ഗാമാ ഫയല്‍വാന്‍ എന്നറിയപ്പെട്ടിരുന്ന ഗുസ്തിക്കാരന്‍ ഗുലാം മുഹമ്മദ് ബക്ഷ് പഞ്ചാബിലെ അമൃത്സറിലാണ് ജനിച്ചത്. (1880 to 1963). 1910ല്‍ നടന്ന ഗുസ്തിയിലെ ലോകചാമ്പ്യന്‍ഷിപ്പും ഗുലാം മുഹമ്മദ് നേടുകയുണ്ടായി. ഗുസ്തിമത്സരരംഗത്തു 50ലധികം വര്‍ഷം 'ഗാമ' അജയ്യനായിതന്നെ നിലകൊണ്ടു. ഇന്ത്യന്‍ ഗുസ്തിയായ പെഹല്‍വാനിയിലെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗുസ്തിക്കാരന്‍ ആയി കരുതി പോരുന്നു. സ്വാതന്ത്ര്യാനന്തരം 'ഗാമ' പാകിസ്താനിലേക്ക് കുടിയേറി. പഞ്ചാബ് സിംഹം എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.
ഗാമയുടെ പിതാവ് മുഹമ്മദ് അസീസും അക്കാലത്തെ പ്രശസ്തനായ ഒരു ഗുസ്തിക്കാരനായിരുന്നു. തന്‍്റെ പത്താമത്തെ വയസില്‍ ഗാമ ജോധ്പൂരില്‍ അന്നത്തെ മഹാരാജാവ് നടത്തിയ ശക്തിമാന്‍ മത്സരത്തില്‍ തന്നെക്കാള്‍ പ്രായമുള്ളവരുമായി മത്സരിച്ച് ആദ്യ 15 മല്ലന്മാരില്‍ ഒരാള്‍ ആയി. മദ്ധ്യപ്രദേശിലെ രാജാവായിരുന്ന ഭവാനി സിങ് ഗുലാം മുഹമ്മദിനെയും സഹോദരന്‍ ഇമാം ബക്ഷിനെയും തന്‍െറ സംരക്ഷണത്തില്‍ ആക്കുകയും കായികരംഗത്ത് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.തന്‍്റെ 22മത്തെ വയസ്സില്‍ ബറോഡയില്‍ വച്ച് 1200 കിലോഗ്രാം ഭാരമുള്ള ഒരു കല്ല് ഉയര്‍ത്തുകയുണ്ടായി. ബറോഡാ മ്യൂസിയത്തില്‍ രണ്ടരയടി ഉയരമുള്ള ഈ കല്ല് പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഗാമയുടെ അവസാനകാലം അവഗണനയും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു. ജി.ഡി. ബിര്‍ല നല്‍കിയിരുന്ന 2000 രൂപ പ്രതിമാസ പെന്‍ഷനും ,പാകിസ്താന്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന പെന്‍ഷനും ചികിത്സാസഹായവും ആയിരുന്നു അവസാനകാലത്ത് അദ്ദേഹത്തിന്‍്റെ ആശ്രയം. 1963 മേയ് 21 നു അദ്ദേഹം അന്തരിച്ചു.
ഗാമയുടെ പരിശീലന മുറകളുടെ കടുത്ത ആരാധകന്‍ ആയിരുന്നു ബ്രൂസ് ലീ, ഗാമയെ കുറിച്ച് വളരെ അധികം വായികുകയും ഗാമയുടെ പരിശീലനമുറകള്‍ തന്‍്റെ പരിശീലനചിട്ടയില്‍ ഉള്‍പെടുത്തുകയും ചെയ്തിട്ടുണ്ട് (Little, John, Bruce Lee The Art Of Expressing The Human Body(Tuttle Publishin, 1998), p. 58).
No comments:
Post a Comment