Tuesday, June 28, 2016

ആർതർ കോനൻ ഡോയൽ...

താൻ എഴുതിയുണ്ടാക്കിയ കഥാപാത്രം തന്നെക്കാൾ പ്രശസ്ഥൻ ആവുക, അങ്ങനെ കഥാകൃത്തിനു തന്നെ കഥാപാത്രത്തോടു അസൂയ തോന്നുക. അസൂയ സഹിക്കവയ്യാതെ കഥാകൃത്ത് തന്നെ കഥാപാത്രത്തെ കൊന്നു കളയുക. പക്ഷെ ജനങ്ങളുടെ പ്രതിഷേധം സഹിക്കാൻ കഴിയാതെ വീണ്ടും ആ കഥാപാത്രത്തെ ജീവിപ്പിക്കുക. എന്നിട്ടും കഥാപാത്രത്തോടുള്ള തീരാത്ത അസൂയയാൽ അയാളെ ഒന്നു രണ്ടു കഥകളിൽ തോൽപ്പിച്ചു കളയുക..... ലോകചരിത്രത്തിൽ ഒരേയൊരു മനുഷ്യനു മാത്രമേ ഇങ്ങനെയൊരു ഗതികേടു വന്നിട്ടുണ്ടാകൂ.. അദ്ദേഹമാണു ഷെർലക് ഹോംസ് കൃതികളുടെ കർത്താവായ സർ ആർതർ കോനൻ ഡോയൽ...

1886 ന്റെ അവസാനത്തിൽ, രോഗികൾ നന്നേ കുറവായിരുന്ന ആർതർ കോനൻ ഡോയൽ എന്ന ഡോക്ടർ ബോറടി മാറ്റാൻ ആണു ഷെർലക് ഹോംസ് കഥകൾ രചിച്ചു തുടങ്ങുന്നത്... അക്കാലത്തെ ഇംഗ്ലിഷ് സാഹിത്യം നിറഞ്ഞിരുന്നത് രാജാക്കന്മാരുടെ വീരകഥകലും പ്രണയകഥകളും ഒക്കെ ആയിരുന്നു. അതു കൊണ്ടു തന്നെ ഒരു കുറ്റന്വെഷണകഥ ജനം സ്വീകരിക്കുമോ എന്ന ഭയം ഡോയലിനു ഉണ്ടായിരുന്നു.. പക്ഷെ 'ബീറ്റൺസ് ക്രിസ്ത്മസ് ആന്വൽ' എന്ന മാഗസിനിൽ അച്ചടിച്ചു വന്ന 'എ സ്റ്റഡി ഇൻ സ്കാർലറ്റ്' എന്ന ആദ്യ ഷെർലക് ഹോംസ് കഥക്കു ലഭിച്ച പ്രതികരണം കോനൻ ഡോയലിന്റെയും മാഗസിന്റെയും പ്രതീക്ഷകളെ കവച്ചു വക്കുന്നതായിരുന്നു.. തുടർന്നു 1890 ല് പുറത്തിറങ്ങിയ 'ദി സൈൻ ഓഫ് ദി ഫോർ' എന്ന നോവലും വൻ ജനപ്രീതി നേടി.. അവിടുന്നങ്ങോട്ടു ഹോംസിന്റെ വളർച്ച കണ്ണടച്ചു തുറക്കുന്ന വേഗതയിലായിരുന്നു.. അതു വരെ നിലനിന്നിരുന്ന എല്ലാ താരസങ്കൽപ്പങ്ങളെയും തകർത്തെറിഞ്ഞു കൊണ്ടു, ഒരു പുതിയ താരം ജനിക്കുകയായിരുന്നു..

ജനം ഹോംസിനെ അനുകരിക്കാൻ തുടങ്ങി. അവർ ഹോംസിനെ പൊലെ പെരുമാറാനും ചിന്തിക്കാനും തുടങ്ങി.. ഹോംസ് ഒരു തരംഗം അവുകയായിരുന്നു... ഹോംസ് വളർന്നു, സ്രഷ്ട്ടാവായ കോനൻ ഡോയലിനെക്കാളും.. ജനം മുഴുവൻ ഹോംസിന്റെ ഫാൻസ്, പക്ഷെ പാവം ഡോയലിനെ പലർക്കും അറിയില്ല.... അങ്ങനെ, ചരിത്രത്തിൽ ആദ്യമായും അവസാനമായും ഒരു കഥാകൃത്തിനു കഥാപാത്രത്തോടു അസൂയ ഉണ്ടായി.. ഈ അസൂയ മൂലവും പിന്നെ അദ്ദേഹത്തിനു ചില ചരിത്രരചനകൾ നടത്തേണ്ടതിനാലും 1893ൽ പുറത്തിറക്കിയ 'ദി ഫൈനൽ പ്രോബ്ലം' എന്ന കഥയിൽ അവസാനഭാഗത്തു വില്ലനുമായി നടന്ന സംഘട്ടനത്തിൽ വച്ചു ഒരു വലിയ വെള്ളച്ചാട്ടത്തിലേക്കു തള്ളിയിട്ടു കൊണ്ടു ഹോംസിനെ അങ്ങു കൊന്നു കളഞ്ഞു കോനൻ ഡോയൽ !!!

പക്ഷെ കാര്യങ്ങൾ കൈ വിട്ടു പൊകും എന്നു പാവം ഡോയൽ കരുതി കാണില്ല.. ചരിത്രത്തിൽ ആദ്യമായി ഒരു കഥാപാത്രത്തിനു വേണ്ടി ജനങ്ങൾ തെരുവിൽ ഇറങ്ങി.. കറുത്ത ബാഡ്ജും വസ്ത്രത്തിൽ തുന്നി ജാഥ ആയി ഹോംസ് ഫാൻസ് കൂട്ടത്തോടെ പ്രതിഷേധ പ്രകടനം നടത്തി... കോനൻ ഡോയലിനു അനേകം ഭീഷണികത്തുകൾ ലഭിച്ചു.. പല ഭാഗത്തു നിന്നും സമ്മർദ്ദം വന്നു. അങ്ങനെ ഷെർലക് ഹൊംസ് കഥകലിലെ തന്നെ എറ്റവും പ്രശസ്ഥമായ 'ദി ഹോണ്ട് ഓഫ് ബാസ്കർവിൽസ്' എന്ന നോവലിലൂടെ ഹോംസ് ശക്തമായി തിരിച്ചു വന്നു.. തുടർന്നു വന്ന 'ദി അഡ്വെഞ്ചർ ഓഫ് ദി എംപ്റ്റി ഹൗസ്' എന്ന കഥയിൽ അന്നു വെള്ളചാട്ടത്തിൽ വീണു മരിചതു ഹോംസ് അല്ല, വില്ലൻ ആണെന്നു പരഞ്ഞു ഹോംസിന്റെ തിരിചു വരവിനെ ഡോയൽ ന്യായീകരിച്ചു. കൊല്ലപ്പെട്ട കഥയിൽ ഹോംസിന്റെ മൃതശരീരം കാണിക്കുന്നില്ല എന്നതും ഡോയലിനു ഗുണം ചെയ്തു...

അങ്ങനെ ഹോംസ് കഥകള് വീണ്ടും വന്നു തുടങ്ങി.. തൂടർന്നു വീണ്ടും ഹോംസിനൊടു അസൂയ തോന്നിയ കോനൻ ഡോയൽ രണ്ടു കഥകളീൽ ഹോംസിനെ തോൽപ്പിചു കളഞ്ഞു.. പക്ഷെ അതൊന്നും ഹോംസിന്റെ ജനപ്രീതി കുറച്ചില്ല.. ജനം ഹോംസിനെ ഒരു കഥാപാത്രം എന്നതിലുപരി ഒരു വ്യക്തിയായി തന്നെ സ്നേഹിചു.. തങ്ങളുടെ കേസുകൾ ഹോംസിനെ ഏൽപ്പിക്കാനായി ഹോംസിന്റെ 221 ബി ബേക്കർസ്റ്റ്രീറ്റ് എന്ന വിലാസത്തിലേക്കു ജനം കത്തുകള് അയക്കാൻ തുടങ്ങി. . പിൽക്കാലത്തു ഷെർലക് ഹോംസ് സൊസൈറ്റികളും ഹോംസിന്റെ പേരിൽ  മ്യൂസിയങ്ങളും രൂപീകരിക്കപ്പെടുകയുണ്ടായി.. ലണ്ടനിൽ ബേക്കർസ്റ്റ്രീറ്റിൽ സ്ഥാപിച്ച മ്യൂസിയത്തിൽ ഹോംസ് ഉപയോഗിച്ച ഫർണീച്ചറുകളും മറ്റും എന്ന പേരിൽ പലതും പ്രദർഷിപ്പിക്കപ്പെടുംബോൾ ഹോംസ് ഒരു കഥാപാത്രം എന്നതിൽ നിന്നും ഒരുപാടു വളരുകയായിരുന്നു.. ഒരു കഥാപാത്രത്തിന്റെ പേരിൽ നിർമ്മിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ മ്യൂസിയം ആയിരുന്നു അതു.. പിന്നീട് ഹോംസിന്റെ പേരിൽ സ്വിറ്റ്സർലാന്റിലും  മ്യൂസിയം സ്ഥാപിക്കുകയുണ്ടായി. മോസ്കൊവിലെ യു.കെ എംബസ്സിക്കു മുംബിലും സ്കോട്ട്ലാന്റിലും ഷെർലക് ഹോംസിന്റെ പ്രതിമകൾ സ്ഥാപ്പിക്കപ്പെടുകയുണ്ടായി.. ഹോംസിനെ കഥകൾ വച്ചു ഇരുന്നൂറോളം സിനിമകൾ ഉണ്ടായി.. സിനിമയിൽ എറ്റവും കൂടുതൽ തവണ ചിത്രീകരിക്കപ്പെട്ട കഥാപാത്രം എന്ന നിലക്കു ഹോംസ് ഗിന്നസ് ബുക്കിൽ കയറി പറ്റുകയും ചെയ്തു.. 2002ൽ 'റോയൽ സൊസൈറ്റി ഓഫ് കെമിസ്റ്റ്രി' ഷെർലക് ഹോംസിനെ ഹോണററീ ഫെലോഷിപ് നൽകി ആദരിക്കുക പോലുമുണ്ടായി..  പക്ഷെ അപ്പൊഴൊക്കെ കോനൻ ഡോയൽ എന്ന യഥാർത ഹീറൊ ഷെർലക് ഹോംസിന്റെ പ്രഭക്കു മുന്നിൽ മങ്ങി പോവുകയായിരുന്നു.. ഇന്നലെ (മേയ് 22) സർ ആർതർ കോനൻ ഡോയലിന്റെ ജന്മദിനം ആയിരുന്നു.. തന്റെ കഥാപാത്രത്തിന്റെ നിറഞ്ഞാട്ടത്തിന്റെ മുന്നിൽ എന്നും രണ്ടാമൻ ആയി നിൽക്കേണ്ടി വന്ന സർ ആർതർ കോനൻ ഡോയൽ എന്ന ആ മഹാനായ എഴുത്തുകാരനെ, ആ റീയൽ ഹീറോവിനെ നമുക്കു ഇടക്കെങ്കിലും ഓർക്കാം..

പിൻ കുറി: 221 ബി ബേക്കർസ്റ്റ്രീറ്റ് എന്ന ഹോംസിന്റെ വിലാസത്തിലെക്കു ഇന്നും കത്തുകൾ ചെല്ലാറുണ്ടത്രെ. തന്റെ തിരക്കുകളിൽ നിന്നെല്ലാം വിട്ടു, എതോ ഒരു ഫാമിൽ കൃഷിയും മറ്റുമൊക്കെ ആയി ഹോംസ് ഇന്നും ജീവിച്ചിരിപ്പുണ്ട് എന്നു ചിലരെങ്കിലും വിശ്വസിക്കുന്നു. തന്നെ ചലഞ്ച് ചെയ്യുന്ന എതെങ്കിലും കേസ് കിട്ടിയാൽ എല്ലാം മറനു കൊണ്ടു ഹോംസ് തിരിച്ചു വരുമെന്നും..

കടപ്പാട് എഴുതിയാൾക്ക്

No comments:

Post a Comment