ഫ്രഞ്ച് പൌരന്‍ ആയ Frederic Bourdin ആണ്,ഇന്റര്‍പോള്‍ Watchlistഇല്‍ ഉള്ള ഒരു കുറ്റവാളി , സ്ഥിരം ഏര്‍പെടുന്ന കുറ്റകൃത്യങ്ങള്‍:- പ്രായപൂര്‍ത്തി ആകാത്ത ആള്‍ ആയി ആള്‍മാറാട്ടം നടത്തിയുള്ള കുറ്റകൃത്യങ്ങള്‍ , 
യൂറോപ്പിലെ പല രാജ്യങ്ങളിലും, പല പേരുകളില്‍ ഇങ്ങിനെ ചെയ്തിട്ടുണ്ട് 
Spain 1992 :- Federek Beard ആയി,പിന്നെ Spain 1993 :- Benjamin Dianason ആയി,പിന്നെ Luxemburg 1992 :- Jimmy Peter Manfred ആയി,Hurny Wright എന്നാ 16 കാരനായി,പിന്നെ Brussels 1995:- Wilson Thomas ആയി, പിന്നെ pyrenees ഇല്‍ Marco Fernandez Fernandez ആയി, Milan ഇല്‍ Alex Rose ആയി,Glasco വില്‍ Kent Benjamin ആയി, Robin Moriss എന്നാ ബോസ്നിയന്‍ ആയി,shadjan rascovich,Marc Selopian,Giovanni Petrullo ,Michallanjelo Martini , Alex Dove, Donovan Macneph, Peter Samson, William Thomas, Jimmy Sale, Peter Robin , James Markey , Frederic cassise, jonathan doran , Hernandez Fernandez, Edgar ഇങ്ങിനെ പല പേരുകളില്‍ പല രാജ്യത്തെ ആളുകളായി ആള്‍ മാറാട്ടം നടത്തി പിടിയിലായ, ശിക്ഷകള്‍ കിട്ടി, പിന്നെയും കുറ്റങ്ങള്‍ ആവര്‍ത്തിച്ച്‌ ഉള്ള ഒരു കുറ്റവാളി
March 4, 1998 , ആള്‍മാറാട്ടം നടത്തി പൌരത്വം കിട്ടി അമേരിക്കയില്‍ വന്ന അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ സംഭവത്തിലെ Frederic നെ പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റില്‍ ആയ Frederic , നിക്കൊളസ്സിന്റെ അമ്മ ഒരിക്കല്‍ അവനോടു അമ്മയും ചേട്ടനും ചേര്‍ന്നാണ് നിക്കോളാസിനെ കൊന്നതെന്ന് തന്നോട് പറഞ്ഞിരുന്നു എന്ന് പോലീസിനോട് വെളിപ്പെടുത്തി..ആരോപണത്തില്‍ പോലീസ് ഒരു കേസ് ഓപ്പണ്‍ ചെയ്തു , അമ്മയ്ക്ക് നടത്തിയ പോളിഗ്രാഫ് ടെസ്റ്റ്‌ അവര്‍ പാസ് ആയി രണ്ടു തവണ , മൂന്നാമത് നടത്തിയ ടെസ്റ്റ്‌ അവര്‍ പല ചോദ്യങ്ങളിലും പരാജയപെട്ടു , എങ്കിലും ഒരു തെളിവുകളും ലഭിച്ചില്ല .ജേസനെ മയക്കുമരുന്നിനു അടിമയായവര്‍ക്കുള്ള സെന്ററില്‍ വെച്ച് ആണ് ചോദ്യം ചെയ്തത്, ഒരു താല്‍പര്യവും ഇല്ലാത്ത രീതിയില്‍ ആണ് പെരുമാറിയിരുന്നത് ,ജീവിച്ചാലും, ഓടിപോയാലും തിരിച്ചു വന്നാലും ഒന്നിലും അവനു താല്പര്യം ഒന്നും ഇല്ല എന്നാ രീതി, ചികിത്സ കഴിഞ്ഞു ആ സെന്റെര്‍ വിട്ട അവന്‍ അധികമായി മയക്കുമരുന്ന് കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി.നികോളാസ്ന്‍റെ കേസ് തെളിവ് ഇല്ലാത്തതിനാല്‍ അവസാനിപ്പിച്ചു .
ഫ്രെഡ്രിക് 6 വര്‍ഷ ശിക്ഷക്ക് ശേഷം 2003 ഒക്ടോബറില്‍ ഫ്രാന്‍സിലേക്ക് നാടുകടത്തി , മൂന്ന് മാസം കഴിഞ്ഞു leo bailey എന്നാ പതിനാലുക്കാരന്‍ ആയി ആള്‍മാറാട്ടം നടത്താന്‍ ശ്രേമിക്കുമ്പോള്‍ വീണ്ടും പിടിയിലായി ഇപ്പോള്‍ വിവാഹിതനായി 3 കുട്ടികളുമായി ഫ്രാന്‍സില്‍ ജീവിക്കുന്നു.
ആധാരം : യഥാര്‍ത്ഥ സംഭവത്തിനെ ആസ്പദമാക്കി ഇറങ്ങിയ The Imposter എന്നാ Documentary
ചിത്രത്തില്‍ Nicholas Barclay , എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ വന്ന നിക്കൊളസ്സിന്റെ അമ്മയുമായി Frederic , Frederic with wife & kids

ഓഡിയും ബി എം ഡബ്ല്യുവും പിന്നെ ജാഗ്വാറുമൊക്കെ വന്ന വഴികള്‍.



how the name of benz derived
അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലെ മിഷിഗണിലേക്ക് കുടിയേറുമ്പോള്‍ വില്യം ഫോര്‍ഡിന്റെ മനസ്സില്‍ കൃഷി മാത്രമേ ഉണ്ടായിരുന്നുള്ളു. ബെല്‍ജിയത്തില്‍ നിന്നും മിഷിഗണിലേക്ക് കുടിയേറിയ ഒരു കര്‍ഷകകുടുംബത്തില്‍ പിറന്ന മേരി ഫോര്‍ഡിനെയാണ് വില്യം വിവാഹം ചെയ്തത്. വില്യത്തിന്റെ അഞ്ചുമക്കളില്‍ ആദ്യത്തെ കണ്മണിയായിരുന്നു പില്‍ക്കാലത്ത് വാഹനപ്രേമികളുടെ ദൈവമായി വാഴ്ത്തപ്പെട്ട ഹെന്‍ട്രി ഫോര്‍ഡ്. കൃഷിയിടത്തില്‍ പണിയെടുക്കുമ്പോഴും ഹെന്‍ട്രിക്ക് താല്‍പര്യം അവിടത്തെ വാട്ടര്‍ വീലുകളെപ്പറ്റി അറിയുന്നതിനും ആവി എഞ്ചിനുകളുടെ പ്രവര്‍ത്തനം പഠിക്കുന്നതിനുമൊക്കെയായിരുന്നു. ആവി എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ചേട്ടന്മാര്‍ക്കൊപ്പം സമയം ചെലവിട്ട് അവയുടെ പ്രവര്‍ത്തനം എങ്ങേനയും പഠിച്ചെടുക്കാനായിരുന്നു അവന്റെ ശ്രമം. ഇതിനു പുറമേ മറ്റൊരു ഹോബി കൂടി ഉണ്ടായിരുന്നു ഹെന്‍ട്രിക്ക് വാച്ച് റിപ്പയറിങ്. വാച്ചുകള്‍ അഴിച്ചെടുത്ത് അതിലെ ഭാഗങ്ങള്‍ കൂട്ടിയിണക്കുന്നത് പഠിച്ചതിലൂടെയാണ് വാസ്തവത്തില്‍ ഹെന്‍ട്രി പില്‍ക്കാലത്ത് താന്‍ ഉണ്ടാക്കിയ യന്ത്രങ്ങളെക്കുറിച്ചുള്ള ബാലപാഠം പഠിക്കുന്നത്. പ്രദേശത്തെ സമര്‍ത്ഥനായ വാച്ച് റിപ്പയറര്‍ എന്ന പേര് വൈകാതെ തന്നെ ഹെന്‍ട്രിക്ക് ചാര്‍ത്തിക്കിട്ടുകയും ചെയ്തു.
ഹെന്‍ട്രിയുടെ പതിനഞ്ചാം വയസ്സിലായിരുന്നു അമ്മ മേരിയുടെ മരണം. തനിക്ക് കൃഷിയുമായി ഉണ്ടായിരുന്ന ഏക ബന്ധം അമ്മയിലൂടെയായിരുന്നുവെന്ന് നന്നായി അറിയാമായിരുന്ന ഹെന്‍ട്രി അമ്മയുടെ മരണശേഷം റെയില്‍റോഡ് കാറുകള്‍ നിര്‍മ്മിച്ചിരുന്ന ഡെട്രോയിറ്റിലെ മിഷിഗണ്‍ കാര്‍ കമ്പനിയില്‍ അപ്രന്റീസായി ജോലി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഏതാണ്ട് രണ്ടര വര്‍ഷത്തോളം അവിടേയും അതുപോലുള്ള മറ്റു പല കമ്പനികളിലുമൊക്കെ തൊഴിലെടുത്ത് അത്യാവശ്യം ആവി എഞ്ചിനുകള്‍ റിപ്പയര്‍ ചെയ്യാനുള്ള കഴിവ് ഹെന്‍ട്രി ആര്‍ജിച്ചതിനുശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. പക്ഷേ അവിടെ കൃഷി ചെയ്ത് കൂടുന്നതിനു പകരം കര്‍ഷകരുടെ യന്ത്രങ്ങളുടെ തകരാറുകള്‍ പരിഹരിക്കുന്നതിലായിരുന്നു അവനു കമ്പം. എന്നാല്‍ പിന്നീട് ഡെട്രോയ്റ്റിലേക്ക് മടങ്ങി എഡിസണ്‍ ഇല്യുമിനേറ്റിങ് കമ്പനിയിലെത്തി അവിടെ വച്ച് ഫോര്‍ഡ് ക്വാഡ്രിസൈക്കിളിന് രൂപം നല്‍കിയതും തുടര്‍ന്ന് അവിടെ നിന്നും രാജിവച്ച് ഡെട്രോയ്റ്റ് ഓട്ടോമൊബൈല്‍ കമ്പനി തുടങ്ങിയതുമൊക്കെ ചരിത്രം.
കമ്പനി പൊളിഞ്ഞതിനെ തുടര്‍ന്ന് പിന്നീട് ഹെന്‍ട്രി ഫോര്‍ഡിനെ ചീഫ് എഞ്ചിനീയറാക്കി തുടങ്ങിയ ഹെന്‍ട്രി ഫോര്‍ഡ് കമ്പനിയില്‍ നിന്നും പിന്നീട് ചില അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ഫോര്‍ഡ് രാജിവച്ചൊഴിയുകയായിരുന്നു. സ്വന്തം പേരുള്ള ആ കമ്പനിയില്‍ നിന്നും ഹെന്റി രാജി വച്ചൊഴിഞ്ഞപ്പോള്‍ അതിന്റെ മുതലാളിയായ വില്യം മര്‍ഫി അത് കാര്‍ഡിലാക് ഓട്ടോമൊബൈല്‍ കമ്പനിയായി പുനര്‍നാമകരണം ചെയ്യുകയായിരുന്നു. 1703-ല്‍ ഡെട്രോയിറ്റ് സ്ഥാപിച്ച ഫ്രഞ്ച് പ്രഭുവായ ആന്റണ്‍ ലുമെറ്റ് ദെ ലാ മോത്തം കാര്‍ഡിലാക്കിന്റെ പേരായിരുന്നു അത്. 1909-ല്‍ അത് ജനറല്‍ മോട്ടോഴ്‌സിന്റെ ഭാഗമായി തീര്‍ന്നു. തുടര്‍ന്ന് 1902-ല്‍ ഫോര്‍ഡും സുഹൃത്തായ മാല്‍കോംസലണും ചേര്‍ന്ന് ആരംഭിച്ച ഫോര്‍ഡ് മാല്‍കംസണ്‍ കമ്പനിയാണ് പിന്നീട് ഇന്നത്തെ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയായി മാറിയത്. 825 ഡോളര്‍ നിരക്കില്‍ മോഡല്‍ ടിയും തുടര്‍ന്ന് മോഡല്‍ എയും പുറത്തിറക്കിയതില്‍പ്പിന്നെ ഫോര്‍ഡിന് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല.
കര്‍ഷകനായ ഫോര്‍ഡിന്റെ നാമധേയം പില്‍ക്കാലത്ത് ലോകത്തെ വമ്പനായ ഒരു കാര്‍ കമ്പനിക്ക് കൈവന്നതുപോലെ തന്നെയാണ് വിവിധ കമ്പനികളുടെ പേരുകള്‍ക്കു പിന്നിലുള്ള ചരിത്രവും. ഓവര്‍ഹെഡ് വാല്‍വ് എഞ്ചിന്‍ കണ്ടുപിടിച്ച ഡേവിഡ് ബ്യൂക്ക് 1903-ല്‍ ആരംഭിച്ച ബ്യൂക്ക് മോട്ടോര്‍ കാര്‍ കമ്പനിയെ സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന് ജനറല്‍ മോട്ടോഴ്‌സ് 1904-ല്‍ ഏറ്റെടുത്തെങ്കിലും ബ്യൂക്കിന്റെ നാമധേയം ഇന്നും തുടരുകയാണ്. ജനറല്‍ മോട്ടോഴ്‌സ് കമ്പനിയെ ഏറ്റെടുത്തപ്പോഴും 1908 വരെ ബ്യൂക്ക് കമ്പനിയുടെ ഡയറക്ടറായി തുടര്‍ന്നു. പക്ഷേ 1908-ല്‍ കമ്പനി വിട്ടുപിരിഞ്ഞ ബ്യൂക്ക് 1929-ല്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന് തന്റെ കമ്പനി നിര്‍മ്മിച്ച ഒരു ബ്യൂക്ക് കാര്‍ വാങ്ങാനുള്ള പണം പോലും കൈയിലുണ്ടായിരുന്നില്ലത്രേ.
ജനറല്‍ മോട്ടോഴ്‌സിന്റെ (ജി എം) സ്ഥാപകനായ വില്യം ഡ്യുറന്റ് പക്ഷേ ഒരിക്കലും തന്റെ പേരില്‍ ഒരു കാര്‍ കമ്പനി തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നില്ലെങ്കിലും 1921-ല്‍ ജനറല്‍ മോട്ടോഴ്‌സില്‍ നിന്നു പുറത്തായപ്പോള്‍ ഡ്യുറന്റ് മോട്ടോഴ്‌സിന് അദ്ദേഹം ജന്മം നല്‍കി. 1908-ല്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍ കമ്പനിയെന്ന പേരില്‍ ന്യൂജഴ്‌സിയില്‍ ആരംഭിച്ചതാണ് ജി എം. യുണൈറ്റഡ് മോട്ടോര്‍ കമ്പനിയെന്ന പേര് അതിന് നല്‍കാനായിരുന്നു ഡ്യുറന്റിന്റെ ആഗ്രഹം. പക്ഷേ അതേ പേരില്‍ മറ്റൊരു കമ്പനി അമേരിക്കയിലുണ്ടായിരുന്നതിലാല്‍ അദ്ദേഹത്തിന്റെ നിയമോപദേശകര്‍ ജനറല്‍ മോട്ടോഴ്‌സ് കമ്പനി എന്ന പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. പല കാര്‍ കമ്പനികളും സ്വന്തമാക്കിയപ്പോഴും അവയുടെ സ്ഥാപകര്‍ അവയ്ക്ക് നല്‍കിയ പേരുകള്‍ തന്നെ തുടരാനാണ് ഡ്യുറന്റ് ആഗ്രഹിച്ചത്.
സ്വിറ്റ്‌സര്‍ലണ്ടില്‍ ജനിച്ച ലൂയിസ് ഷെവര്‍ലേ ധൈര്യശാലിയായ ഒരു റേസ് ഡ്രെവറായിരുന്നു. 1911-ല്‍ തന്റെ പുതിയ കാര്‍ നിര്‍മ്മാണ സംരംഭത്തിലേക്ക് ജനറല്‍ മോട്ടോഴ്‌സിന്റെ ഡ്യൂറന്റ് അദ്ദേഹത്തെ എത്തിക്കുകയായിരുന്നു. ഷെവര്‍ലേ എന്ന റേസ് ഡ്രൈവറുടെ പ്രശസ്തി മുതലാക്കി ബ്രാന്‍ഡ് നിര്‍മ്മിച്ചെങ്കിലം രണ്ടു വര്‍ഷത്തിനുശേഷം 1913-ല്‍ തന്നെ ലൂയിസ് ഷെവര്‍ലേ ആ കമ്പനി വിട്ടു.
റേസിങ് ഉപേക്ഷിച്ച് കാര്‍ നിര്‍മ്മാണത്തിലേക്ക് പോകാനുള്ള മടിയായിരുന്നുവത്രേ ജോലി ഉപേക്ഷിക്കാന്‍ ഷെവര്‍ലേയെ പ്രേരിപ്പിച്ചത്. രണ്ടു വര്‍ഷം മാത്രമേ സ്ഥാപനത്തിലുണ്ടായിരുന്നുള്ളുവെങ്കിലും ഷെവര്‍ലേയുടെ പേര് ഇന്നും ജനറല്‍ മോട്ടോഴ്‌സിന്റെ പ്രധാന ബ്രാന്‍ഡുകളിലൊന്നായി തന്നെ നിലകൊള്ളുന്നു. ജനറല്‍ മോട്ടോഴ്‌സില്‍ നിന്നും പുറത്താക്കപ്പെട്ട ഡ്യുറന്റ് 1921-ല്‍ ഡ്യുറന്റ് മോട്ടോഴ്‌സിന് ജന്മം നല്‍കുകയും സ്റ്റാര്‍, ഫ്ലിന്റ്, ഈഗിള്‍ തുടങ്ങിയ കാറുകള്‍ പുറത്തിറക്കിയെങ്കിലും വാള്‍ സ്ട്രീറ്റ് ഓഹരി വിപണിയുടെ തകര്‍ച്ച കമ്പനിയുടെ നടുവൊടിച്ചു. 1936-ല്‍ ഡ്യുറന്റ് പാപ്പരായി. ജനറല്‍ മോട്ടോഴ്‌സ് നല്‍കിയിരുന്ന തുച്ഛമായ പെന്‍ഷന്‍ തുകയിലായിരുന്നു ഡ്യുറന്റിന്റെ അവസാനകാല ജീവിതം.
ഇതില്‍ നിന്നും തീര്‍ത്തും ഭിന്നമാണ് ക്രിസ്‌ലര്‍ മോട്ടോഴ്‌സിന് പേര് കിട്ടിയ കഥ. മാക്‌സ്‌വെല്‍ മോട്ടോര്‍ കമ്പനിയുടെ പേരിടാനുള്ള അവകാശം രണ്ടു വര്‍ഷക്കാലയളവില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി നേടിയെടുത്ത വ്യവസായിയായ വാള്‍ട്ടര്‍ പി ക്രിസ്‌ലര്‍ തന്റെ പേര് കമ്പനിക്ക് ചാര്‍ത്തിക്കൊടുക്കുകയായിരുന്നു. ജീപ്പ് എന്ന പേരിനു പിന്നിലുമുണ്ട് ഒരു കഥ. രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന തട്ടിക്കൂട്ടിയുണ്ടാക്കുന്ന വാഹനങ്ങളെയാണ് പൊതുവേ ജീപ്പ് എന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ 1950-ല്‍ ടൊളീഡോയിലെ വില്ലീസ്ഓവര്‍ലാന്‍ഡ് ഇന്‍ക് എന്ന ആദ്യകാല ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങളുടെ നിര്‍മ്മാതാക്കള്‍ ഈ പേര് ട്രേഡ്മാര്‍ക്കറ്റു ചെയ്യുകയായിരുന്നു.
ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം പേരെടുത്തിരിക്കുന്ന ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടെയോട്ട ജപ്പാനിലെ കാരിയയില്‍ നിന്നുള്ള ടെയോഡ ഓട്ടോമാറ്റിക് ലൂം വര്‍ക്‌സ് എന്ന തറി നിര്‍മ്മാണ കമ്പനിയില്‍ നിന്നും ഉണ്ടായതാണെന്ന് പലര്‍ക്കുമറിയില്ല. സകിചി ടെയോഡ എന്നയാളായിരുന്നു ടെയോഡ ലൂം വര്‍ക്‌സിന്റെ സ്ഥാപകന്‍. സകിചി ടെയോഡ തന്റെ അറുപതാം വയസ്സില്‍ മരണപ്പെട്ടതിനുശേഷമാണ് അദ്ദേഹത്തിന്റെ മകന്‍ കിചിറോ ടൊയോഡ തറി നിര്‍മ്മാണ ഫാക്ടറിക്കടുത്തുള്ള ഷെഡ്ഡില്‍ കാര്‍ നിര്‍മ്മാണത്തിലേക്ക് കടന്നത്. 1933-ലായിരുന്നു അത്. കാര്‍ നിര്‍മ്മാണത്തിലേക്ക് കടന്നപ്പോള്‍ ടെയോഡ എന്ന പേരുമാറ്റി ഉച്ചാരണ സും കുറെക്കൂടി നല്‍കുംവിധം ടെയോട്ട ആക്കി മാറ്റുകയായിരുന്നു. ആരംഭിച്ച് മൂന്നു വര്‍ഷത്തിനുള്ളില്‍ മോഡല്‍ എ എ എന്ന പേരില്‍ ടെയോട്ടയുടെ ആദ്യ പാസഞ്ചര്‍ കാര്‍ തയാറായി.
ജപ്പാനിലെ മെക്കാനിക്ക് ആയിരുന്ന സോയ്ചിറോ ഹോണ്ടയാണ് ഹോണ്ട ബ്രാന്‍ഡിന്റെ പേരിനു പിന്നില്‍. ആര്‍ട് ഷോക്കെ ഗ്യാരേജില്‍ മെക്കാനിക്കായിരുന്ന ഹോണ്ടയുടെ പ്രധാന ജോലി റേസിങ്ങിനായി കാറുകള്‍ ട്യൂണ്‍ ചെയ്ത് നല്‍കുകയായിരുന്നു. ടോക്കിയോ സെക്കി എന്ന പേരില്‍ പിസ്റ്റണ്‍ റിങ്ങുകള്‍ ഉണ്ടാക്കി വില്‍ക്കുന്ന കമ്പനി ആരംഭിച്ചതിലൂടെയാണ് ബിസിനസ് സംരംഭകനെന്ന നിലയില്‍ ഹോണ്ടയുടെ തുടക്കം. മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണത്തില്‍ നിന്നും ഹോണ്ട പതുക്കെ കാറുകളുടേയും പിക്അപ്പ് ട്രക്കുകളുടേയും നിര്‍മ്മാണത്തിലേക്ക് ചുവടുവയ്ക്കുകയായിരുന്നു.
1917-ല്‍ റാപ്പ് എഞ്ചിന്‍ ബവേറിയന്‍ മോട്ടാര്‍ വര്‍ക് എന്ന പേരില്‍ നാലു വര്‍ഷം മാത്രം പ്രായമുള്ള വിമാന എഞ്ചിന്‍ നിര്‍മ്മാണത്തില്‍ നിന്നും കാര്‍ എഞ്ചിന്‍ നിര്‍മ്മാണത്തിലേക്ക് കടന്നതോടെതാണ് ബി എം ഡബ്ല്യു എന്ന പേര് അനശ്വരമാകുന്നത്. വിമാന എഞ്ചിന്‍ നിര്‍മ്മാണ കമ്പനിയായിരുന്നതിനാല്‍ അവയുടെ ചിഹ്നം നീലാകാശത്തില്‍ ചുറ്റുന്ന ഒരു വെളുത്ത പ്രൊപ്പല്ലറാണ് ഇപ്പോഴും. ആദ്യ ബി എം ഡബ്ല്യു കാര്‍ ജനിച്ചത് കാര്‍ നിര്‍മ്മാണരംഗത്തേക്ക് അവര്‍ കടന്ന് 11 വര്‍ഷത്തിനു ശേഷമാണെന്നത് അതിനു പിന്നില്‍ അവര്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച മികവിന് നല്‍കേണ്ടി വന്ന സമയം മാത്രം. ഫിയറ്റിന്റെ പേരും ബി എം ഡബ്ല്യുവിന്റെ പോലെ ചുരുക്കപ്പേരാണ്. ഫാബ്രിക്കാ ഇറ്റാലിയാനി ഓട്ടോമൊബൈല്‍ ടോറിയാനോ എന്നതിന്റെ ചുരുക്കപ്പേരാണ് ഫിയറ്റ്.
1922-ല്‍ സ്വാലോ സൈഡ് കാര്‍ കമ്പനിയെന്ന പേരില്‍ ആരംഭിച്ചതാണ് ഇന്നത്തെ ബ്രിട്ടീഷ് കാര്‍ ഭീമനും ടാറ്റ കൈവശപ്പെടുത്തിയവനുമായ ജാഗ്വാര്‍. എലിസബത്ത് രാജ്ഞിക്കും ചാള്‍സ് രാജകുമാരനും ഇപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും വരെ കാര്‍ നിര്‍മ്മിച്ചു നല്‍കിയ ജാഗ്വറിന്റെ പേര് അങ്ങനെയാക്കി മാറ്റിയത് ഒരു ബ്രിട്ടീഷ് പരസ്യ ഏജന്‍സിയാണ്. 1935-ല്‍ എസ് എസ് കമ്പനി പുറത്തിറക്കിയ എസ് എസിന്റെ 2.5 ലിറ്റര്‍ സലൂണിലാണ് ആദ്യമായി ജാഗ്വര്‍ എന്ന പേര് ഇടംപിടിച്ചത്. എസ് എസ് ജാഗ്വര്‍. ഇന്നത് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ കമ്പനിയായി മാറിയിരിക്കുന്നു.
കാറുകളിലെ അനിഷേധ്യനായ മെര്‍സിഡസ് ബെന്‍സിന്റെ പേരിനു പിന്നില്‍ പെട്രോള്‍ ഇന്ധനമാക്കി ഉപയോഗിക്കുന്ന ആദ്യ കാര്‍ നിര്‍മ്മിച്ച കാള്‍ ബെന്‍സിന്റേയും ബെന്‍സിന്റെ എതിരാളിയായിരുന്ന ഡി എം ജി മോട്ടോഴ്‌സിന്റെ പടിഞ്ഞാറന്‍ യൂറോപ്പിലേയും അമേരിക്കയിലേയും ഡീലറായിരുന്ന എമില്‍ ജെല്ലിനെക് എന്ന ആസ്ട്രിയന്‍ നയതന്ത്രജ്ഞന്റെ മകളുടെ പേരായ മെര്‍സിഡസിന്റേയും പേരുകളാണെന്നത് അത്ഭുതത്തിന് ഇടയാക്കിയേക്കാം. ജര്‍മ്മന്‍ എഞ്ചിനീയര്‍മാരായ ഡെയ്മറും മേബാക്കും ചേര്‍ന്ന് നിര്‍മ്മിച്ച ഡി എം ജി എന്ന കമ്പനിയുടെ കാറിന് നാമകരണം ചെയ്യാനുള്ള അവകാശം ലഭിച്ച എമില്‍ ജെല്ലിനെക് ഡീലര്‍ തന്റെ മകളുടെ പേര് കാറിന് നല്‍കുകയായിരുന്നു. യൂറോപ്പിലേയും അമേരിക്കയിലേയും വിതരണത്തിന് ആദ്യം 36 കാറുകളാണ് 1900-ല്‍ 5,50,000 മാര്‍ക്‌സിന് (ഇന്നത്തെ വില ഏതാണ്ട് 30 ലക്ഷം യൂറോ) ജെല്ലിനെക് ഓര്‍ഡര്‍ ചെയ്തത്. ഡി എം ജിയുടെ എഞ്ചിനീയറായിരുന്ന വില്‍ഹെം മേബാക്ക് 35 കുതിരശക്തിയുള്ള ആദ്യ മെര്‍സിഡസ് വാഹനം ജെല്ലിനെക്കിന് 1900 ഡിസംബര്‍ 22-നാണ് നിര്‍മ്മിച്ചു നല്‍കിയത്. എന്നാല്‍ രണ്ടാം ലോക യുദ്ധാനന്തരം എതിരാളികളായിരുന്ന ബെന്‍സും ഡി എം ജിയും ലയിച്ചപ്പോഴാണ് ഇരു കമ്പനികളുടേയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് മെര്‍സിഡസ് ബെന്‍സ് എന്ന പുതിയ ബ്രാന്‍ഡിന് ഡെയ്മര്‍ ബെന്‍സ് കമ്പനി രൂപം നല്‍കിയത്. അത് ലോകോത്തര ഹിറ്റാകുകയും ചെയ്തു.
ജര്‍മ്മന്‍ കമ്പനിയായ ഓഡിയുടെ പിന്നിലുമുണ്ട് രസകരമായ ഒരു പേരു കഥ. കാള്‍ ബെന്‍സിന്റെ കമ്പനിയിലെ എഞ്ചിനീയറായിരുന്ന ഓഗസ്റ്റ് ഹോര്‍ഷ് അവിടെ നിന്നും പിരിഞ്ഞ് ആരംഭിച്ച എ ഹോര്‍ഷ് ആന്റ് സി മോട്ടോര്‍ വാഗണ്‍ വെര്‍ക് എന്ന കമ്പനി അല്‍പായുസ്സായിരുന്നു. പങ്കാളികളുമായി തെറ്റിപ്പിരിഞ്ഞ ഹോര്‍ഷ് വിക്കാവോയില്‍ തുടങ്ങിയ പുതിയ കമ്പനിയായിരുന്നു ഓഡി. പേരു വന്നതെങ്ങനെയെന്നല്ലേ? ഹോര്‍ഷ് എന്ന ജര്‍മ്മന്‍ വാക്കിന് ഇംഗ്ലീഷില്‍ കേള്‍ക്കുക എന്നാണ് അര്‍ത്ഥം. ഹോര്‍ഷിന്റെ ലാറ്റിന്‍ ഭാഷാന്തരമാണ് ഓഡി. ഇന്നിപ്പോള്‍ ലോകോത്തര ബ്രാന്‍ഡായിരിക്കുന്നു ഹോര്‍ച്ചിന്റെ പരിഭാഷാ നാമം. അതുപോലെ തന്നെയാണ് പോര്‍ഷെയുടെ കഥയും. ആസ്ട്രിയഹംഗറിയില്‍ ജനിച്ച ആട്ടോമൊബൈല്‍ എഞ്ചിനീയറായ ഫെര്‍ഡിനാന്‍ഡ് പോര്‍ഷെയുടെ പേരില്‍ നിന്നാണ് ജര്‍മ്മന്‍ ബ്രാന്‍ഡായ പോര്‍ഷെയുടെ പിറവി. ഒരു പേരില്‍ എന്തിരിക്കുന്നുവെന്ന് ഇനി ദയവായി ചോദിക്കരുത്..!