ചെക്ക് റിപ്പബ്ലൂക്കിലെ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളാണ് ജാവ. 1928 ല്‍ തുടങ്ങിയ കമ്പനി ഇപ്പോഴും നിലവിലുണ്ട്. ജാനക് ബൗട്ട്, വാണ്ടറര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ കമ്പനി തുടങ്ങിയത്. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് ജാവ എന്ന പേര്. യാവ എന്നാണ് ഇതിന്റെ ഉച്ചാരണം (Yah-va). മുംബൈയില്‍ ഇറാനി കമ്പനിയും ഡല്‍ഹിയില്‍ ഭഗവന്‍ദാസ് ഫേമുമാണ് ഈ ബൈക്ക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. 50 കളുടെ മധ്യത്തില്‍ മോട്ടോര്‍സൈക്കിള്‍ ഇറക്കുമതി സര്‍ക്കാര്‍ നിരോധിക്കുകയും വിദേശ നിര്‍മിത പാര്‍ട്‌സുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ കമ്പിനികള്‍ വാഹനങ്ങള്‍ ഉണ്ടാക്കുന്നത് അനുവദിക്കുകയും ചെയ്തു. ഇറക്കുമതി ഏജന്റുമാരില്‍ ഒരാളായ റസ്റ്റോം ഇറാനി സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങാന്‍ തീരുമാനിച്ചു. മൈസൂര്‍ കേന്ദ്രമാക്കി 1961 ലാണ് ഐഡിയല്‍ ജാവ കമ്പനിയില്‍ നിന്ന് 1961 മാര്‍ച്ച് 5നാണ് ആദ്യത്തെ ഇന്ത്യന്‍ ജാവ റോഡിലിറങ്ങുന്നത്. പിന്നീട് പേര് യെസ്ഡി എന്നാക്കി ചെക്ക് ഭാഷയില്‍ ജെസ്ഡി എന്നാല്‍ ഓട്ടം അഥവാ പോകുക എന്നാണ് അതില്‍ നിന്നാണ് യെസ്ഡി എന്ന പേര് വരുന്നത്. എന്നാല്‍ ജെയചാമരാജവടയാര്‍ എന്ന രാജാവിന്റെ പേരില്‍നിന്നാണ് ജാവ എന്ന പേരുണ്ടായതെന്ന് മൈസൂരിലെ രാജഭക്തര്‍ വിശ്വസിക്കുന്നു.കാലം ടു സ്‌ട്രോക്ക് എഞ്ചിനുകളില്‍ നിന്ന് ഫോര്‍സ്‌ട്രോക്ക് എഞ്ചിനുകളിലേക്ക് മാറുന്നതു വരെ ഇന്ത്യന്‍ റോഡുകളേയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകളേയും ഒരു പോലെ ആകര്‍ഷിച്ചവയാണ് ജാവയും യെസ്ഡിയും. മത്സരയോട്ടങ്ങളിലും ഇവന്‍ മുമ്പനായിരുന്നു. ഫോറെവര്‍ ബൈക്ക് ഫോറെവര്‍ വാല്യൂ എന്നായിരുന്നു ഇതിന്റെ മുദ്രാവാക്യം.......17 തരം മോഡലുകള്‍ ജാവ വിപണിയിലെത്തിച്ചിരുന്നു. 96 ല്‍ കമ്പനി പൂട്ടുന്നതിനു മുന്‍പ് ഒരു മോഡല്‍ കൂടി പ്രഖ്യാപിച്ചെങ്കിലും അത് പുറത്തിറങ്ങിയിട്ടില്ല. ഇപ്പോള്‍ മൈസൂരിലാണ് ഈ വണ്ടികള്‍ കൂടുതലുള്ളത്.
കടപ്പാട്
No comments:
Post a Comment