Tuesday, June 28, 2016

വീരപ്പൻ

തമിഴ്നാട്, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ വിഹരിച്ച് ചന്ദനവും, ആനക്കൊമ്പും മറ്റും കവർച്ച ചെയ്തിരുന്ന കുപ്രസിദ്ധ കൊള്ളക്കാരനായിരുന്നു 'വീരപ്പൻ' അഥവാ കൂസു മുനിസ്വാമി വീരപ്പൻ. ജനനം: ജനുവരി 18, 1952–മരണം: ഒക്ടോബർ 18, 2004. ഇന്ത്യയുടെ റോബിൻ ഹുഡ് എന്ന് വീരപ്പൻ സ്വയം അവരോധിച്ചു. ബിൽഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകൾ, സത്യമംഗലം, ഗുണ്ടിയാൽ വനങ്ങൾ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര രംഗം. കേരളം, തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ 6,000-ത്തോളം ച.കി.മീ വിസ്തൃതിയുള്ള വനങ്ങളിൽ വീരപ്പൻ വിഹരിച്ചു. മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇന്ത്യൻ അർദ്ധസൈനിക വിഭാഗവും വീരപ്പനെ പിടികൂടാൻ പരിശ്രമിച്ചു. ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു. ഏകദേശം 124 വ്യക്തികളെ വീരപ്പൻ കൊലപ്പെടുത്തി എന്ന് വിശ്വസിക്കുന്നു.  ഇവരിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടും. ഇതിനു പിന്നാലെ 200-ഓളം ആനകളെകൊന്ന് ആനക്കൊമ്പ് ഊരിയതിനും $2,600,000 ഡോളർ വിലവരുന്ന ആനക്കൊമ്പ് അനധികൃതമഅയി കടത്തിയതിനും 10,000 ടൺ ചന്ദനത്തടി മുറിച്ചു കടത്തിയതിനും ($22,000,000 ഡോളർ വിലമതിക്കുന്നു) വീരപ്പന്റെ പേരിൽ കേസുകൾ നിലനിന്നു. വീരപ്പനെ പിടികൂടാൻ പത്തുവർഷത്തെ കാലയളവിൽ സർക്കാർ ഏകദേശം 2,000,000,000 രൂപ (വർഷം തോറും 200,000,00) ചിലവഴിച്ചു. ഇരുപതുവർഷത്തോളം പിടികിട്ടാപ്പുള്ളിയായി തുടർന്ന വീരപ്പൻ പോലീസ് വെടിയേറ്റ് 2004-ൽ കൊല്ലപ്പെട്ടു.                                                               

വീരപ്പൻ വേട്ട വീരപ്പൻ വേട്ടയുടെ മറ്റൊരു മുഖം         

വീരപ്പന്‍ ആനയെക്കൊന്നിട്ടുണ്ട്‌. ചന്ദനം മുറിച്ചു വിറ്റിട്ടുമുണ്ട്‌. പക്ഷേ, ഇതിനെല്ലാം അദ്ദേഹത്തിന്‌ തുച്ഛമായ തുക മാത്രമാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇടനിലക്കാരും അവരുടെ മേലാളന്മാരുമാണ്‌ ഇതിലൂടെ കോടികള്‍ സമ്പാദിച്ചിട്ടുള്ളത്‌. കര്‍ണാടകയിലെ പ്രമുഖ സിനിമാതാരം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ വീരപ്പന്‍ 100 കോടി രൂപ മോചനദ്രവ്യം വാങ്ങിയശേഷമാണ്‌ അദ്ദേഹത്തെ മോചിപ്പിച്ചതെന്നാണ്‌ പുറത്തുപ്രചരിച്ചിട്ടുള്ള കഥകള്‍. ഇത്രയധികം രൂപ കൈവശമുള്ള വീരപ്പന്‌ എന്തുകൊണ്ട്‌ ആധുനിക ആയുധങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞില്ല എന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ വീരപ്പന്റെ പേരില്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള വീരകൃത്യങ്ങളെല്ലാം മറ്റ്‌ ചിലരുടെ ലാഭക്രിയകളായിരുന്നുവെന്നും വീരപ്പന്‌ ഇതിലൊന്നും പങ്കില്ലെന്നും വ്യക്തമാകുന്നത്‌. കൊല്ലപ്പെടുമ്പോഴും വീരപ്പന്റെ കൈവശം ഉണ്ടായിരുന്നത്‌ 303 റൈഫിള്‍ മാത്രമായിരുന്നു .

No comments:

Post a Comment